ആകാശ സമരം പിൻവലിച്ചെങ്കിലും കണ്ണൂരില്‍ രക്ഷയില്ല; ഇന്നും എയര്‍ ഇന്ത്യ എക്സ്​പ്രസിന്‍റെ വിമാനങ്ങള്‍ റദ്ദാക്കി

കണ്ണൂർ: ജീവനക്കാർ ആകാശ സമരം പിൻവലിച്ചെങ്കിലും കണ്ണൂരില്‍ ഇന്നും എയര്‍ ഇന്ത്യ എക്സ്​പ്രസിന്‍റെ വിമാനങ്ങള്‍ റദ്ദാക്കി. പുലര്‍ച്ചെ 5.15 ന് പുറപ്പെടേണ്ട ദമാം, രാവിലെ 9.20 നുള്ള അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. എയർ ഇന്ത്യ എക്സ്പ്രസിന്റെ 75 സർവീസുകൾ ഇന്നലെയും മുടങ്ങിയിരുന്നു. ഇന്നും 50 സർവീസുകൾ വരെ മുടങ്ങിയേക്കാം എന്നാണ് സൂചന. നാളെ മുതൽ ഏകദേശം പൂർവസ്ഥിതിയിലേക്ക് വരുമെന്നാണു കമ്പനി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്നാൽ, നാളത്തെ ചില സർവീസുകളും റദ്ദാക്കിയിട്ടുണ്ടെന്ന് യാത്രക്കാർ പറയുന്നു.രോഗാവധിയെടുത്ത ജീവനക്കാർ തിരികെ പ്രവേശിക്കുന്നതിനു മുൻപുള്ള ഫിറ്റ്‍നെസ് പരിശോധന അടക്കമുള്ള കാരണങ്ങളാലാണ് ഇന്നലെയും സർവീസുകൾ മുടങ്ങിയതെന്നാണ് സൂചന.

ജീവനക്കാരുടെ മിന്നൽ സമരം മൂലം 30 കോടി രൂപ നഷ്ടമുണ്ടായതായാണു വിവരം. ഇതേക്കുറിച്ച് സ്ഥാപനം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണു സമരം തീർന്നത്. മിന്നൽ പണിമുടക്കിന്റെ പേരിൽ പിരിച്ചുവിട്ട 25 പേരെ തിരിച്ചെടുക്കുകയും ചെയ്തു.3 ദിവസത്തിനിടെ 245 സർവീസുകളാണ് മുടങ്ങിയത്. സാധാരണ ദിവസം ശരാശരി 120 രാജ്യാന്തര സർവീസുകളും 260 ആഭ്യന്തര സർവീസുമാണ് നടത്താറുള്ളത്.

Read Also:പ്ലസ്ടു പരീക്ഷയിൽ തോറ്റു; വിഴിഞ്ഞത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു

കോതമംഗലത്ത് കാട്ടാന കിണറ്റിൽ വീണു എറണാകുളം: കോതമംഗലത്ത് ജനവാസ മേഖലയിലെ കിണറ്റിൽ കാട്ടാന...

‘ആട് 3’ യുടെ റിലീസ് തിയ്യതി പുറത്ത്

'ആട് 3' യുടെ റിലീസ് തിയ്യതി പുറത്ത് സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന ജയസൂര്യയുടെ...

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം രൂപ പിഴയും തടവും..! കാരണമിതാണ്….

സെപ്റ്റംബർ 1 മുതൽ ഓസ്‌ട്രേലിയയിലെ വിക്ടോറിയയിൽ വാക്കത്തി കൈവശംവച്ചാൽ 26 ലക്ഷം...

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി

പാലിയേക്കരയിൽ ടോള്‍ നിരക്ക് കൂട്ടി പാലിയേക്കരയിൽ ടോള്‍ തുടങ്ങുമ്പോള്‍ കൂടിയ നിരക്ക് നൽകേണ്ടി...

കോഴി ഫാമിനും ആഡംബര നികുതി!

കോഴി ഫാമിനും ആഡംബര നികുതി! കൊച്ചി: കോഴി വളർത്തൽ മേഖലയിൽ പ്രവർത്തിക്കുന്ന കർഷകർ...

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ...

Related Articles

Popular Categories

spot_imgspot_img