മലബാറിൽ ഇത്തവണയും പ്ലസ് വൺ പ്രതിസന്ധി ഒഴിയില്ല; മുഴുവൻ സ്കൂളിലെ ക്ലാസുകളിലും 65 കുട്ടികളെ വീതം കുത്തിനിറച്ചാലും 14000 കുട്ടികൾ പടിക്ക് പുറത്തിരിക്കേണ്ടി വരും; പ്രതിസന്ധിക്ക് ഒരുമുഴം മുമ്പേ എറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി

കോഴിക്കോട്: എല്ലാ ബാച്ചുകളിലും 30 % സീറ്റുകൾ വർധിപ്പിച്ചാലും മലബാറിൽ ഇത്തവണയും പ്ലസ് വൺ പ്രതിസന്ധി ഒഴിയില്ല. ഇത്തവണയും പ്രതിസന്ധിയുണ്ടാകുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. മുഴുവൻ സ്കൂളിലെ ക്ലാസുകളിലും 65 കുട്ടികളെ വീതം കുത്തിനിറച്ചാലും 14000 കുട്ടികൾ പടിക്ക് പുറത്തിരിക്കേണ്ടി വരുമെന്നാണ് മലബാർ എഡുക്കേഷൻ മുവ്മെന്റ് തയ്യാറാക്കിയ കണക്ക്. കൃത്യമായി പറഞ്ഞാൽ ഏതാണ്ട് 229 ബാച്ചുകളുടെ കുറവുണ്ട്. മലപ്പുറത്തും പാലക്കാടും കോഴിക്കോടുമായിരിക്കും ഇതു കൂടുതൽ ബാധിക്കുക. എന്നാൽ തെക്കൻ ജില്ലകളിൽ അവശ്യത്തിലധികം ബാച്ചുകൾ ഉണ്ടാകുമെന്നാണ് കണക്കുകൾ നൽകുന്ന സൂചന. വടക്കൻ കേരളത്തിൽ പതിവുപോലെ പ്ലസ് വൺ പ്രവേശനത്തിന് ഏറ്റവും കൂടുതൽ പ്രതിസന്ധി മലപ്പുറത്താണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇത് മുൻകൂട്ടികണ്ട് മലപ്പുറത്ത് സർക്കാർ സ്കൂളുകളിൽ 30 ശതമാനം സീറ്റു കുട്ടുമെന്ന താൽക്കാലിക പരിഹാരം ഇക്കുറി വിദ്യാഭ്യാസ മന്ത്രി ഒരു മുഴം മുമ്പേ പ്രഖ്യാപിച്ചിരുന്നു.

മലപ്പുറത്തും പാലക്കാടും കോഴിക്കോടുമായിരിക്കും കൂടുതൽ കുട്ടികൾക്ക് പുറത്തിരിക്കേണ്ടി വരികയെന്നാണ് മലബാർ എഡുക്കേഷൻ മുവ്മെന്റ് റിപ്പോർട്ട്. അതേ സമയം തെക്കൻ ജില്ലകളിൽ അവശ്യത്തിലധികം ബാച്ചുകൾ ഉണ്ടാകുമെന്നാണ് കണക്കുകൾ നൽകുന്ന വിവരം. മലബാറിലെ ആറു ജില്ലകളിൽ നിന്നായി ഇക്കുറി ഉപരിപഠനത്തിന് അർഹത നേടിയത് 2,31000 കുട്ടികളാണ്. ഐടിഐ വിഎച്ച്എസ് സി പോളിടെക്നിക് തുടങ്ങിയവയിൽ 25150 സീറ്റുകളാണുള്ളത്.

