ഹ്യൂമൻ ഇമ്മ്യൂണോഡെഫിഷ്യൻസി വൈറസ് അഥവാ എച്ച്ഐവി, മാനുഷ്യനെ ഇത്രയേറെ ഭയപ്പെടുത്തിയ മറ്റൊരു വൈറസ് ലോകത്ത് ഉണ്ടാകില്ല. ശരീരത്തിന്റെ പ്രതിരോധശേഷി കുറച്ച് ശരീരത്തെ ദുര്‍ബലപ്പെടുത്തുകയെന്നതാണ് എച്ച്ഐവി അഥവാ ഹ്യൂമണ്‍ ഇമ്മ്യൂണിറ്റി വൈറസ് ചെയ്യുന്നത്. ശരീരത്തിന്റെ പ്രതിരോധം ക്രമേണ കുറയുന്ന മുറയ്ക്ക് ടിബി പോലുള്ള അണുബാധകള്‍ ശരീരത്തിലുണ്ടാവുകയും തുടര്‍ന്ന് മരണത്തിലേക്ക് നയിക്കുകയും ചെയ്യുകയെന്നതാണ് ഈ അസുഖത്തിന്റെ ഒരു രീതി.
രോഗ ബാധിതന്റെ പ്രതിരോധ സംവിധാനത്തെ ആക്രമിച്ച് കീഴടക്കുന്ന ഈ വൈറസ് മരണം മാത്രമാണ് രോഗിക്ക് സമ്മാനിച്ചിരുന്നത്. എന്നാൽ എച്ച്ഐവിയെ കീഴടക്കാൻ ശേഷിയുള്ള വാക്സിൻ അണിയറയിൽ ഒരുങ്ങുകയാണ്. എച്ച്ഐവിക്കെതിരായ ന്യൂട്രലൈസിംഗ് ആന്റി ബോഡികൾ വിജയകരമായി വികസിപ്പിച്ചിരിക്കുകയാണ് ഗവേഷകർ.
ഡ്യൂക്ക് ഹ്യൂമൻ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ് സുപ്രധാന കണ്ടുപിടിത്തത്തിന് പിന്നിൽ. സെൽ ജേണലിൽ പ്രസിദ്ധീകരിച്ചത് പ്രകാരം, പുതിയ കണ്ടെത്തൽ വൈറസിൻ്റെ വൈവിധ്യമാർന്ന സമ്മർദ്ദങ്ങളെ നിർവീര്യമാക്കാൻ കഴിവുള്ളതാണെന്ന് പറയുന്നു. ഈ ആന്റി ബോഡികൾക്ക് ആൻ്റിബോഡികൾക്ക് രക്തചംക്രമണം ചെയ്യുന്ന എച്ച്ഐവി സ്ട്രെയിനുകൾ വഴി അണുബാധയെ തടയാൻ സാധിക്കും.
സുപ്രധാന കണ്ടുപിടിത്തമാണിതെന്നും വാക്സിൻ നിർമ്മിക്കാനായി മുന്നോട്ടുള്ള വഴി ഇപ്പോൾ വ്യക്തമാണെന്ന് ഡ്യൂക്ക് ഹ്യൂമൻ വാക്സിൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ബാർട്ടൺ എഫ്. ഹെയ്ൻസ് പറഞ്ഞു.