സിംഗപ്പൂർ വിമാനം ആകാശച്ചുഴിയിൽപ്പെട്ടുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. 30 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ലണ്ടനിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള SQ 321 യാത്രാ വിമാനമാണ് അപകടത്തിൽപ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിൽ സിംഗപ്പൂർ എയർലൈൻസ് അനുശോചനം അറിയിച്ചു.
ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്ന് തിങ്കളാഴ്ച സിംഗപ്പൂരിലേക്ക് പുറപ്പെട്ട SQ 321 എന്ന വിമാനം വഴിമധ്യേ ആകാശ ചുഴിയിൽപ്പെടുകയായിരുന്നു എന്ന് സിംഗപ്പൂർ എയർലൈൻസ് പറഞ്ഞു. ബാങ്കോക്കിലെ സുവർണഭൂമി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വഴിതിരിച്ചുവിട്ട വിമാനം ഇന്ന് ഉച്ചക്ക് 3.45 ന് ലാൻഡ് ചെയ്തു.
അതേസമയം ഇത്തരം സാഹചര്യത്തിൽ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാലാണ് പരിക്കുകൾ സംഭവിക്കാറുള്ളതെന്നും കാലാവസ്ഥാ പ്രക്ഷുബ്ധമാണെന്ന് തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിൽ പൈലറ്റിന് മുൻകൂർ മുന്നറിയിപ്പ് നൽകാൻ കഴിയാതെ വരുമെന്നും വിദഗ്ധർ പറഞ്ഞു.
Read Also: സാങ്കേതിക വിദ്യാഭ്യാസത്തിന് ‘വാണി’; പഠിപ്പിക്കും മലയാളം ഉൾപ്പടെ 12 ഭാഷകൾ