web analytics

ബിജെപി ഓഫീസിലേക്ക് എഎപി മാര്‍ച്ച്, 144 പ്രഖ്യാപിച്ചു; കെജരിവാളിന്റെ വീട്ടില്‍ ഡൽഹി പൊലീസ്

ബിജെപി ആസ്ഥാനത്തേക്ക് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി നടത്തുന്ന പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു. ബിജെപി ഓഫീസിലേക്കുള്ള വഴി ബാരിക്കേഡ് വെച്ചാണ് പൊലീസ് തടഞ്ഞത്. പ്രവര്‍ത്തകരോട് പിരിഞ്ഞു പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും സമരക്കാര്‍ തയ്യാറായില്ല. ബാരിക്കേഡിന് മുന്നില്‍ കെജരിവാളും പ്രവര്‍ത്തകരും കുത്തിയിരിക്കുകയാണ്.

പാര്‍ട്ടിയെ തകര്‍ക്കാന്‍ ഓപ്പറേഷന്‍ ചൂലിന് ബിജെപി ശ്രമം നടത്തുകയാണെന്നും ഒരു കെജരിവാളിനെ അറസ്റ്റ് ചെയ്താല്‍ നൂറ് കേജ്‌രിവാളുമാര്‍ ജന്മമെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മാര്‍ച്ചിന് മുന്നോടിയായി ഡല്‍ഹിയില്‍ 144 പ്രഖ്യാപിച്ചിരുന്നു. സമരത്തിന്റെ ഭാഗമായി ഐടിഒയിലെ മെട്രോ സ്റ്റേഷനുകള്‍ അടച്ചു. ആം ആദ്മി പാര്‍ട്ടിയുടെ ആസ്ഥാനത്തിനു മുന്നില്‍ കേന്ദ്രസേനയെ വിന്യസിച്ചിട്ടുണ്ട്.

അതേസമയം മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വീട്ടില്‍ ഡല്‍ഹി പൊലീസ് എത്തി. സ്വാതി മലിവാളിന്റെ പരാതിയുമായി ബന്ധപ്പെട്ട അന്വേഷണത്തിനാണ് പൊലീസ് എത്തിയിരിക്കുന്നത്. വീട്ടിലെ സിസിടിവി ഡിവിആർ ഡല്‍ഹി പൊലീസ് പിടിച്ചെടുത്തു. കേസില്‍ അരവിന്ദ് കെജ്‌രിവാളിന്റെ പിഎ ബിഭവ് കുമാര്‍ അറസ്റ്റിലായിരുന്നു. സ്വാതിയുടെ ദേഹത്ത് പരിക്കുകളുണ്ടെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്.

സ്വാതി മലിവാളിന്റെ ദേഹത്ത് മൂന്നിടത്ത് പരിക്കുണ്ട്. ഇടത് കാലിലും കീഴ്ത്താടിയിലും കണ്ണിന് താഴെയും ചതവുണ്ടെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി എയിംസ് ആശുപത്രിയിലാണ് വൈദ്യപരിശോധന നടത്തിയത്.

 

Read More: ഗര്‍ഭസ്ഥ ശിശുവിന് അനക്കമില്ല, കുഞ്ഞ് ഉറങ്ങുകയാണെന്ന് ഡോക്ടർ; തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് കുട്ടി മരിച്ചു

Read More: കാണാൻ പോകുന്നത് മഴയുടെ രൗദ്ര ഭാവം; അതിതീവ്രമഴയ്ക്ക് സാധ്യത; ഈ 4 ജില്ലകളിൽ റെഡ് അലർട്ട്

Read More: മെത്രാപ്പൊലീത്ത മാർ അത്തനേഷ്യസ് യോഹാന്റെ മൃതദേഹം കൊച്ചിയിലെത്തിച്ചു; വിലാപയാത്ര ആരംഭിച്ചു

 

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

കെഎസ്ആര്‍ടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ആലപ്പുഴ: ദേശീയപാതയിൽ ഞായറാഴ്ച രാത്രി ഉണ്ടായ അപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം....

അടുത്ത അഞ്ച് ദിവസം മഴ; മുന്നറിയിപ്പുകൾ ഇങ്ങനെ

അടുത്ത അഞ്ച് ദിവസം മഴ; മുന്നറിയിപ്പുകൾ ഇങ്ങനെ തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച്...

ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹത്തോടൊപ്പം സെൽഫി എടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ടു; ഭർത്താവ് അറസ്റ്റിൽ

ഭാര്യയെ കൊലപ്പെടുത്തി, മൃതദേഹത്തോടൊപ്പം സെൽഫി എടുത്ത് വാട്‌സ്ആപ്പ് സ്റ്റാറ്റസിട്ടു; ഭർത്താവ് അറസ്റ്റിൽ കോയമ്പത്തൂർ:...

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ; മരിച്ചത് കണ്ണൂർ സ്വദേശിനി

രാജസ്ഥാനിലെ കോളേജ് ഹോസ്റ്റലിൽ മലയാളി വിദ്യാർഥിനി തൂങ്ങിമരിച്ച നിലയിൽ കണ്ണൂർ: മലയാളി വിദ്യാർഥിനി...

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി

ഡിസംബറിലും കുതിപ്പ് തുടർന്ന് സ്വർണം; ഇന്നും വില കൂടി കൊച്ചി: സംസ്ഥാനത്ത് സ്വർണവില...

Related Articles

Popular Categories

spot_imgspot_img