ഇടുക്കി ഇരട്ടയാറിൽ വെയ്റ്റിങ് ഷെഡിൽ മദ്യവുമായി നിന്നയാളെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ച് തങ്കമണി എസ്.ഐ. പൊതു പ്രവർത്തകർ ഉൾപ്പെടെ എതിർത്തതോടെ പിന്തിരിഞ്ഞ പോലീസ് കൃത്യ നർവഹണം തടസ്സപ്പെടുത്തിയെന്നും എസ് . ഐ. യെ കയ്യേറ്റം ചെയ്തെന്നും കാണിച്ച് പഞ്ചായത്തംഗം അടക്കം ഏഴു പേർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു..
ചൊവ്വാഴ്ച രാത്രി ഇരട്ടയാർ ഇടിഞ്ഞമല ഭാഗത്താണ് സംഭവം. സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനു ശേഷം മടങ്ങിയെത്തിയതായിരുന്നു തങ്കമണി എസ് .ഐ . എയിൻ ബാബുവും സംഘവും. ഇല്ലിക്കപ്പടി ഭാഗത്തെ വെയ്റ്റിംഗ് ഷെഡിനുള്ളിൽ നിന്നവരുടെ കൈവശം പൊട്ടിക്കാത്ത മദ്യക്കുപ്പി കണ്ടെത്തി. തുടർന്ന് വെയ്റ്റിംഗ് ഷെഡിലിരുന്ന് മദ്യപിക്കാനുള്ള ശ്രമം നടത്തിയെന്നു കാണിച്ച് ഇടിഞ്ഞമല സ്വദേശി ഹരിപ്രസാദിനെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചു. മദ്യപിച്ചിട്ടില്ലെന്നും ബലമായി കസ്റ്റഡിയിലെടുക്കാനാകില്ലെന്നും ഹരി പറഞ്ഞതോടെ പോലീസും നാട്ടുകാരുമായി തർക്കമുണ്ടായി.
തുടർന്ന് പഞ്ചായത്തംഗം റെജി ഇലിപ്പുലിക്കാട്ട് സ്ഥലത്തെത്തിയതോടെ പോലീസുമായി വീണ്ടും തർക്കവും ഉന്തും തള്ളമുണ്ടായി. ബുധനാഴ്ച രാവിലെ ആശുപത്രിയിൽ അഡ്മിറ്റായ എസ്. ഐ . തന്നെ കയ്യേറ്റം ചെയ്യുകയും കൃത്യ നിർവ്വഹണം തടസ്സപ്പെടുത്തുകയും ചെയ്തുവെന്നു കാണിച്ചാണ് ഹരിപ്രസാദും പഞ്ചായത്തംഗവും ഉൾപ്പെടെയുള്ളവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുകയാരുന്നു. എസ്. ഐ.യുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ച അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹരിപ്രസാദ് ഡി.ജി.പി.ക്കും പോലീസ് കംപ്ലയിൻറ് അതോറിട്ടിക്കുമുൾപ്പെടെ പരാതി നൽകി. സംഭവത്തിൽ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ സംഘടിപ്പിക്കുമെന്ന് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി.
Read also: കർഷികർക്ക് തിരിച്ചടിയായി കൊക്കോ, കാപ്പി വിലകൾ കൂപ്പുകുത്തി; അവസാന പ്രതീക്ഷയും തകർന്ന് കർഷകർ