വൈറലാകാൻ ഇത്രയും സാഹസമോ ? യൂട്യുബിനെപ്പോലും പറ്റിച്ച് യൂട്യൂബർ നേടിയത് 3 .4 കോടി രൂപ ; ഉപയോഗിച്ചത് 4600 മൊബൈൽ ഫോണുകൾ !

യൂട്യൂബ് ഇപ്പോൾ മിക്കവരുടെയും ഒരു വരുമാന മാർഗ്ഗമാണ്. ദിവസം തോറും ലക്ഷക്കണക്കിന് പുതിയ അക്കൗണ്ടുകളും പുതിയ ചാനലുകളും ആണ് യൂട്യൂബിൽ ആരംഭിക്കുന്നത്. നിരവധി ആളുകൾ നല്ല രീതിയിൽ വരുമാനം ഉണ്ടാക്കുന്ന ഒരു മേഖലയാണിത്. പല യൂട്യൂബർമാരും കോടീശ്വരന്മാരായി. അടുത്തകാലത്തായി സബ്സ്ക്രൈബർമാർ കൂടുന്നതിനായി യൂട്യൂബ് ചാനലുകൾക്ക് പല ഇളവുകളും പ്രഖ്യാപിച്ചിരുന്നു. ആയിരം സബ്സ്ക്രൈബർമാരും 4000 മണിക്കൂർ കാഴ്ച സമയവും ഉണ്ടെങ്കിൽ യൂട്യൂബ് തങ്ങളുടെ ചാനൽ ഉടമകൾക്ക് വരുമാനം നൽകും എന്നതായിരുന്നു ഇത്. പക്ഷേ അത് ഇത്ര വലിയ ഒരു കുഴപ്പത്തിൽ എത്തും എന്ന യൂട്യൂബ് പോലും കരുതി കാണില്ല. വ്യാജ കാഴ്ചക്കാരെ സൃഷ്ടിച്ച് യൂട്യൂബിനെ കബളിപ്പിച്ച് ചൈനയിലെ ഒരു യൂട്യൂബർ നേടിയത് ഏകദേശം 3.4 കോടി രൂപയാണ്. വാങ്ങ് എന്ന യൂട്യൂബറാണ് ഈ സാഹസം കാട്ടിയത്. എങ്ങനെയുണ്ട്?

ഈയടുത്ത സമയത്താണ് ഒരു കൂട്ടുകാരൻ ബ്രഷിംഗ് എന്ന ആശയം വാങ്ങിനോട് പറഞ്ഞത്. ഈ ആശയം വെച്ച് യൂട്യൂബിനെ തന്നെ കബളിപ്പിക്കാൻ ഇരുവരും തീരുമാനമെടുത്തു. ഇതിനായി വാങ് ആദ്യം ചെയ്തത് 4600 മൊബൈൽ ഫോണുകൾ വാങ്ങുകയാണ്. തുടർന്ന് ഇവയെ പ്രത്യേക സോഫ്റ്റ്‌വെയർ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചു. അനുബന്ധ സാധനങ്ങൾ എല്ലാം സംഘടിപ്പിച്ച ശേഷം 17 പേരെ ജോലിക്ക് വച്ച് ഓഫീസ് സെറ്റ് ആക്കി. ഇതുമൂലം ഏതാനും ക്ലിക്ക് വഴി തന്നെ എല്ലാ മൊബൈൽ ഫോണുകളും ഒരുമിച്ച് പ്രവർത്തിക്കാനും വീഡിയോ കാണാനും സാധിക്കുന്ന തരത്തിൽ യുവാവ് കാര്യങ്ങൾ ഏകോപിപ്പിച്ചു. ഇത്തരത്തിൽ താൻ അപ്‌ലോഡ് ചെയ്യുന്ന ഓരോ വീഡിയോയും ഓരോ ഫോണിലും നിന്ന് കാണുകയും അതിനു ലൈക്കുകളും കമന്റുകളും ഇടുകയും ചെയ്തു. ഇത്തരത്തിൽ ഓരോ വീഡിയോയും വൈറലായതോടെ വാങ്ങിന്റെ അക്കൗണ്ടിൽ പണം കുമിഞ്ഞു കൂടി.

എന്നാൽ പലനാൾ കള്ളൻ ഒരുനാൾ പിടിയിൽ എന്നാണല്ലോ. വാങ്ങ് അപ്‌ലോഡ് ചെയ്ത വീഡിയോകൾ പലതും നിലവാരം കുറഞ്ഞതും വ്യാജവും ആയിരുന്നു. വ്യാജ വീഡിയോ ചെയ്ത കേസിൽ ഇയാൾ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴാണ് ഇതിന് പിന്നിൽ നടന്ന വൻ കളികൾ പുറംലോകം അറിഞ്ഞത്. 4600 മൊബൈൽ ഫോണുകൾ കമ്പ്യൂട്ടറുകൾ അനുബന്ധ സാധനങ്ങൾ എന്നിവ ഉപയോഗിച്ച് വ്യാജ കാഴ്ചക്കാരെ സൃഷ്ടിച്ച് വാങ് യൂട്യൂബിനെ കബളിപ്പിക്കുകയായിരുന്നു. ഒരു വർഷവും മൂന്നുമാസം തടവും ഏഴായിരം ഡോളർ പിഴയുമാണ് കോടതി വിധിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

Other news

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

അമീബിക് മസ്തിഷ്‌ക ജ്വരം; 3മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്‌ക...

ആശുപത്രി വരാന്തയിൽ എസ്എയ്ക്ക് യാത്രയയപ്പ്

ആശുപത്രി വരാന്തയിൽ എസ്എയ്ക്ക് യാത്രയയപ്പ് അപൂർവമായ ഒരു യാത്രയയപ്പിനാണ് കൊച്ചി അമൃത ആശുപത്രി...

പവൻ വില 77,000 കടന്നു

പവൻ വില 77,000 കടന്നു കൊച്ചി: സംസ്ഥാനത്തെ സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡിലേക്ക്...

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഒമ്പത് മരണം

അഫ്ഗാനിസ്ഥാനില്‍ ഭൂചലനം; ഒമ്പത് മരണം കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തില്‍ ഒമ്പത് പേര്‍ മരിച്ചു....

സൗപർണിക നദിയിൽ യുവതി മരിച്ച നിലയിൽ

സൗപർണിക നദിയിൽ യുവതി മരിച്ച നിലയിൽ ഉടുപ്പി: ഓഗസ്റ്റ് 27 ന് ഉഡുപ്പി...

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം

തന്നെയും രാഹുലിന്റെ ഇരയാക്കി ചിത്രീകരിക്കാൻ ശ്രമം പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരായ ലൈം​ഗികാരോപണങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img