റാന്നി: പത്തനംതിട്ട ജില്ലാ കളക്ടര്‍ പ്രേം കൃഷ്ണന്റെ പേരില്‍ വ്യാജ വാട്‌സ് ആപ്പ് വഴി പണം തട്ടാൻ ശ്രമം. അക്കൗണ്ടിൽ പ്രേം കൃഷ്ണന്‍റെ ചിത്രം ഡി പി യാക്കി പണം ആവശ്യപ്പെട്ടാണ് സന്ദേശം അയച്ചത്. എഡിഎം അടക്കം കളക്ടറുടെ സുഹൃത്തുക്കള്‍ അടക്കം നിരവധി പേര്‍ക്ക് സന്ദേശം അയക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്തു.
സന്ദേശം വന്നതിനെ തുടർന്ന് സബ്കളക്ടറാണ് വിവരം ആദ്യം കളക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുന്നത്. മറ്റ് ചില സ്റ്റാഫുകള്‍ക്കും ഇതേ സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഫരീദാബാദില്‍ നിന്നാണ് വാട്‌സ്ആപ്പ് അക്കൗണ്ട് ഉണ്ടാക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്.
Read Also: ഷവർമയിലെ മുളകിന് നീളം കുറവ്, ബേക്കറി ഉടമക്ക് മർദനം; നാലുപേർ അറസ്റ്റിൽ