എസ്‌ഐ ബിന്ദുലാല്‍ വാങ്ങിയത് 10 ലക്ഷം; സിഐ സുനില്‍ദാസ് എട്ടു ലക്ഷം; അസൈനാറിന് നാലു ലക്ഷം; ക്വാറി ഉടമയില്‍ നിന്നു 22 ലക്ഷം കൈക്കൂലി വാങ്ങിയ എസ്‌ഐയും ഇടനിലക്കാരനും അറസ്റ്റില്‍, സിഐ ഒളിവില്‍

മലപ്പുറം: മലപ്പുറത്ത് ക്വാറി ഉടമയില്‍ നിന്ന് എസ്‌ഐയും സിഐയും ചേര്‍ന്ന് ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പരാതി. ഇരുവര്‍ക്കുമെതിരേ കേസെടുത്തു. എസ്‌ഐ അറസ്റ്റിലായി. സിഐ ഒളിവില്‍. ഇടനിലക്കാരനെ പിടികൂടി.വളാഞ്ചേരി എസ്‌ഐ ബിന്ദുലാല്‍ (48), ഇടനിലക്കാരന്‍ പാലക്കാട് തിരുവേഗപ്പുറ സ്വദേശി പൊന്നന്‍തൊടി അസൈനാര്‍ (39) എന്നിവരെയാണ് തിരൂര്‍ ഡിവൈഎസ്പി പി.പി. ഷംസ് അറസ്റ്റ് ചെയ്തത്. ഒളിവില്‍പ്പോയ വളാഞ്ചേരി സിഐ സുനില്‍ദാസിനെ (53) തേടിയുളള തിരച്ചില്‍ ശക്തമാക്കി.

വളാഞ്ചേരി പാറമടയില്‍ ഉപയോഗിക്കുന്ന സ്ഫോടക വസ്തു പിടിച്ച കേസുമായി ബന്ധപ്പെട്ട് സ്ഥലമുടമകളെ ഭീഷണിപ്പെടുത്തി 22 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്. തിരൂര്‍ മൂത്തൂര്‍ സ്വദേശി തൊട്ടിയില്‍ നിസാറാണ് പരാതിക്കാരന്‍.

അസൈനാറാണ് ഉടമയില്‍ നിന്നു തുക വാങ്ങി പോലീസ് ഉദ്യോഗസ്ഥര്‍ക്കു വീതിച്ചു നല്കിയത്. പിടിയിലായ എസ്‌ഐയെയും ഇടനിലക്കാരനെയും ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തു.

എസ്‌ഐ ബിന്ദുലാലിനെ കസ്റ്റഡിയിലെടുത്തപ്പോള്‍ ഇയാളുടെ വീട്ടില്‍ നിന്ന് ഒരു ലക്ഷം രൂപയും പിടിച്ചെടുത്തു. സുനില്‍ദാസിനെതിരേ നേരത്തേയും പരാതികള്‍ ഉയര്‍ന്നിരുന്നെങ്കിലും കൃത്യമായ നടപടികളുണ്ടായില്ല. എന്നാല്‍ ഇപ്പോഴത്തെ പരാതിയില്‍ അതിവേഗം നടപടികളെടുക്കാന്‍ ജില്ലാ പോലീസ് മേധാവി നിര്‍ദേശിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ മാര്‍ച്ച് 29നാണ് കേസിനാസ്പദമായ സംഭവം. വടക്കുംപുറം, മനയ്‌ക്കല്‍പ്പടി ഭാഗങ്ങളിലെ ക്വാറികളില്‍ ഉപയോഗിക്കാനെത്തിച്ച സ്‌ഫോടക വസ്തു ശേഖരം കൊടുമുടിയില്‍ വളാഞ്ചേരി പോലീസ് വാഹന പരിശോധനയില്‍ പിടിച്ചെടുത്തിരുന്നു.

സേഫ്റ്റി ഫ്യൂസ് ജലാറ്റിന്‍, ഇലക്ട്രിക് ഡിറ്റനേറ്ററുകള്‍, ഓര്‍ഡിനറി ഡിറ്റനേറ്റര്‍ തുടങ്ങിയവയാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് നാലു തൊഴിലാളികളെ അറസ്റ്റ് ചെയ്തു. എന്നാല്‍ ഇതിനു പിന്നാലെ ക്വാറിയില്‍ നിന്നു പിടിച്ചെടുത്ത സ്ഫോടക വസ്തു, കേസില്‍ ഉള്‍പ്പെടുത്തി ജയിലിലടയ്‌ക്കുമെന്ന് ഭൂവുടമയെയും പാര്‍ട്ണര്‍മാരെയും ഭീഷണിപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് ഇടനിലക്കാരന്‍ വഴി 22 ലക്ഷം തട്ടിയെടുത്ത കേസിലാണ് വളാഞ്ചേരിയിലെ പോലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകുന്നത്. എസ്‌ഐ ബിന്ദുലാല്‍ 10 ലക്ഷവും സിഐ സുനില്‍ദാസ് എട്ടു ലക്ഷവും മൂന്നാം പ്രതി ഇടനിലക്കാരന്‍ അസൈനാര്‍ നാലു ലക്ഷവും തട്ടിയെടുത്തു.

 

Read Also:സ്‌കൂൾ തുറക്കുന്നതിന് മുമ്പ് ഇക്കാര്യത്തിൽ മാത്രം സർക്കാരിന് ജാഗ്രത ഇല്ലാതെപോയി; ബാധിക്കുക 509 സർക്കാർ പ്രൈമറി സ്‌കൂളുകളെ

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

പഹൽഗാം; ധനസഹായം ലഭിച്ചത് വിദേശത്തുനിന്ന്

പഹൽഗാം; ധനസഹായം ലഭിച്ചത് വിദേശത്തുനിന്ന് ശ്രീനഗർ: ജമ്മു-കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിൽ 26...

നടി രന്യ റാവുവിന് 102 കോടിയുടെ പിഴ

നടി രന്യ റാവുവിന് 102 കോടിയുടെ പിഴ ബംഗളൂരു: കോടികളുടെ സ്വർണം കടത്തിയ...

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ!

പിത്താശയത്തിൽ നിന്ന് നീക്കിയത് 222 കല്ലുകൾ! പത്തനംതിട്ട: ശസ്ത്രക്രിയയിലൂടെ നാല്പതുകാരിയുടെ വയറ്റിൽ നിന്ന്...

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ്

റെയിൽവേ പ്ലാറ്റ്‌ഫോമിലൂടെ ബൈക്ക് ഓടിച്ച് യുവാവ് കൊച്ചി: റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിലൂടെ ആഡംബര...

ചൈനീസ് ഉത്പന്നങ്ങളുടെ വിപണി വിപുലമാക്കി ലുലു

ചൈനീസ് ഉത്പന്നങ്ങളുടെ വിപണി വിപുലമാക്കി ലുലു യുഎഇ ∙ചൈനീസ് ഉത്പന്നങ്ങളുടെ വിപണി വിപുലമാക്കി...

Related Articles

Popular Categories

spot_imgspot_img