വിഴിഞ്ഞം മുല്ലൂർ ശാന്തകുമാരി വധക്കേസില്‍ മൂന്നു പ്രതികള്‍ക്കും വധശിക്ഷ. കോവളം സ്വദേശി റഫീഖാ ബീവി, മകൻ ഷഫീഖ്, കൂടെ താമസിച്ചിരുന്ന അല്‍ അമീൻ എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. കേസിലെ മൂന്നു പ്രതികളും കുറ്റക്കാരാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു. പ്രതികൾക്ക് മേൽ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ, കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കിയിരുന്നു. 2022 ജനുവരി 14 നാണ് മുല്ലൂർ സ്വദേശി ശാന്തകുമാരി കൊലചെയ്യപ്പെട്ടത്.
വിഴിഞ്ഞം സ്വദേശിയായ 74 വയസ്സുകാരി ശാന്തകുമാരിയുടെ വീട്ടിൽ വാടകക്ക് താമസിച്ചവരാണ് പ്രതികള്‍. ശാന്തകുമാരി തൊട്ടടുത്തുള്ള വീട്ടിൽ ഒറ്റക്കായിരുന്നു താമസം. വാടകവീട് ഒഴിയുന്ന ദിവസം ഉച്ചയ്ക്ക് ശാന്തകുമാരിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി സ്വർണം കവർന്ന ശേഷം തലയ്ക്കടിച്ച് കൊലപ്പെടുത്തി, മൃതദേഹം മച്ചില്‍ ഒളിപ്പിച്ച ശേഷം പ്രതികള്‍ സ്ഥലം വിടുകയായിരുന്നു. എന്നാൽ ശാന്തകുമാരിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടത്തിയ വിഴിഞ്ഞം പൊലീസ് സംഭവ ദിവസം തന്നെ പ്രതികളെ പിടികൂടുകയായിരുന്നു.
Read More: ചിക്കൻ്റെ പൈസ നൽകിയില്ല; റിസോർട്ട് ഉടമയ്ക്ക് ആൾക്കൂട്ട മർദ്ദനം
Read More: പാലായിൽ എത്തിയാൽ ‘മലദൈവത്തെ’ കാണാം ! കോട്ടയം ഏറ്റുമാനൂർ സ്വദേശി പകർത്തിയ ചിത്രം വൈറലാകുന്നു