ഇനി രണ്ടു നാൾ കൂടി മാത്രം; കൊല്ലത്തെ ഇന്ത്യൻ കോഫി ഹൗസ് ഓർമ്മയിലെ രുചിക്കൂട്ടിലേക്ക്

അര നൂറ്റാണ്ടിലേറെയായി കൊല്ലം നഗരത്തിന്റെ രുചിലോകത്ത് മാത്രമല്ല സാംസ്കാരികധാരയിലും അലിഞ്ഞുചേർന്നിരുന്ന ഇന്ത്യൻ കോഫി ഹൗസിന് താഴ് വീഴുന്നു. വ്യാഴാഴ്ച പ്രവർത്തനം നിർത്തും. ജീവനക്കാരുടെ കുറവും വരുമാനത്തിലെ ഇടിവുമാണ് അടച്ചുപൂട്ടാനുള്ള തീരുമാനത്തിന് കാരണം.

ആവശ്യത്തിന് ജീവനക്കാരില്ലാതായതോടെയാണ് വരുമാനം കുറഞ്ഞത്. 90 പേർക്ക് ഇരിക്കാൻ സൗകര്യമുള്ളിടത്ത് ഭക്ഷണം കൊടുക്കാൻ രണ്ടുപേരെയുള്ളു. 15 വർഷമായി നിയമനങ്ങളൊന്നും നടക്കുന്നില്ല. ജനം കാത്തിരിക്കേണ്ടിവരുന്നതോടെ പരാതികളായി. വരുമാനത്തെ ബാധിച്ചു. കോവിഡ്കാലം വലിയ പ്രതിസന്ധിയും സൃഷ്ടിച്ചു. ഇപ്പോൾ വാടകയും വരുമാനവും ഒത്തുപോകാത്ത ഘട്ടമായതോടെയാണ് അടയ്ക്കാൻ തീരുമാനിച്ചത്. കൊല്ലം ജില്ലയിൽ ഇനി കോഫി ഹൗസ് കൊട്ടാരക്കരയിൽ മാത്രമാണുള്ളത്.

11 വർഷമായി ജി മാക്സ് തിയേറ്ററിന് സമീപം വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കോഫി ഹൗസ് പൂട്ടുന്ന വിവരം അറിയിച്ച് നോട്ടീസ് പതിച്ചിട്ടുണ്ട്. ഇന്ത്യ കോഫി ബോർഡ് തൊഴിലാളി സഹകരണ സംഘത്തിന്റെ കീഴിലുള്ള കോഫി ഹൗസ് 1965 ജൂലായ് 27-ന് കൊല്ലം കപ്പലണ്ടിമുക്കിലായിരുന്നു തുടങ്ങിയത്. പിന്നീട് മെയിൻ റോഡിലെ കെട്ടിടത്തിലേക്ക് മാറ്റി. അതും ഒഴിയേണ്ടിവന്നപ്പോഴാണ് അർച്ചന, ആരാധന തിയേറ്റർ സമുച്ചയത്തിലേക്ക് മാറ്റിയത്.

 

Read More: മഴക്കാലമാണേ..സൂക്ഷിക്കണേ…വാഹനമോടിക്കുമ്പോൾ ഈ 11 കാര്യങ്ങൾ പാലിച്ചാൽ അപകടമൊഴിവാക്കാം

Read More: ‘എന്റെ യാത്രയുടെ മനോഹരമായ ഭാഗമായതിന് നന്ദി’ : ആരാധകരുടെ പിറന്നാൾ സ്നേഹത്തിന് മറുപടിയുമായി മോഹൻലാൽ

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം

മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ് ആക്രമണം കാസര്‍കോട്: മകള്‍ക്ക് നേരെ പിതാവിന്റെ ആസിഡ്...

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ

വികെ ശശികലയ്ക്കെതിരെ കേസെടുത്ത് സിബിഐ ചെന്നൈ: 450 കോടിയുടെ പഞ്ചസാര മില്ല് വാങ്ങിയ...

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ

ഏഷ്യാകപ്പിൽ സഞ്ജുവിനെ കളിപ്പിക്കണമെന്ന് ഗവാസ്കർ മുംബൈ: ഏഷ്യാ കപ്പിൽ പ്ലെയിംഗ് ഇലവനിൽ സഞ്ജു...

മമ്മൂട്ടിക്ക് അങ്ങനെ അഭിനയിക്കാമെങ്കിൽ എനിക്കും ചെയ്യാം

മമ്മൂട്ടിക്ക് അങ്ങനെ അഭിനയിക്കാമെങ്കിൽ എനിക്കും ചെയ്യാം സിനിമാ രംഗത്തക്ക് വരാനാഗ്രഹിച്ചയാളല്ല നടി ശോഭന....

ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു

കോട്ടയം: ബ്രിട്ടനിൽ മലയാളി നഴ്സ് അന്തരിച്ചു. കോട്ടയം സ്വദേശിനി മോളിക്കുട്ടി ഉമ്മൻ...

സ്റ്റോപ്പ് ഉണ്ടായിട്ടും സ്റ്റേഷനിൽ നിർത്താതെ നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്; അബദ്ധം തിരിച്ചറിഞ്ഞ് റിവേഴ്സ് എടുത്ത് ലോക്കോ പൈലറ്റ്

സ്റ്റോപ്പ് ഉണ്ടായിട്ടും സ്റ്റേഷനിൽ നിർത്താതെ നാഗർകോവിൽ–കോട്ടയം എക്സ്പ്രസ്; അബദ്ധം തിരിച്ചറിഞ്ഞ് റിവേഴ്സ്...

Related Articles

Popular Categories

spot_imgspot_img