ഡല്‍ഹി: പങ്കാളിയെ ഭയപ്പെടുത്താനായി റെയിൽവെ ട്രാക്കിൽ ചാടി ആത്മഹത്യാ ഭീഷണി മുഴക്കിയ യുവതി ട്രെയിൻ തട്ടി മരിച്ചു. ആഗ്ര സ്വദേശിയായ റാണിയാണ് മരിച്ചത്. ആഗ്രയിലെ രാജാ കി മണ്ഡി റെയിൽവെ സ്റ്റേഷനിലായിരുന്നു അപകടം നടന്നത്.
റാണിയുടെ ലിവ് ഇൻ പങ്കാളി കിഷോറുമായി വഴക്കിട്ടാണ് റാണി സ്റ്റേഷനിലെത്തിയത്. ആത്മഹത്യാ ഭീഷണി മുഴക്കി ട്രാക്കിലേക്ക് ഇറങ്ങിയ സമയത്ത് വേഗത്തിൽ ട്രെയിൻ എത്തുകയായിരുന്നു. ഉടൻ തന്നെ പ്ലാറ്റ്ഫോമിലേക്ക് കയറാൻ ശ്രമിച്ചെങ്കിലും ട്രെയിൻ ഇടിച്ചു. തുടർന്ന് യുവതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി ട്രാക്കിലേക്ക് വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവതിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.
അതേസമയം മരണത്തിൽ ഇതുവരെ പരാതി ലഭിച്ചില്ലെന്നും മരണത്തിൽ തുടർനടപടികൾ സ്വീകരിച്ചെന്നും പൊലീസ് അറിയിച്ചു.