ഡ്രൈവിംഗ് ടെസ്റ്റ് പാസായി മിനിറ്റുകൾക്കകം യുവാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്ത് MVD ! കാരണമായത് ചെറിയൊരു നോട്ടപ്പിശക്

ഡ്രൈവിംഗ് ടെസ്റ്റ് പാസാകുക എത്ര കഠിനമേറിയതെന്നു എല്ലാവര്ക്കും അറിയാം. എന്നാൽ ഇവിടെ ഡ്രൈവിങ് ടെസ്റ്റ് പാസായി ടെസ്റ്റ് ഗ്രൗണ്ടിന് പുറത്തിറങ്ങിയ ഉടൻ യുവാവിന്റെ പുതിയ ലൈസൻസ് സസ്‌പെൻഡ് ചെയ്തിരിക്കുകയാണ് MVD. ഏലൂർ സ്വദേശി നെൽസന്റെ ലൈസൻസാണ് കയ്യിൽ കിട്ടുന്നതിന് മുൻപേ സസ്‌പെൻഡ് ചെയ്യ്തത്. രൂപമാറ്റം വരുത്തിയ ബൈക്കുമായി ടെസ്റ്റിനെത്തിയതാണ് നെൽസനു വിനയായത്. ഡ്രൈവിങ് സ്കൂൾ വാഹനത്തിൽ ടെസ്റ്റ് വിജയകരമായി പൂർത്തിയാക്കിയ നെൽസൻ മടങ്ങാനായി ടെസ്റ്റ് ഗ്രൗണ്ടിനു സമീപത്തു വച്ചിരുന്ന ബൈക്കിൽ കയറിയപ്പോഴാണ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ വി.ഐ.അസിം പിടികൂടിയത്. രൂപമാറ്റം വരുത്തിയ ബൈക്കിന്റെ രേഖകൾ വെബ്സൈറ്റിൽ പരിശോധിച്ചപ്പോൾ നിയമലംഘനത്തിന് തുടർച്ചയായി പിടിയിലാകുന്ന വ്യക്തിയാണ് നെൽസനെന്ന് ബോധ്യപ്പെട്ടു.ഇതിനകം 39,000 രൂപ പിഴ ചുമത്തിയതായും കണ്ടെത്തി. ഇന്നലെ കണ്ടെത്തിയ രൂപമാറ്റ കുറ്റത്തിന് 20,000 രൂപ കൂടി പിഴ ചുമത്തി. കുറഞ്ഞ കാലയളവിൽ 11 തവണ ബൈക്ക് പിടികൂടി പിഴ ഈടാക്കിയതായി സൈറ്റിലുണ്ട്. ഇതോടെയാണ് ലൈസൻസ് സസ്‌പെൻഡ് ചെയ്തത്.

Reda also: ഇടുക്കി എസ്.പി.യെയും കളക്ടറെയും പോലും വെറുതേ വിടാതെ ഓൺലൈൻ തട്ടിപ്പുകാർ ; പ്രതികരിക്കരുതെന്ന് ജില്ലാ ഭരണകൂടം

spot_imgspot_img
spot_imgspot_img

Latest news

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

പ്രാർത്ഥനകൾക്ക് നന്ദി പറഞ്ഞ് പോപ്പ്; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

വത്തിക്കാൻ സിറ്റി: കടുത്ത ന്യുമോണിയ ബാധയെത്തുടർന്ന് ആശുപത്രിയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പയുടെ...

പാക് പടയെ പിടിച്ചുക്കെട്ടി കോഹ്‌ലി ഷോ; തകർപ്പൻ ജയത്തോടെ സെമി ഉറപ്പിച്ച് ഇന്ത്യ

ദുബായ്: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ ആവേശപ്പോരാട്ടത്തിൽ പാകിസ്താനെതിരെ ഇന്ത്യയ്ക്ക് അനായാസ ജയം....

വീണ്ടും ജീവനെടുത്ത് കാട്ടാന; കണ്ണൂരിൽ ദമ്പതികളെ ചവിട്ടിക്കൊന്നു

കണ്ണൂര്‍: സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ക്ക് ദാരുണാന്ത്യം. കണ്ണൂർ ആറളം...

മഴ വരുന്നൂ, മഴ; സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ മഴയ്ക്ക് സാധ്യത, കാറ്റും വീശിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യത. മൂന്ന് ജില്ലകളിലാണ്...

Other news

വിദേശ വായ്പ വൈകുന്നു; കൊച്ചി മെട്രോ രണ്ടാംഘട്ടം നിര്‍മാണത്തില്‍ പ്രതിസന്ധി

കൊച്ചി: കൊച്ചി മെട്രോ രണ്ടാംഘട്ട നിർമാണം പ്രതിസന്ധിയിൽ. കലൂര്‍ ജവാഹര്‍ലാല്‍ നെഹ്റു...

കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു ദാരുണാന്ത്യം

പാലക്കാട് ∙ പാലക്കാട് കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു വയസ്സുകാരനു...

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

ഈ ജില്ലക്കാർ കുട എടുക്കാൻ മറക്കണ്ട; ഇന്ന് മൂന്ന് ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴക്ക് സാധ്യതയെന്ന്...

ഓർഡർ ചെയ്ത ഭക്ഷണം വരാൻ വൈകി;  ഹോട്ടലിൽ അതിക്രമം കാട്ടി പൾസർ സുനി; സംഭവം രായമംഗലത്ത്

കൊച്ചി: കൊച്ചിയിൽനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്കെതിരെ വീണ്ടും കേസ്....

Related Articles

Popular Categories

spot_imgspot_img