കോഴിക്കോട് കൊടുവള്ളിക്കടുത്ത് മദ്രസ്സാ ബസാറിൽ ടൂറിസ്റ്റ് ബസ്സ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി അപകടം. ഒരു കുട്ടി ഉൾപ്പടെ 10 പേർക്ക് അപകടത്തിൽ പരിക്കേറ്റു. അപകടത്തിന് കാരണം ബസിൻ്റെ അമിത വേഗമാണെന്നാണ് പ്രാഥമിക വിവരം. ഡ്രൈവറുടെ പരിക്ക് അതീവ ഗുരുതരമാണ്. ബസ് അമിത വേഗത്തിൽ ആയിരുന്നുവെന്ന് ദൃക്സാക്ഷികളും ആരോപിച്ചു. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.
Read also: വഴി പറഞ്ഞു കൊടുത്ത് പെരുവഴിയിലാക്കി!; കോട്ടയത്ത് ഗൂഗിൾ മാപ്പ് നോക്കി പോയ കാർ തോട്ടിൽ വീണു









