കൊച്ചി: എറണാകുളത്തും ഇടുക്കിയിലും കനത്ത മഴയിലും കാറ്റിലും വ്യാപക നാശം. കോട്ടയം വൈക്കപ്രയാറിലും കിഴക്കേനടയിലും മരങ്ങൾ വീണു. വൈക്കത്ത് പലയിടത്തും വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു വീണു. നഗരപ്രദേശത്ത് ഉൾപ്പെടെ വൈദ്യുതി നിലച്ചു. ഇടുക്കി തൊടുപുഴയിൽ കനത്ത മഴയിലും ശക്തമായ കാറ്റിലും മരം വീണ് വീട് തകർന്നു. മലയോര മേഖലയിലും ഇടവെട്ടു മഴയാണ് പെയ്തത്. കരുണാപുരത്ത് മരം കടപുഴകി വീണു, ആർക്കും പരുക്കില്ല. കൊച്ചിയിൽ കാറ്റിലും മഴയിലും പലയിടങ്ങളിലും ഗതാഗത കുരുക്ക് അനുഭവപ്പെട്ടു.
കാറ്റിലും മഴയിലും ഇടപ്പള്ളിയില്‍ ഇലക്ട്രിക് കേബിളുകള്‍ പൊട്ടിയതിനെ തുടര്‍ന്ന് കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം താളംതെറ്റി. ഇടുക്കിയിലെ ലോറേഞ്ചിലും ശക്തമായ മഴയാണ് പെയ്തത്. തൊടുപുഴയില്‍ കനത്ത മഴയിലും ശക്തമായ കാറ്റിലും മരം വീണ് വീട് തകര്‍ന്നു. ജില്ലയിലെ മലയോര മേഖലയിലും ഇടവിട്ട് മഴ പെയ്യുകയാണ്. കരുണാപുരത്ത് മരം കടപുഴകി വീണു. അതേസമയം സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വേനല്‍ മഴ ലഭിക്കും എന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. അടുത്ത അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിനോട് അനുബന്ധിച്ച് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 9 ന് മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മെയ് 10 ന് ഇടുക്കിയില്‍ യെല്ലോ അലേര്‍ട്ട് ആയിരിക്കും.