web analytics

10 വർഷം, ഒരേ തരത്തിലുള്ള നൂറിലധികം മോഷണം; സമ്പാദിച്ചത് 25 കോടി രൂപ ! ആൾ ചില്ലറക്കാരനല്ല, ഡോക്ടറാണ്

10 വർഷം, ഒരേ തരത്തിലുള്ള നൂറിലധികം മോഷണം. സമ്പാദിച്ചത് 25 കോടി രൂപ. ആൾ ചില്ലറക്കാരനല്ല, ഡോക്ടറാണ്. ജപ്പാനിലെ ഫുകുവോക്ക സിറ്റിയിലെ ക്യൂഷു യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ നിന്നാണ് 38 -കാരനായ ഡോക്ടറെ പിടികൂടുന്നത്. ഓരോ തവണയും ഇയാൾ മോഷ്ടിച്ചത് ഒരേ വസ്തുവാണ്, പല്ലിലെ ഫില്ലിം​ഗിന്ഉപയോ​ഗിച്ച് ഉപേക്ഷിച്ച സിൽവർ ടീത്ത്. മറ്റ് രാജ്യങ്ങളിൽ നിന്നും വിഭിന്നമായി ജപ്പാനിൽ പല്ലിലെ ഫില്ലിം​ഗിന് സ്വർണ്ണവും വെള്ളിയും പല്ലേഡിയവും ഉപയോഗിക്കുന്നുണ്ട്. ഇതായിരുന്നു ഡോക്ടറിന്റെ ലക്‌ഷ്യം.

ഡോക്ടർ നേരത്തെ ആശുപത്രിയിൽ ജോലി ചെയ്തിരുന്നു. അതിനാൽ തന്റെ ഐഡി കാർഡുമായി വളരെ എളുപ്പത്തിൽ ഇയാൾക്ക് ആശുപത്രിക്കകത്ത് പ്രവേശിക്കാനും പുറത്തിറങ്ങാനും സാധിച്ചിരുന്നു.  പൊലീസ് പറയുന്നതനുസരിച്ച്, ഏകദേശം പത്ത് വർഷത്തിനിടെ ആശുപത്രിയിൽ നിന്ന് 100 -ലധികം തവണ ഇയാൾ ഉപയോ​ഗിച്ച ഇത്തരം പല്ലുകളുടെ ഫില്ലിം​ഗ് മോഷ്ടിച്ചിട്ടുണ്ട്. അവ വിറ്റ് ഇതുവരെയായി ഏകദേശം 30 ദശലക്ഷം ഡോളർ (25 കോടിയിലധികം രൂപ) ഇയാൾ സമ്പാദിച്ചു. ഇയാൾ തന്നെയാണ് ഇക്കാര്യം പൊലീസിന്റെ മുന്നിൽ സമ്മതിച്ചത്.

Read also: ബിലീവേഴ്‌സ് ചർച്ച് മേധാവി കെപി യോഹന്നാന് യു.എസ്സിൽ വാഹനാപകടത്തിൽ ഗുരുതര പരിക്ക്; സ്ഥിതി അതീവഗുരുതരം

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു, ആറുപേർ ഗുരുതരാവസ്ഥയിൽ

രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു...

മരുന്നില്ല, ചികിത്സയില്ല; 40 ശതമാനം മരണനിരക്ക്; ഹാന്റാ വൈറസ് ബാധയിൽ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം

ഹാന്റാ വൈറസ് ബാധയിൽ ലോകാരോഗ്യ സംഘടനയുടെ ജാഗ്രതാ നിർദ്ദേശം അർജന്റീനയിൽ നിന്ന്...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽ

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽതൃശൂർ∙ വാടാനപ്പിള്ളി സ്വദേശി...

കോഴിക്കോട് കല്ലുത്താൻകടവിൽ ലോറി ബൈക്കിലിടിച്ച് അപകടം: കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

അപകടം: കോട്ടയം സ്വദേശികളായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം കോഴിക്കോട് കല്ലുത്താൻകടവ് ജംക്‌ഷനു സമീപം...

Related Articles

Popular Categories

spot_imgspot_img