വിൽക്കരുത്; അമ്മിഞ്ഞപ്പാൽ സൗജന്യമായി നൽകാം; താക്കീതുമായി FSSAI

മനുഷ്യരുടെ പാലും അതിന്റെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും വിൽക്കുന്നത് രാജ്യത്ത് അനുവദനീയമല്ലെന്ന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേഡ്സ് അതോരിറ്റി ഓഫ് ഇന്ത്യ (FSSAI). അമ്മയുടെ പാൽ വിൽക്കുന്നത് ഇന്ത്യയിൽ അനുവദനീയമല്ലെന്നും അത്തരം കച്ചവടങ്ങൾ അടിയന്തിരമായി അവസാനിപ്പിക്കണമെന്നും അതോറിറ്റി ആവശ്യപ്പെട്ടു. ഇത്തരം ബിസിനസ് സംരംഭങ്ങൾക്ക് ലൈസൻസ് നൽകരുതെന്ന് ബന്ധപ്പെട്ട അധികാരികൾക്കും FSSAI നിർദ്ദേശം നൽകി.

ഈ നിർദ്ദേശം ലംഘിക്കപ്പെട്ടാൽ 2006ലെ FSSAI നിയമപ്രകാരമുള്ള കർശനമായ നടപടികൾ നേരിടേണ്ടി വരുമെന്നും അതോരിറ്റി താക്കീത് നൽകിയിട്ടുണ്ട്. അമ്മിഞ്ഞപ്പാലിന്റെ വാണിജ്യവൽക്കരണം അരുതാത്തതാണ്. “അമ്മിഞ്ഞപ്പാലിന്റെ വാണിജ്യവൽക്കരണം സംബന്ധിച്ച് വിവിധ കേന്ദ്രങ്ങളിൽ നിന്ന് പരാതികൾ ലഭിച്ചിട്ടുണ്ട്. മനുഷ്യരുടെ പാൽ പ്രോസസ് ചെയ്യുന്നതും വിൽക്കുന്നതും നിയമം അനുവദിക്കുന്നില്ല,” FSSAI പുറത്തിറക്കിയ നിർദ്ദേശം വ്യക്തമാക്കി.

അതേസമയം മനുഷ്യരുടെ പാൽ സൗജന്യമായി മറ്റ് കുഞ്ഞുങ്ങൾക്ക് നൽകുന്നത് അനുവദനീയമാണ്. കോംപ്രഹൻസീവ് ലാക്ടേഷൻ മാനേജ്മെന്റ് സെന്ററുകളിൽ പ്രവേശിപ്പിച്ചിട്ടുള്ള കുഞ്ഞുങ്ങൾക്ക് പാൽ കൊടുക്കാവുന്നതാണ്. ഇങ്ങനെ പാൽ കൊടുക്കുന്നത് സ്വമേധയാ ആയിരിക്കണമെന്നും FSSAI വ്യക്തമാക്കി. അമ്മിഞ്ഞപ്പാൽ ഇല്ലാത്ത അമ്മമാരുടെ കുഞ്ഞുങ്ങൾക്കായി കേരളത്തിൽ പ്രത്യേക സംവിധാനമുണ്ട്. കോഴിക്കോട് മുലപ്പാൽ ബാങ്ക് സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ പാൽ ദാനം ചെയ്യാവുന്നതാണ്.

 

 

Read More: തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിൻ യാത്രക്കിടെ മലയാളി യുവതിക്കു നേരെ അതിക്രമം; ബഹളം വച്ചപ്പോൾ ഇറങ്ങിയോടി തമിഴ്നാട് സ്വദേശി;രാത്രി യാത്ര ഒഴിവാക്കണമെന്ന് റെയിൽവെ പോലീസിൻ്റെ ഉപദേശം

Read More: പ്ലസ് വണ്‍ പ്രവേശനം: ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ മലപ്പുറത്ത്, ട്രയല്‍ അലോട്ട്‌മെന്റ് 29ന്

Read More: പൈനാപ്പിൾ സൂപ്പറാ; മാലിന്യം പോലും കളയണ്ട; ഇനി പൈനാപ്പിൾ മാലിന്യം നിങ്ങൾ പൊന്നുപോലെ സൂക്ഷിക്കും

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം

16കാരൻ വെള്ളമൊഴിക്കാതെ അടിച്ചത് 1/2 കുപ്പി മദ്യം തിരുവനന്തപുരം: തിരുവനന്തപുരം ന​ഗരത്തിൽ പ്ലസ്ടു...

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം സമ്പന്നതയിൽ ജനിച്ചുവളർന്ന്, ഒടുവിൽ സമ്പത്തെല്ലാം നഷ്ടപ്പെട്ടിട്ടും...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ്...

Related Articles

Popular Categories

spot_imgspot_img