2026ന് ശേഷം ഹൈദരാബാദ് മെട്രോ റെയില്‍ പദ്ധതി വിറ്റൊഴിയാന്‍ എല്‍ ആന്‍ഡ് ടി ഒരുങ്ങുന്നു. തെലങ്കാന സര്‍ക്കാര്‍ ആരംഭിച്ച സൗജന്യ ബസ് യാത്രാ പദ്ധതി മെട്രോയോടുള്ള താല്‍പ്പര്യം കുറച്ചതായി കമ്പനി ഡയറക്ടര്‍ ആര്‍ ശങ്കര്‍ രാമന്‍ പറഞ്ഞു. തെലങ്കാനയില്‍ സര്‍ക്കാര്‍ നടത്തുന്ന നോണ്‍ എസി ബസുകളില്‍ സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്കും സൗജന്യ യാത്രയാണ് അതിനാൽ തന്നെ സ്ത്രീകള്‍ ബസുകളിലാണ് കൂടുതല്‍ യാത്ര ചെയ്യുന്നത്. എന്നാൽ പുരുഷന്മാര്‍ കൂടുതലും ട്രെയിനുകളെയാണ് യാത്രയ്ക്കായി ആശ്രയിക്കുന്നത്. നിലവില്‍ പ്രതിദിനം 4,80,000-ഓളം യാത്രക്കാരാണ് ഹൈദരാബാദ് മെട്രോക്കുള്ളത്.
മെട്രോ പദ്ധതിയുടെ 90 ശതമാനം ഉടമസ്ഥത എല്‍ ആന്‍ഡ് ടിക്കാണ്. ബാക്കി 10 ശതമാനം തെലങ്കാന സര്‍ക്കാരിനും. മെട്രോ സംവിധാനം അടുത്ത 65 വര്‍ഷത്തേക്ക് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള അനുമതിയാണ് കമ്പനിക്കുള്ളത്. എല്‍ ആന്‍ഡ് ടി തെലങ്കാന സര്‍ക്കാരുമായി 3,000 കോടി രൂപയുടെ സോഫ്റ്റ് ലോണ്‍ പലിശയില്ലാതെ തിരിച്ചടയ്ക്കാനുള്ള ചര്‍ച്ചകള്‍ വിജയകരമായി നടത്തിയതായി കമ്പനി ഡയറക്ടര്‍ ആർ രാമന്‍ പറഞ്ഞു. മെട്രോ സംവിധാനത്തോട് അനുബന്ധിച്ചുള്ള ചില റിയല്‍ എസ്റ്റേറ്റ് ആസ്തികളില്‍ നിന്ന് ധനസമ്പാദനം നടത്താനും കമ്പനി പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹവും കൂട്ടിച്ചേർത്തു.
Read More: ശ്രദ്ധിക്കണേ മഴ മുന്നറിയിപ്പിൽ മാറ്റമുണ്ടേ… ആറു ജില്ലകളിൽ ശക്തമായ മഴ; യെല്ലോ അലര്‍ട്ട്
Read More: കേരളത്തിൽ അക്കൗണ്ട് തുറക്കും; ബംഗാളിൽ 30 സീറ്റ്; എൻഡിഎ സംഖ്യം 400 സീറ്റ് കടക്കുമെന്ന് അമിത് ഷാ
.