പ്രതിസന്ധികളൊക്കെയും തരണം ചെയ്തു; വിഴിഞ്ഞം തുറമുഖത്ത് ബ്രേക്ക് വാട്ടർ നിർമ്മാണം പൂർത്തിയായി; രാജ്യത്ത് മറ്റാർക്കും അവകാശപ്പെടാനാകാത്ത റെക്കോഡുമായി വിഴിഞ്ഞം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ബ്രേക്ക് വാട്ടർ നിർമ്മാണം പൂർത്തിയായി. തുറമുഖത്തിന്റെ അടുത്തഘട്ടത്തിൽ 900 മീറ്റർ കൂടി ബ്രേക്ക്‌വാട്ടർ നിർമിക്കും. അതോടെ 3.9 കിലോമീറ്ററാകും ബ്രേക്ക്‌വാട്ടറിന്റെ ആകെ നീളം.

 

70 ലക്ഷം ടൺ കരിങ്കല്ല് ഉപയോ​ഗിച്ച് തീരത്തു നിന്നും 2950 മീറ്റർ ദൂരമുള്ള ബ്രേക്ക് വാട്ടറായിരുന്നു വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലെ പ്രധാന വെല്ലുവിളി.

കടലിൽ 20 മീറ്റർ വരെ ആഴമുള്ള ഭാ​ഗത്താണ് നിർമാണം. ഇന്ത്യയിൽ ഇത്രയധികം ആഴത്തിൽ 2.95 കിലോമീറ്റർ നീളത്തിൽ ബ്രേക്ക് വാട്ടർ നിർമിച്ചിട്ടുള്ള തുറമുഖങ്ങളുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.

തുറമുഖത്തിന്റെ ബെർത്തിനെ തിരമാലകളിൽനിന്ന് സംരക്ഷിക്കാനായാണ് ബ്രേക്ക് വാട്ടർ നിർമ്മിക്കുന്നത്. ത്രികോണാകൃതിയിൽ വലിയൊരു മതിൽപോലെ തിരമാലകളിൽ നിന്നും തുറമുറത്തെ സംരക്ഷിക്കുന്നത് ഈ ബ്രേക്ക്‌വാട്ടറാണ്.

അടിത്തട്ടിൽ 100 മുതൽ 120 മീറ്റർ വരെ വിസ്തൃതിയിൽ കല്ലുകൾ അടുക്കിയാണ് നിർമ്മാണം. ഇതിന്റെ മുകൾത്തട്ടിൽ 10 മീറ്റർ വരെ വീതിയുണ്ടാകും. ഇനി ബ്രേക്ക്‌വാട്ടറിന്റെ ചുറ്റും അക്രോപ്പോഡുകൾ നിരത്തി സംരക്ഷണ കവചമൊരുക്കും. ബ്രേക്ക്‌വാട്ടറിന് മുകളിലായി 10 മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡും നിർമിക്കും.

2016-ലാണ് നിർമാണം തുടങ്ങിയത്. 2021-22, 2022-23, 2023-24 കാലത്താണ് ബ്രേക്ക്‌വാട്ടർ നിർമാണത്തിന്റെ ഭൂരിഭാഗവും പൂർത്തിയാക്കിയത്. എട്ടുവർഷത്തിനിടെ കാലാവസ്ഥാമാറ്റം ഉൾപ്പെടെ പല പ്രതിസന്ധികളും തരണം ചെയ്താണ് ഇപ്പോൾ നിർമാണം പൂർത്തിയാക്കിയത്.

ആദ്യഘട്ടത്തിൽ ഓഖി ചുഴലിക്കാറ്റുൾപ്പെടെ നിർമാണത്തിന് തടസ്സമായി. ബ്രേക്ക്‌ വാട്ടറിന്റെ കുറച്ചുഭാഗം നശിക്കുകയും ചെയ്തു. പിന്നീട് പാറലഭ്യതയായിരുന്നു പ്രശ്‌നം. കേരളത്തിലും തമിഴ്‌നാട്ടിലുമുൾപ്പെടെയുള്ള ക്വാറികളിൽനിന്ന് കല്ലെത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.

കൊല്ലത്തും മുതലപ്പൊഴിയിലും കല്ലുകൾ ശേഖരിക്കാൻ ലോഡ് ഔട്ട് പോയിന്റ്‌സ് സജ്ജമാക്കി. ഇവിടെ നിന്ന് ബാർജുകളിൽ കല്ല് കടൽമാർഗം എത്തിച്ചാണ് നിർമാണം നടത്തിയത്.

വിഴിഞ്ഞത്തും മൂന്നു പോയിന്റുകളിൽ കല്ല് ശേഖരിച്ച് ടിപ്പറുകളിലും ബാർജുകളിലുമാണ് കടലിൽ കല്ലിട്ടത്. കടലിൽ അഞ്ച് മീറ്ററിൽ കൂടുതൽ ആഴമുള്ള ഭാഗങ്ങളിൽ ബാർജിൽ മാത്രമാണ് കല്ലിടുന്നത്. അതിനു മുകളിലാണ് ടിപ്പറിൽ കല്ലിടുന്നത്. 12 ബാർജുകളാണ് ബ്രേക്ക്‌ വാട്ടർ നിർമാണത്തിനായി വിഴിഞ്ഞത്ത് എത്തിച്ചത്.

 

 

Read Also:അവധിക്കാല യാത്ര സുഗമമാക്കാൻ സ്പെഷ്യല്‍ ട്രെയിനുകള്‍ ഒരു മാസംകൂടി നീട്ടി; ചില ട്രെയിനുകളിൽ എസി എക്കണോമി കോച്ചും

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

പള്ളിയിലേക്ക് പോകുന്നതിനിടെ വാഹനാപകടം; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുരിശുംമൂട് മഠത്തിച്ചിറ...

എക്സിനെതിരെ ആഗോള തലത്തില്‍ തുടർച്ചയായ ആക്രമണത്തിന് പിന്നിൽ… ഇലോണ്‍ മസ്ക് പറയുന്നത് ഇങ്ങനെ

സാന്‍ഫ്രാന്‍സിസ്കോ: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിനെതിരെ ആഗോള തലത്തില്‍ തുടർച്ചയായി ആക്രമണം...

വിവാഹമോചന കേസ് നൽകിയപ്പോൾ സ്വപ്നേഷ് ഇങ്ങനെ ചെയ്യുമെന്ന് ഭാര്യ സ്വപ്നത്തിൽ പോലും കരുതിയില്ല

കോഴിക്കോട്: വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന...

മുലയംപറമ്പ് പൂരത്തിനിടെ സംഘര്‍ഷം; പോലീസിനെതിരെ വീട്ടമ്മമാർ

തൃശൂര്‍: ചാലിശേരി മുലയംപറമ്പ് പൂരത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് പക്ഷപാതപരമായി ഇടപെടുകയാണെന്നാരോപിച്ച്...

ഇടുക്കിയിൽ കാണാതായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത് ചെങ്കുത്തായ പാറക്കെട്ടിൽ

ഇടുക്കി: ഇടുക്കിയിൽ കാണാതായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മൂലമറ്റം സ്വദേശി...

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി

റോം: ന്യുമോണിയ ബാധയെ തുടർന്ന് റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന...

Related Articles

Popular Categories

spot_imgspot_img