പിറവത്ത് പിടിയും കോഴിക്കറിയും; അത്രയ്ക്ക് ആവേശം വേണ്ടെന്ന് ഫ്രാൻസിസ് ജോര്‍ജ്ജ്; രാവിലെ എട്ടരയാകുമ്പോള്‍ തന്നെ വിളമ്പാനുറച്ച് ജനകീയ സമിതി

കോട്ടയം: പിറവത്ത് പിടിയും കോഴിക്കറിയും തയ്യാറാക്കിയതിനെ വിമര്‍ശിച്ച് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫ്രാൻസിസ് ജോര്‍ജ്ജ്. എന്നാൽ രാവിലെ എട്ടരയാകുമ്പോള്‍ തന്നെ പിടിയും ഇറച്ചിയും വിളമ്പാനാണ് ജനകീയ സമിതി നേതാക്കളുടെ തീരുമാനം. പരിപാടിക്ക് നേതൃത്വം നൽകുന്നത് എൽഡിഎഫിൽ തന്നയുള്ള കേരള കോണ്‍ഗ്രസ് മാണി വിഭാഗം നേതാവും പിറവം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനുമായ ജിൽസ് പെരിയപുറമാണ്. കഴിഞ്ഞ അഞ്ച് വർഷം തോമസ് ചാഴിക്കാടൻ തികഞ്ഞ പരാജയമാണെന്നാണ് ജിൽസ് പെരിയപുറത്തിന്‍റെ അഭിപ്രായം. ഇത്തരമൊരു ആഘോഷത്തിന് നേതൃത്വം നൽകിയാൽ മുന്നണിയിൽ പ്രശ്നമാവില്ലേയെന്ന് ചോദിച്ചപ്പോള്‍ നാടിന്‍റെ വികസനമാണ് പ്രധാനമെന്നാണ് മറുപടി.

താൻ ആരോടും പിടിയും കോഴിക്കറിയും തയ്യാറാക്കാൻ ആവശ്യപ്പെട്ടിരുന്നില്ലെന്നും അത്രയും ആവേശം വേണ്ട എന്നും ആണ് ഫ്രാൻസിസ് ജോര്‍ജ്ജ് പറയുന്നത്. എന്നാൽ പിടിയും കോഴിക്കറിയും പാഴാകുമെന്ന് തോന്നുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

രാഷ്ട്രീയം മാറിക്കൊണ്ടിരിക്കും. കേരളാ കോൺഗ്രസ് എം മുന്നണിയെ യുഡിഎഫിൽ എടുക്കുമോയെന്നതിൽ പാര്‍ട്ടി നേതൃത്വം നിലപാട് പറയും. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും യുഡിഎഫ് വൻ മുന്നേറ്റമുണ്ടാക്കും. ഇന്ത്യ മുന്നണി അധികാരത്തിൽ വരും. എക്സിറ്റ് പോൾ ഫലങ്ങൾ 100 ശതമാനം ശരിയല്ല. ഇന്ത്യ മുന്നണിയുടെ കേരളത്തിലെ പ്രതിരൂപം യുഡിഎഫാണ്. രാഹുൽ ഗാന്ധി വന്നതിൻ്റെ ഗുണം യുഡിഎഫിനാണ് ഉണ്ടാവുകയെന്നും ഫ്രാൻസിസ് ജോര്‍ജ്ജ് വ്യക്തമാക്കി.

ലോക്സഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസുകാർ നേരിട്ട് ഏറ്റുമുട്ടിയ മണ്ഡലമാണ് കോട്ടയം. തുഷാർ വെള്ളാപ്പള്ളി (ബിജെപി), തോമസ് ചാഴിക്കാടൻ (കേരളാ കോൺഗ്രസ് എം), കെ ഫ്രാൻസിസ് ജോർജ്ജ് (കേരളാ കോൺഗ്രസ് ജെ ). വോട്ടർമാർ ഏത് കേരളാ കോൺഗ്രസിനൊപ്പമെന്ന കാര്യം നാളെയറിയാം. എന്നാൽ ജനവിധി ഫ്രാൻസിസ് ജോർജിനു അനുകൂലമെന്ന വിശ്വാസത്തിലാണ് പിറവത്തെ ജനകീയ സമിതി. ഇതിനു മുന്നോടിയായാണ് നാട്ടുകാർക്ക് പിടിയും പോത്തും വിളമ്പുന്നത്. അത്രയ്ക്കുണ്ട് തോമസ് ചാഴിക്കാടനെതിരായ ജനവികാരമെന്നാണ് ജനകീയ സമിതി പറയുന്നത്. കഴിഞ്ഞ തവണ ജയിച്ചിട്ട് നന്ദി പോലും പറയാൻ ഈ വഴി വന്നില്ല എന്നാണ് നാട്ടുകാരുടെ പരിഭവം.

 

Read Also:വീട്ടിലിരുന്ന് ഫലം അറിയണ്ട,പ്രവർത്തകർ ഡി സി സി, പി സി സി ആസ്ഥാനങ്ങളിൽ സജ്ജരായിരിക്കണം; വോട്ടെണ്ണലിലെ ക്രമക്കേടുകൾ തടയാൻ പ്രത്യേക നിർദേശവുമായി കോൺഗ്രസ്

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

മമ്മൂട്ടിക്ക് അങ്ങനെ അഭിനയിക്കാമെങ്കിൽ എനിക്കും ചെയ്യാം

മമ്മൂട്ടിക്ക് അങ്ങനെ അഭിനയിക്കാമെങ്കിൽ എനിക്കും ചെയ്യാം സിനിമാ രംഗത്തക്ക് വരാനാഗ്രഹിച്ചയാളല്ല നടി ശോഭന....

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത

ഇന്നും ഒറ്റപ്പെട്ട മഴ, ശക്തമായ കാറ്റിനും സാധ്യത തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട...

നവ്യാ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ!

നവ്യാ നായർക്ക് ഒന്നേകാൽ ലക്ഷം രൂപ പിഴ! ഓസ്‌ട്രേലിയയിലേക്കുള്ള യാത്രയിൽ മുല്ലപ്പൂ കൈവശം...

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ

സ്വർണം കത്തുന്നു; ഈ കുതിപ്പ് ഒരു ലക്ഷത്തിലേക്കോ കൊച്ചി: സംസ്ഥാനത്ത് സ്വർണവില കത്തിക്കയറുന്നു....

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി മുംബൈ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ...

അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത്

അങ്ങനെയാണ് ആ പൂർണ നഗ്‌ന രംഗം ചെയ്തത് തെന്നിന്ത്യൻ സിനിമാലോകത്ത് തന്റേതായ വ്യക്തിമുദ്ര...

Related Articles

Popular Categories

spot_imgspot_img