ഈരാറ്റുപേട്ടയ്ക്ക് അടുത്ത് വിനോദ സഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ലിൽ എത്തി മടങ്ങിയ കുടുംബം സഞ്ചരിച്ച സ്കൂട്ടർ മറിഞ്ഞ് ഒരു വയസുള്ള കുഞ്ഞ് മരിച്ചു. ഇന്ന് വൈകിട്ട് മൂന്നരയോടെ അടുക്കത്തിന് സമീപത്താണ് അപകടമുണ്ടായത്. എറണാകുളം പള്ളുരുത്തി മോരിയത്ത് ഇര്‍ഷാദ്, ഷിനിജ ദമ്പതികളുടെ മകള്‍ ഇന്‍സാ മറിയം (ഒന്ന്) ആണ് മരിച്ചത്.
എറണാകുളം സ്വദേശികളായ അച്ഛനും അമ്മയും രണ്ടു കുഞ്ഞുങ്ങളും സഞ്ചരിച്ച സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് റോഡിന്‍റെ താഴേക്ക് പതിക്കുകയായിരുന്നു. അപകടമുണ്ടായ ഉടനെ തന്നെ നാട്ടുകാര്‍ നാലുപേരെയും ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല. പരുക്കേറ്റ ഇര്‍ഷാദ്(34) ഷിനിജ(30) നാലുവയസുകരിയായ മൂത്ത മകള്‍ നൈറ എന്നിവർ ചികിത്സയിലാണ്.
Read also: ഇടുക്കി മാട്ടുപ്പെട്ടി അണക്കെട്ടിൽ സഞ്ചാരികളെ കാത്ത് ഇലക്ട്രിക് ബോട്ട്