ഓരോ ക്ലാസിലും അമ്പത് കുട്ടികളെ പ്രവേശിപ്പിക്കുകയാണെങ്കിൽ കോഴിക്കോട് 7304 കുട്ടികൾക്ക് സർക്കാർ സംവിധാനങ്ങളിൽ സീറ്റുണ്ടാകില്ല. 146 ബാച്ചുകൾ കുറവുണ്ടാകും. പാലക്കാട് 9866 കുട്ടികൾക്ക് സീറ്റുണ്ടാകില്ല. 197 ബാച്ചുകളുടെ കുറവ് വരും. ഇഷ്ടമുള്ള സ്കൂളുകളും കോമ്പിനേഷനും ലഭിക്കാനും മലബാറിലെ കുട്ടികൾ ഇത്തവണയും പാടുപെടുമെന്ന് ഉറപ്പാണ്. അതേ സമയം, ഒരോ ബാച്ചിലും അമ്പത് കുട്ടികളെ പ്രവേശിപ്പിച്ചാൽപ്പോലും തെക്കൻ ജില്ലകളിൽ 369 ബാച്ചുകൾ അധികമായിട്ടുണ്ടാകുമെന്നും കണക്കുകൾ പറയുന്നു. പത്തനംതിട്ട കോട്ടയം ജില്ലകളിലാണ് ഒഴിവ് വരുന്ന കൂടുതൽ ബാച്ചുകളുണ്ടാകുക.

Read More: മലബാറിൽ ഇത്തവണയും പ്ലസ് വൺ പ്രതിസന്ധി ഒഴിയില്ല; മുഴുവൻ സ്കൂളിലെ ക്ലാസുകളിലും 65 കുട്ടികളെ വീതം കുത്തിനിറച്ചാലും 14000 കുട്ടികൾ പടിക്ക് പുറത്തിരിക്കേണ്ടി വരും; പ്രതിസന്ധിക്ക് ഒരുമുഴം മുമ്പേ എറിഞ്ഞ് വിദ്യാഭ്യാസ മന്ത്രി

Read More:സമൂലമായ മാറ്റം കൊണ്ടുവരിക എന്നതാണ് ലക്ഷ്യം, നാല് വര്‍ഷ ബിരുദ കോഴ്സിന്റെ അഡ്മിഷന്‍ നോട്ടിഫിക്കേഷന്‍ മെയ് 20 നുള്ളില്‍; മന്ത്രി ആര്‍ ബിന്ദു

Read More:ജെസ്‌ന എവിടെ?; ദുരൂഹത നീക്കാൻ തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

spot_imgspot_img
spot_imgspot_img

Latest news

ജയിലിലെ വീഴ്ചകൾ

ജയിലിലെ വീഴ്ചകൾ കണ്ണൂർ: കേരളം കണ്ട അതിക്രൂരനായ കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ഗോവിന്ദചാമി ജയിൽ ചാടി

ഗോവിന്ദചാമി ജയിൽ ചാടി കണ്ണൂർ: ഓടുന്ന ട്രെയിനിൽ നിന്ന് പെൺകുട്ടിയെ തള്ളിയിട്ട് ക്രൂരമായി...

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

Other news

അടുത്ത ദിവസങ്ങളിലും ശക്തമായ മഴ

അടുത്ത ദിവസങ്ങളിലും ശക്തമായ മഴ തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്....

ഗോവിന്ദച്ചാമി പിടിയില്‍

ഗോവിന്ദച്ചാമി പിടിയില്‍ കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ട, സൗമ്യാ വധക്കേസ്...

ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും

ട്രിവാൻഡ്രം റോയൽസിനെ കൃഷ്ണപ്രസാദ് നയിക്കും തിരുവന്തപുരം : കെസിഎൽ രണ്ടാം സീസണിലേക്കുള്ള അദാണി...

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍

ഗോവിന്ദച്ചാമി പിടിയിലായ ആശ്വസത്തില്‍ നാട്ടുകാര്‍ കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്ന് രക്ഷപ്പെട്ട സൗമ്യ...

ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം

ഷോക്കേറ്റു; സഹോദരങ്ങൾക്ക് ദാരുണാന്ത്യം വയനാട്: സുൽത്താൻബത്തേരി വാഴവറ്റയിൽ ഇലക്ട്രിക് ഷോക്കേറ്റ് സഹോദരങ്ങൾ മരിച്ചു....

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും

ഭൂമിക്ക് കാവലായി ആകാശത്ത് നിസാർ ഉണ്ടാകും ശ്രീഹരിക്കോട്ട: ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ...

Related Articles

Popular Categories

spot_imgspot_img