മുംബൈ: പരശുറാം എക്‌സ്പ്രസ് ട്രെയിനിന്റെ സർവീസ് കന്യാകുമാരിയിലേക്ക് നീട്ടാൻ ആലോചന. ജൂലൈ മുതൽ പുതിയ മാറ്റം നടപ്പിലാക്കാനാണ് തീരുമാനം. യാത്രക്കാരുടെ ഏറെ നാളത്തെ ആവശ്യമായ കോച്ചുകളുടെ എണ്ണം കൂട്ടുന്നതുൾപ്പെടെ ആലോചനയിലുണ്ട്. നിലവിൽ മംഗളൂരുവില്‍ നിന്ന് നാഗര്‍കോവില്‍ വരെയാണ് പരശുറാം എക്‌സ്പ്രസ് സർവീസ് നടത്തുന്നത്.
21 കോച്ചുകളാണ് നിലവില്‍ പരശുറാമിലുള്ളത്. ദിവസേന യാത്രക്കാരുടെ എണ്ണം വർധിച്ചു വരുന്നതിനാൽ തീർത്തും ദുരിത പൂർണമായ യാത്രയാണ് പരശുറാമിലേത്. എന്നാൽ നാഗര്‍കോവിലിലെ പ്ലാറ്റ്‌ഫോമില്‍ 21 കോച്ചില്‍ കൂടുതലുള്ള വണ്ടി കൈകാര്യം ചെയ്യാന്‍ കഴിയില്ല. ഇവിടെ പ്ലാറ്റ്‌ഫോമിന്റെ നീളം കൂട്ടുമെന്ന് പറഞ്ഞിരുന്നെങ്കിലും അതും പൂര്‍ത്തിയായിട്ടില്ല. ഈ സാഹചര്യത്തിൽ വണ്ടി കന്യാകുമാരിയിലേക്ക് നീട്ടി പ്രശ്‌നം പരിഹരിക്കാനാണ് റെയില്‍വേയുടെ ശ്രമം. 24 കോച്ചുകളുള്ള വണ്ടി വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന പ്ലാറ്റുഫോമുകളാണ് കന്യാകുമാരിയിൽ ഉള്ളത്.
Read Also: ബാർ കോഴ വിവാദം: ഇത്തവണ നോട്ടെണ്ണല്‍ യന്ത്രം ആരുടെ കയ്യിൽ?; പരിഹാസവുമായി വി ഡി സതീശന്‍
Read Also: ശമ്പളം മുടങ്ങിയിട്ട് ഒൻപത് മാസം; ബെവ്റേജസ് കോർപ്പറേഷൻ ജീവനക്കാരൻ ജീവനൊടുക്കി