web analytics

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് ആലപ്പുഴയിലും പത്തനംതിട്ടയിലും, നാളെ അടിയന്തിര യോഗം

പത്തനംതിട്ട: ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. നിരണത്ത് പതിനൊന്നാം വാർഡിലാണ് രണ്ട് കർഷകരുടെ ആയിരത്തോളം താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാൽ കേന്ദ്ര ലാബിൽ നിന്നും ഇന്ന് ഉച്ചയോടെയാണ് പരിശോധന ഫലം വരികയായിരുന്നു. പ്രതിരോധ സംഘമെത്തി പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി.

ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവൻ വളർത്തു പക്ഷികളെയും കൊല്ലേണ്ടി വരുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. കള്ളിങ് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്. നാളെ അടിയന്തരയോഗം വിളിച്ച് തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കും. നേരത്തെ നിരണത്തെ ആറാം വാർഡിൽ ഉൾപ്പെടുന്ന സർക്കാർ ഡക്ക് ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇവിടെ താറാവുകളുടെ കള്ളിങ് പുരോഗമിക്കുകയാണ്.

ആലപ്പുഴ ജില്ലയിൽ മൂന്നിടത്തു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മാവേലിക്കര തഴക്കര, എടത്വ ആനപ്രാമ്പാൽ, ചമ്പക്കുളം എന്നിവിടങ്ങളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. തഴക്കരയിലും ആനപ്രാമ്പാലിലും ഒരാഴ്ചയോളമായി താറാവുകൾ ചത്തു വീഴുകയാണ്. ചമ്പക്കുളത്തു കോഴികളിലാണു പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആലപ്പുഴ ജില്ലയിൽ ഈ വർഷം ആറിടങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

 

Read Also: അന്വേഷണം ഇനി പരിധിക്ക് പുറത്തും; എവിടെയും പോകാം, മയക്കുമരുന്ന് പിടിക്കാം; ഡാൻസാഫിന് പ്രത്യേക അധികാരം നൽകി കേരള സർക്കാർ

Read Also: ജില്ലാ കലക്ടറുടെ കുഴിനഖ ചികിത്സ; ജെറോമിക് ജോ‍ർജ് സ്ഥിരമായി ചികിത്സ തേടുന്നത് സ്വകാര്യ ആശുപത്രിയിൽ; ഈ വർഷം ഇതുവരെ അനുവദിച്ചത് 53,000രൂപ; ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയത് നിയമപ്രകാരമെന്ന സർക്കവാദം തെറ്റാണെന്ന് നിയമവിദ​ഗ്ദർ

Read Also: 1200 പുതിയ ജനപ്രതിനിധികൾ; എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാർഡുവീതം കൂട്ടാൻ തീരുമാനം; ഓണറേറിയത്തിന് അധികം വേണ്ടിവരുന്നത് 67കോടിരൂപ

 

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില

ഇന്ത്യ-പാക് മത്സരത്തിലെ ഇടവേളക്ക് പൊന്നും വില ഏഷ്യാ കപ്പിൽ ഇന്ത്യാ-പാക്കിസ്ഥാൻ മത്സരത്തിന്റെ ഇടവേളക്ക്...

ഭാര്യയെ നടുറോഡിലിട്ട് ഭർത്താവ് വെടിവെച്ചുകൊന്നു

ഭാര്യയെ നടുറോഡിലിട്ട് ഭർത്താവ് വെടിവെച്ചുകൊന്നു ഗ്വാളിയോർ: മധ്യപ്രദേശിലെ ഗ്വാളിയോറിൽ ഭാര്യയെ നടുറോഡിലിട്ട് ഭർത്താവ്...

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി പത്തനംതിട്ട: കയ്യിൽ നീരുമായി എത്തിയ ഏഴുവയസുകാരന്...

ആര്‍ദ്രകേരളം പുരസ്‌കാരത്തിന് സംസ്ഥാന തലത്തില്‍ ഒന്നാമതെത്തി ഇടുക്കി ജില്ലാ പഞ്ചായത്ത്

ആര്‍ദ്രകേരളം പുരസ്‌കാരത്തിന് സംസ്ഥാനതലത്തില്‍ ഒന്നാമതെത്തി ഇടുക്കി ജില്ലാ പഞ്ചായത്ത് ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

ദുബായിലെ പരീക്ഷണം വിജയം കണ്ടു: വിമാനത്താവളങ്ങളില്‍ പാസ്സ്‌പോര്‍ട്ട് പരിശോധനകള്‍ക്കും ലഗേജ് സ്‌കാനിംഗിനുമായി ഇനി സമയം കളയേണ്ട…!

ദുബായിലെ പരീക്ഷണം വിജയം കണ്ടു: വിമാനത്താവളങ്ങളില്‍ പാസ്സ്‌പോര്‍ട്ട് പരിശോധനകള്‍ക്കും ലഗേജ് സ്‌കാനിംഗിനുമായി...

Related Articles

Popular Categories

spot_imgspot_img