എം.എ. യൂസഫലിയുടെ ആതിഥേയത്വം സ്വീകരിച്ച് സ്റ്റൈൽ മന്നൻ രജനീകാന്ത്. രജനിയെ അരികിലിരുത്തി, അബൂദബിയിലെ തന്റെ വസതിയിലേക്ക് റോൾസ് റോയ്സ് കാർ ഓടിച്ചുപോകുന്ന യൂസുഫലിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
പുതിയ ചിത്രമായ ‘വെട്ടിയ’ന്റെ ഷൂട്ടിങ്ങിനുശേഷം ദുബൈയിൽ സുഹൃത്തുക്കളെ സന്ദർശിക്കാനെത്തിയ രജനിയോടുള്ള ആദരവിന്റെ ഭാഗമായാണ് ലുലു ഗ്രൂപ് മേധാവി അദ്ദേഹത്തെ തിങ്കളാഴ്ച തന്റെ വസതിയിലേക്ക് ക്ഷണിച്ചത്. ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്‍റെ ഗ്ലോബല്‍ ഹെഡ് ക്വാർട്ടേഴ്സിലാണ് രജനികാന്ത് ആദ്യം എത്തിയത്. അവിടെ നിന്നും റോൾസ് റോയ്സിലാണ് ഇരുവരും യൂസഫലിയുടെ വീട്ടിലേക്ക് പോയത്. ഏറെ നേരം വിശേഷങ്ങള്‍ പങ്കുവച്ച് സമയം ചിലവഴിച്ചതിനുശേഷമാണ് ഇരുവരും പിരിഞ്ഞത്.
ഇരുവരും ഒരുമിച്ചുളള യാത്രയുടെ വിഡിയോയെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാണ്. ഇരുവരും ഒരുമിച്ച് കാറില്‍ യാത്ര ചെയ്യുന്നതും വീട്ടിലെത്തി ഒരുമിച്ചിരുന്ന് സംസാരിക്കുന്നതുമാണ് വിഡിയോയിലുള്ളത്. യൂസഫലിയെയും രജനികാന്തിനെയും ഒന്നിച്ച് കാണുമ്പോഴുള്ള കൗതുകവും ആരാധകർ കമന്‍റായി പങ്കു വച്ചു.