web analytics

ഓൺലൈൻ ചാനലിലൂടെ പെൺകുട്ടിയെ അപകീർത്തിപ്പെടുത്തി; ആറു വയസുള്ള കുഞ്ഞിനെ പറ്റിയും അപവാദ പ്രചരണം; ഓൺലൈൻ ചാനൽ ഉടമ പിടിയിൽ

കൊച്ചി: ഓൺലൈൻ ചാനലിലൂടെ പെൺകുട്ടിയെ അപകീർത്തിപ്പെടുത്തിയ കേസിൽ ഉടമ അറസ്റ്റിൽ. ഓൺലൈൻ ചാനൽ ഉടമ മലപ്പുറത്ത് അമരമ്പലം സൗത്ത് മാമ്പൊയിൽ ഭാഗത്ത് വേണാനിക്കാട് വീട്ടിൽ ബൈജു(45) ആണ് പിടിയിലായത്. എറണാകുളം ടൗൺ നോർത്ത് പോലീസ് ഇൻസ്‌പെക്ടർ പ്രതാപ് ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

മറ്റൊരു ഓൺലൈൻ ചാനലിൽ ജോലി ചെയ്യുന്ന പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്. പെൺകുട്ടിയെയും അവരുടെ മാതാവിനെയും പറ്റി മോശമായ രീതിയിലും ലൈംഗിക ചുവയോടെയും വീഡിയോ ചെയ്യുകയും ചെയ്തിരുന്നു. ഓൺലൈൻ ചാനലുകൾ വഴി പ്രചരിപ്പിച്ച വീഡിയോകൾ സഹിതമാണ് പെൺകുട്ടി പോലീസിൽ പരാതിപ്പെട്ടത്.

പെൺകുട്ടിയുടെ 6 വയസുള്ള കുഞ്ഞിനെ പറ്റിയും വളരെ മോശമായ രീതിയിൽ അപവാദപ്രചരണം നടത്തുകയും സമൂഹ മാധ്യമത്തിൽ കുഞ്ഞിന്റെ ഫോട്ടോയ്ക്ക് താഴെ മോശം കമൻറ് ചെയ്യുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. കൊച്ചി സിറ്റി സൈബർ സെല്ലിന്റെ സഹായത്തോടുകൂടി പ്രതി അപ്‌ലോഡ് ചെയ്ത വീഡിയോകളുടെ വിവരങ്ങൾ ശേഖരിച്ചാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. വീഡിയോ റെക്കോർഡ് ചെയ്യുന്നതിനും ഇൻറർനെറ്റിൽ അപ്‌ലോഡ് ചെയ്യുന്നതിനും ഉപയോഗിച്ച ഉപകരണങ്ങൾ പ്രതിയുടെ പക്കൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.

കുറ്റകൃത്യത്തിനുവേണ്ടി പ്രതി ഉപയോഗിച്ചിരുന്ന വിവിധ സിം കാർഡുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറം വണ്ടൂരിൽ ഒളിവിൽ കഴിയുകയായിരുന്നു പ്രതിയെ സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അവിടെ പോയി കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ സബ് ഇൻസ്പെക്ടർ റഫീഖ് എൻ.ഐ. സിവിൽ പൊലിസ് ഓഫീർമാരായ അജിലേഷ്, റിനു, ജിത്തു, പ്രവീൺകുമാർ എന്നിവരും ഉണ്ടായിരുന്നു.

 

 

Read Also:പത്തനംതിട്ടയിലെ കല്യാണചെറുക്കൻ മുഴുക്കുടിയനല്ല; ഒടുവിൽ ഒത്തുതീർപ്പായി; വിവാഹവും നടന്നു; വരനും വധുവും ഹാപ്പിയാണ്

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

ലീഗിൽ അസന്തോഷം; അബ്ദുറഹിമാൻ രണ്ടത്താണി എൽഡിഎഫിലേക്ക്? താനൂർ-തിരൂരിൽ സസ്പെൻസ്

ലീഗിൽ അസന്തോഷം; അബ്ദുറഹിമാൻ രണ്ടത്താണി എൽഡിഎഫിലേക്ക്? താനൂർ-തിരൂരിൽ സസ്പെൻസ് മലപ്പുറം: മുസ്‌ലിം ലീഗിലെ...

പൂക്കോട്ടുംപാടത്ത് വാകത്തോട് മലിനമാക്കി; കടയുടമകൾക്കെതിരെ നടപടി

പൂക്കോട്ടുംപാടത്ത് വാകത്തോട് മലിനമാക്കി; കടയുടമകൾക്കെതിരെ നടപടി മലപ്പുറം: അമരമ്പലം പഞ്ചായത്തിലെ പൂക്കോട്ടുംപാടത്ത് വാകത്തോട്ടിലേക്ക്...

തിങ്കളാഴ്ച സംസ്ഥാനത്ത് ഹോട്ടൽ സമരം

തിങ്കളാഴ്ച സംസ്ഥാനത്ത് ഹോട്ടൽ സമരം തിരുവനന്തപുരം: പാചകവാതക ക്ഷാമം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്തെ...

“സ്റ്റാർ ഇല്ലെങ്കിൽ വേണ്ട!” — സോളാർ ഇൻവെർട്ടറുകൾക്ക് കർശന നിയന്ത്രണം

“സ്റ്റാർ ഇല്ലെങ്കിൽ വേണ്ട!” — സോളാർ ഇൻവെർട്ടറുകൾക്ക് കർശന നിയന്ത്രണം തിരുവനന്തപുരം: സൗരോർജ്ജ...

റീൽസ് എടുക്കാൻ അച്ഛനെ ചാക്കിലാക്കി കുറിയർ ചെയ്യാൻ ശ്രമിച്ച യുവതിയും കുടുംബവും പിടിയിൽ

റീൽസ് എടുക്കാൻ അച്ഛനെ ചാക്കിലാക്കി കുറിയർ ചെയ്യാൻ ശ്രമിച്ച യുവതിയും കുടുംബവും പിടിയിൽ ബെംഗളൂരു: സോഷ്യൽ...

ചെറുവിമാനം ലാൻഡ് ചെയ്ത് ആരാധകരെ അമ്പരപ്പിച്ച് ന്യൂസിലൻഡ് ഓൾറൗണ്ടർ ഗ്ലെൻ ഫിലിപ്സ്

ചെറുവിമാനം ലാൻഡ് ചെയ്ത് ആരാധകരെ അമ്പരപ്പിച്ച് ന്യൂസിലൻഡ് ഓൾറൗണ്ടർ ഗ്ലെൻ ഫിലിപ്സ് ഓക്‌ലൻഡ്:...

Related Articles

Popular Categories

spot_imgspot_img