ഇറക്കുകൂലിയില്‍ 20 രൂപ കുറഞ്ഞതിനെ തുടർന്ന് ലോറി ഡ്രൈവർക്ക് ലോഡിങ് തൊഴിലാളികളുടെ ക്രൂരമർദ്ദനം.
ബി.പി.സി.എല്ലിന്‍റെ എല്‍.പി.ജി ബോട്‌ലിങ് പ്ലാന്‍റിലെ ഡ്രൈവറെയാണ് സി.ഐ.ടി.യു തൊഴിലാളികൾ മർദ്ദിച്ചത്. പണം കുറഞ്ഞതിന് സി.ഐ.ടി.യു തൊഴിലാളികളാണ് കൊടകരയിലെ ഗ്യാസ് ഏജന്‍സിയില്‍ വച്ച് ഡ്രൈവറെ മർദ്ദിച്ചത്. മര്‍ദനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഡ്രൈവര്‍ക്കെതിരായ അക്രമത്തില്‍ പ്രതിഷേധിച്ച് ബോട്‌ലിങ് പ്ലാന്‍റില്‍ ഡ്രൈവര്‍മാര്‍ പണിമുടക്ക് പ്രഖ്യാപിച്ചു. 200 ഡ്രൈവര്‍മാര്‍ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. . ഇതോടെ ഏഴ് ജില്ലകളിലേക്കുള്ള 140 ലോഡുകള്‍ മുടങ്ങി.
Read also: ഹയർ സെക്കൻഡറി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിയ്ക്കും









