ഫ്രാൻസിലെ വടക്കൻ നഗരമായ റൂണിലെ സിനഗോഗിന് തീയിടാൻ ശ്രമിച്ച ആയുധധാരിയായ ഒരാളെ ഫ്രഞ്ച് പോലീസ് വെടിവച്ചുവെന്ന് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ വെള്ളിയാഴ്ച പറഞ്ഞു. ഇസ്രയേലിനും അമേരിക്കയ്ക്കും ശേഷം യൂറോപ്പിലെ ഏറ്റവും വലിയ മുസ്ലീം സമുദായവും കഴിഞ്ഞാൽ ഒരു രാജ്യത്തെ ഏറ്റവും വലിയ ജൂത സമൂഹം ഫ്രാൻസിലാണ്. ജൂതർ ഏറ്റവും പരിശുദ്ധമായി കരുതുന്ന സിനഗോപിനാണ് അക്രമി തീയിടാനൊരുങ്ങിയത്. അക്രമി ഒരു പോലീസ് ഉദ്യോഗസ്ഥനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും പിന്നാലെ തീയിടാൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച പോളീ ഇയാളെ വെടിവച്ച കൊലപ്പെടുത്തുകയായിരുന്നു. യുവാവിന്റെ കയ്യിൽ ഇരുമ്പു ദണ്ഡും കത്തിയും ഉണ്ടായിരുന്നതായി പോലീസ് അറിയിച്ചു.