പട്ടയം കിട്ടിയ സ്ഥലത്തിന് കരമടയ്ക്കാൻ കഴിയുന്നില്ല;  ചുവപ്പ് നാട വലച്ചത് ഊരു മൂപ്പനെ

പട്ടയം കിട്ടിയ സ്ഥലത്തിന് കരം അടയ്ക്കാൻ കഴിയാതായതോടെ സ്ഥലം ഈടുവെച്ച് ലോൺ പോലും ലഭിയ്ക്കാത്ത അവസ്ഥയിൽ കർഷകൻ. അയ്യപ്പൻകോവിൽ എസ് .സി കോളനി ഉരുമൂപ്പൻ ഇലവുങ്കൽ രവിക്ക് മൂന്ന് മാസം മുൾപ് ലഭിച്ച പട്ടയത്തിനാണ് കരമടയ്ക്കാൻ സാധിക്കാതെ വന്നത്. ഇതോടെ വിദ്യാഭ്യാസത്തിനും കാർഷിക ആവശ്യങ്ങൾക്കുമായി ലോൺ പോലും ലഭിക്കാത്ത സാഹചര്യമാണ് . പല തവണ സർക്കാർ ഓഫീസുകൾ കയറിയ ശേഷമാണ് രവിക്ക് പട്ടയം ലഭിച്ചത്. എന്നാൽ ഇത്തരത്തിൽ കരമടയ്ക്കാൻ സാധിക്കാത്തതിനാൽ പട്ടയം വേണ്ട രീതിയിൽ പ്രയോജനപ്പെടുത്താൻ സാധിക്കുന്നില്ല. ഇത്തവണ പട്ടയം ലഭിച്ച ഈ മേഖലയിലെ മറ്റ് കുടുംബങ്ങൾക്കും സമാന അവസ്ഥയാണ്. ഇലക്ഷൻ പെരുമാറ്റച്ചട്ടു നിലനിൽക്കുന്നതിനാൽ ഫയലുകൾ വില്ലേജ് ഓഫീസിൽ എത്തുന്ന കാര്യം വൈകുന്നതിനാലാണ് സാധിക്കാത്തതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

Read also: കോട്ടയത്ത് വീണ്ടും പക്ഷിപ്പനി; വളര്‍ത്തുപക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം, വില്പനയ്ക്കും നിരോധനം

spot_imgspot_img
spot_imgspot_img

Latest news

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

Other news

Related Articles

Popular Categories

spot_imgspot_img