ഒപ്പനയും, ആഭരണങ്ങളും, സൽക്കാരവും വിവാഹവും എല്ലാം കെങ്കേമം; പിതാവിന്റെ മരണവും മാതാവിന്റെ അസാന്നിധ്യവും അനാഥമാക്കിയ ജസ്നയുടെ വിവാഹത്തിനാണ് നാടൊരുമിച്ചു

മലപ്പുറം: ആരോരുമില്ലാതെ ചെറുപ്രായത്തിൽ സർക്കാർ അനാഥാലയത്തിൽ വന്നുപെട്ട പെൺകുട്ടിയുടെ വിവാഹം ആഘോഷപൂർവം ഏറ്റെടുത്ത് നാടിന്റെ സ്‌നേഹവും വാത്സല്യവും നൽകി പട്ടർകുളത്തുകാർ മാതൃകയായി.
പിതാവിന്റെ മരണവും മാതാവിന്റെ അസാന്നിധ്യവും അനാഥമാക്കിയ ജസ്നയുടെ വിവാഹത്തിനാണ് നാടൊരുമിച്ചത്. തേഞ്ഞിപ്പലം സ്വദേശി മുഹമ്മദ് റഷാദുമായുള്ള ജസ്നയുടെ വിവാഹം മഞ്ചേരി പട്ടർകുളത്തെ ജനങ്ങൾ സ്വന്തം കുട്ടിയുടെ വിവാഹം പോലെയാണ് ഏറ്റെടുത്ത് നടത്തിയത്. വി.എം. മുസ്തഫയുടെ വീട്ടിൽ നടന്ന വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പ്രദേശവാസികൾ എല്ലാവരും എത്തി.

സ്വന്തം മകളുടെ കല്യാണച്ചടങ്ങുപോലൊണ് വി.എം. മുസ്തഫയുടെ വീട്ടിൽ നടന്ന വിവാഹച്ചടങ്ങിൽ ജസ്നയെ മുഹമ്മദ് റഷാദിന്റെ കൈകളിലേൽപ്പിച്ചത്.
മൈലാഞ്ചിക്കല്യാണത്തിന് ഭക്ഷണമൊരുക്കാൻ യുവാക്കളുടെ ടീം 28 റെഡിയായിരുന്നു.പട്ടർകുളം സ്‌കൂളിലെ കുട്ടികൾ ഒപ്പനയും പാട്ടുകളുമായി ജസ്നയുടെ മൈലാഞ്ചിക്കല്യാണം മൊഞ്ചാക്കി. മേലങ്ങാടി ടീമിന്റെ വകയായിരുന്നു സൽക്കാരം. മകൾക്ക് ജന്മദിനസമ്മാനമായി കരുതിവെച്ച അരപ്പവൻ സ്വർണമാലയുമായി എത്തിയ ഫിലിപ്പ് മമ്പാട് സമ്മാനം ജസ്നയ്ക്ക് കൈമാറി. നാട്ടുകാർ സംഘടിപ്പിച്ച അഞ്ചുപവൻ ആഭരണങ്ങളും ജസ്നയെ അണിയിച്ചു. മുന്നൂറിലധികം പേരാണ് വിവാഹച്ചടങ്ങുകൾക്ക് സാക്ഷ്യം വഹിക്കാനെത്തിയത്.

തേഞ്ഞിപ്പലത്തെ ഭർത്തൃവീട്ടിലേക്ക് യാത്രതിരിച്ച ജസ്നയുടെ കണ്ണിൽ നന്ദിസൂചകമായി കണ്ണുനീർ തിളക്കവും. പന്തലും അലങ്കാരവും ബിരിയാണിയുമൊരുക്കി ചടങ്ങുകൾ ഗംഭീരമാക്കാൻ നാട്ടുകാർ ഒന്നിച്ചപ്പോൾ പുതുജീവിത പ്രതീക്ഷകളിലേക്ക് അവൾ നടന്നുകയറി.

8 വർഷം മുൻപാണ് മഞ്ചേരിയിലെ ‘നിർഭയ’യിലേക്ക് ജസ്നയും രണ്ടു കൊച്ചനിയൻമാരും എത്തിയത്. തുറയ്ക്കൽ എച്ച്.എം.എസ്. സ്‌കൂളിലും പിന്നീട് ഗവ. ഗേൾസ് സ്‌കൂളിലും പഠിച്ചു. തുടർന്ന് എറണാകുളം നിർഭയയിലേക്ക് മാറ്റി. എറണാകുളത്ത് ജോലിചെയ്യുന്ന റഷാദ് കുട്ടിയുമായി പരിചയപ്പെട്ടു. അധികൃതരെ ബന്ധപ്പെട്ട് ജസ്നയെ വിവാഹം ചെയ്യുന്നതിന് സമ്മതം അറിയിക്കുകയും ചെയ്തു. മഞ്ചേരിയിലെ നിർഭയ വെൽഫയർ കമ്മിറ്റി സെക്രട്ടറി പട്ടർകുളത്തെ വി.എം. മുസ്തഫയെ അന്വേഷണച്ചുമതല ഏൽപ്പിച്ചു. ജസ്നയെ ജീവിതപങ്കാളിയാക്കുന്നതിൽ മുഹമ്മദ് റഷാദിനും കുടുംബത്തിനും സമ്മതമാണെന്ന് ബോധ്യപ്പെട്ടു.

 

Read Also:പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും അതിനുശേഷം റോഡ‍് ടെസ്റ്റും; സംസ്ഥാനത്ത് ഇന്നുമുതൽ വീണ്ടും ഡ്രൈവിംഗ് ടെസ്റ്റ് പഴയപടി

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം

ഇത് ആർക്കും മാതൃകയാക്കാവുന്ന മലർവിഴിയുടെ ജീവിതം സമ്പന്നതയിൽ ജനിച്ചുവളർന്ന്, ഒടുവിൽ സമ്പത്തെല്ലാം നഷ്ടപ്പെട്ടിട്ടും...

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി

ഭാര്യയെയും ഭാര്യാമാതാവിനെയും കുത്തികൊലപ്പെടുത്തി ജന്മദിന പാർട്ടിയിൽ തുടങ്ങിയ തർക്കം ന്യൂഡൽഹി: ന്യൂഡൽഹിയിലെ രോഹിണിയിൽ ഇരട്ടകൊലപാതകം....

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം

കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി

ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി വണ്ടിപ്പെരിയാർ: ഇടുക്കിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ...

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി

പാട്ടത്തിന് എടുത്ത സ്ഥലത്ത് കഞ്ചാവുകൃഷി പത്തനംതിട്ട: പാട്ടത്തിനെടുത്ത സ്ഥലത്ത് തെങ്ങിനും വാഴയ്ക്കുമൊപ്പം കഞ്ചാവുചെടികള്‍...

Related Articles

Popular Categories

spot_imgspot_img