News4media TOP NEWS
യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി

ശരണ വഴിയിൽ ഇക്കുറി നിറയെ മാറ്റങ്ങൾ; സന്നിധാനത്ത് നട ഇന്ന് തുറക്കും

ശരണ വഴിയിൽ ഇക്കുറി നിറയെ മാറ്റങ്ങൾ; സന്നിധാനത്ത് നട ഇന്ന് തുറക്കും
May 14, 2024

നിരവധി മാറ്റങ്ങളുമായി എടവമാസ പൂജക്കായി ശബരിമല നട ഇന്ന് തുറക്കും. വൈകീട്ട് അഞ്ചിനാണ് നട തുറക്കുന്നത്. എടവം ഒന്നായ നാളെ പുലർച്ചെ പതിവ് പൂജകൾക്ക് ശേഷം നെയ്യഭിഷേകം തുടങ്ങും. നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ കളഭാഭിഷേകം, സഹസ്രകലശം, പടിപൂജ എന്നിവയും നടക്കും. മാളികപ്പുറത്ത് ഭ​ഗവതി സേവ ഉൾപ്പെടെയുണ്ടാകും. 19നാണ് പ്രതിഷ്ഠാ ദിനം. ഇതോടനുബന്ധിച്ചുള്ള പ്രത്യേക ചടങ്ങുകളും കലശാഭിഷേകവും പൂർത്തിയാക്കി അന്ന് രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്നതാണ്.

2018ലെ പ്രളയത്തോടെയാണ് പമ്പയിലെ പാർക്കിങ് നിലച്ചത്. പ്രളയത്തിൽ പാർക്കിങ് ഗ്രൗണ്ടുകൾ മണ്ണ് കയറി മൂടിയിരുന്നു. ഇതോടെയാണ് പാർക്കിങ് പൂർണമായും നിലയ്ക്കലിലേക്ക് മാറ്റിയത്. ദേവസ്വം ബോർഡിൻറെ ഹർജിയിലാണ് ഇപ്പോൾ പമ്പയിലെ താൽക്കാലിക പാർക്കിങ്ങിന് ഹൈക്കോടതി അനുമതി നൽകിയത്. അതേസമയം ശബരിമലയിലെത്തുന്ന കൊടിയും ബോർഡും വെച്ച വാഹനങ്ങൾക്ക് പരിഗണന നൽകേണ്ടതില്ലെന്ന്​ ഹൈകോടതി വ്യക്തമാക്കി. സാധാരണക്കാർക്കാണ് മുൻഗണന നൽകേണ്ടതെന്ന്​ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് എൻ. നഗരേഷ് എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പറഞ്ഞു. മാസപൂജ സമയത്ത് ചെറിയ വാഹനങ്ങൾക്ക്​ ചക്കുപാലം രണ്ട്​, ഹിൽടോപ്​​ എന്നിവിടങ്ങളിൽ പാർക്കിങ്​​ അനുമതി നൽകിയ കോടതി ഹാഷ്ടാഗും നിർബന്ധമാക്കി.

ഹൈക്കോടതി ഉത്തരവിന്റെ പകർപ്പ് ദേവസ്വം ബോർഡിനും പോലീസിനും ലഭിച്ചിട്ടില്ല. ഉത്തരവിന്റെ പകർപ്പ് ഉലഭിച്ചശേഷമേ പാർക്കിങ് നടപടികളിൽ വ്യക്തത വരൂ. ഹിൽ ടോപ്പിലും ചക്കുപാലം രണ്ടിലും ആണ് പാർക്കിങ് അനുമതിയുള്ളത്. കാറ് വരെയുള്ള വാഹനങ്ങൾക്ക് മാത്രമേ പാർക്കിങ് അനുവദിക്കൂ. ഫാസ്റ്റ് ടാഗ് ഉള്ള വാഹനങ്ങൾ മാത്രമേ കടത്തി വിടാവൂ എന്നാണ് ഹൈക്കോടതി നിർദ്ദേശം.

 

Read More: വാരണാസിയിൽ ഇത് മൂന്നാം വട്ടം; നാമനിർദേശ പത്രിക സമർപ്പിച്ച് നരേന്ദ്ര മോദി, എത്തിയത് യോഗിയോടൊപ്പം

Read More: എടാ മോനെ ഈ തൃശൂർക്കാരൻ ഗഡി വേറെ ലെവലാ, ഇവന്റെ വരവോടെ രംഗണ്ണൻ വരെ ഔട്ട്; തൃശൂരിൽ അനൂപ് അണ്ണന്റെ ‘ആവേശം’ എൻട്രി വൻ ഹിറ്റ്

Read More: അക്ഷയതൃതീയ്ക്ക് സ്വർണ്ണം വാങ്ങിയവർ മണ്ടന്മാർ; വില ഇടിവ് തുടര്‍ന്ന് സ്വര്‍ണ വിപണി; ഇന്നത്തെ വില അറിയാം

Related Articles
News4media
  • Kerala
  • News
  • Top News

യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി

News4media
  • Kerala
  • News
  • News4 Special

ശർക്കര, ചുക്ക്, ഏലയ്‌ക്ക എന്നിവയുടെ ഉപയോഗം പകുതിയാക്കണം; അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്‌ക്ക...

News4media
  • Kerala
  • News
  • Top News

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ

News4media
  • Kerala
  • News
  • Top News

പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍

News4media
  • Technology

അയ്യപ്പ ഭക്തർക്കായി ’ഹരിവരാസനം’ റേഡിയോ : 24 മണിക്കൂറും പ്രക്ഷേപണം

News4media
  • Kerala
  • News
  • Top News

താഴമൺ മഠത്തിലെ ഇളമുറക്കാരൻ ശബരിമലയിലെ പുതിയ തന്ത്രി; അയ്യപ്പസേവയ്ക്കായി ബ്രഹ്‌മദത്തൻ എത്തുന്നത് അന്ത...

News4media
  • Kerala
  • News
  • Top News

ശബരിമലയിൽ കൊടിയും ബോർഡും വെച്ച വാഹനങ്ങൾക്ക് ഇളവൊന്നും വേണ്ട; കർശന നിർദേശവുമായി ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]