വന്ദേ ഭാരത് വൻ പരാജയം, അവധി സീസണിൽ പോലും ഓടുന്നത് കാലിയായി’; തെളിവുമായി കോൺഗ്രസ്

രാജ്യത്തെ പല വന്ദേഭാരത് ട്രെയിനുകളും കാലിയായിയാണ് ഓടുന്നതെന്ന് കോൺഗ്രസ്. പല റൂട്ടുകളിലും ഉയർന്ന നിരക്ക് ഈടാക്കുന്നതിനാൽ യാത്രക്കാരുടെ എണ്ണം കുറഞ്ഞതായി കെപിസിസി ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ കുറിച്ചു. രാജ്യത്തെ 50 ശതമാനം വന്ദേ ഭാരത് ട്രെയിനുകളിലും പകുതി യാത്രക്കാരെ മാത്രമേ കയറ്റുന്നുള്ളൂവെന്ന് കാണിക്കുന്ന ഐആർസിടിസിയുടെ ബുക്കിംഗ് ഡാറ്റയും കെപിസിസി സോഷ്യൽ മീഡിയ പോസ്റ്റിനൊപ്പം നൽകിയിട്ടണ്ട്.

തത്‌കാൽ ബുക്കിംഗുകൾ ഒഴിവാക്കി ജനറൽ വിഭാഗത്തിലെ വിവരമാണിത്. പൊതു അവധിയാണെങ്കിലും വന്ദ ഭാരതത്തിന് ബുക്കിംഗ് വളരെ കുറവാണ്. വന്ദേഭാരത് ടിക്കറ്റ് വാങ്ങാൻ സമ്പന്നർക്ക് മാത്രമേ കഴിയൂ എന്നും കോൺഗ്രസ് വിമർശിക്കുന്നുണ്ട് . മറ്റ് ട്രെയിനുകളിലെ വെയിറ്റിംഗ് ലിസ്റ്റ് ചൂണ്ടിക്കാട്ടിയും കോൺഗ്രസ് ആക്ഷേപം ഉന്നയിച്ചു. വന്ദേ ഭാരതിൽ ധാരാളം സീറ്റുകൾ ലഭ്യമാണെങ്കിലും മറ്റ് ട്രെയിനുകളുടെ വെയിറ്റിംഗ് ലിസ്റ്റ് വളരെ നീണ്ടതാണെന്ന് കോൺഗ്രസ് എക്‌സിലൂടെ പുറത്തുവിട്ട വീഡിയോയിൽ പറഞ്ഞു.

ഗരീബ് റത്ത് ട്രെയിനുകൾ 770 രൂപയ്ക്ക് ടിക്കറ്റ് നൽകുമ്പോൾ വന്ദേ ഭാരതിന്റെ 1720 രൂപ നിരക്കിലുള്ള ടിക്കറ്റ് സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്തതാണ്. വന്ദേ ഭാരതിന് അമിതമായി പ്രാധാന്യം നൽകുന്നത് വലിയൊരു പ്രശ്‌നം തന്നെയാണ്. പൊതുജനങ്ങളിൽ ധാരാളം പേർക്ക് വന്ദേ ഭാരതിന്റെ നിരക്ക് താങ്ങാനാവുമ്പോൾ മാത്രമാണത് എല്ലാവർക്കും നല്ലതാവുന്നത്. അതിന് രാജ്യം സാമ്പത്തിക വളർച്ച കൈവരിക്കേണ്ടത് പ്രധാനമാണ്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാർ പരാജയമാണെന്നും കോൺഗ്രസ് ആരോപിച്ചു.

 

 

Read More: ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞു; ലോറി ഡ്രൈവർക്ക് ലോഡിങ് തൊഴിലാളികളുടെ ക്രൂരമർദ്ദനം

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

മഹുവ മൊയ്ത്രയ്ക്കെതിരെ പൊലീസ് കേസ്

മഹുവ മൊയ്ത്രയ്ക്കെതിരെ പൊലീസ് കേസ് റായ്പുര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കെതിതിരായ വിവാദ പരാമര്‍ശത്തില്‍...

ട്രംപ് മരിച്ചോ?

ട്രംപ് മരിച്ചോ? വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരണം സംബന്ധിച്ച അഭ്യൂഹങ്ങൾ...

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരിച്ചു പാലക്കാട്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ്...

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു

ആശുപത്രിയുടെ മുകളിൽ നിന്ന് ചാടി; 22 വയസുകാരൻ മരിച്ചു മലപ്പുറം: പെരിന്തല്‍മണ്ണയില്‍ സ്വകാര്യ...

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ...

Related Articles

Popular Categories

spot_imgspot_img