വാംഖഡെയില്‍ സൂര്യോദയം. നിര്‍ണായക മത്സരത്തില്‍ സൂര്യകുമാർ യാദവിന്റെ തകർപ്പൻ സെഞ്ചുറിയുടെ പിൻബലത്തിൽ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് മുംബൈ വിദൂര സാധ്യതകള്‍ നിലനിർത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഹൈദരാബാദ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്സെടുത്തു. 17 പന്തില്‍ 35 റണ്‍സുമായി പുറത്താവാതെ നിന്ന പാറ്റ് കമ്മിന്‍സും 30 പന്തില്‍ 48 റണ്‍സ് നേടിയ ട്രാവിസ് ഹെടും ഹൈദരാബാദ് നിരയിൽ തിളങ്ങി.
മറുപടി ബാറ്റിംഗില്‍ 51 പന്തില്‍ 102 റൺസ് നേടിയ യാദവിന്റെ പിൻബലത്തിൽ മുംബൈ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ വിജയം കണ്ടു. സെഞ്ചുറി നേടിയ സൂര്യകുമാറാണ് നിര്‍ണായക വിജയത്തിലേക്ക് നയിച്ചത്. തിലക് വര്‍മ (32 പന്തില്‍ 37) – സൂര്യ കൂട്ടുകെട്ടാണ് മുംബൈക്ക് വിജയം എളുപ്പമാക്കിയത്. തിലക് ഒരറ്റത്ത് പിന്തുണ നല്‍കി കൊണ്ടിരുന്നു. സൂര്യ സെഞ്ചുറിക്കുന്നതിന് വേണ്ടി സിംഗിള്‍ എടുത്ത് നൽകി തിലക് പിന്തുണ നൽകി. പിന്നാലെ ടി നടരാജനെ സിക്സറിന് തൂക്കിയ സൂര്യ സെഞ്ചുറിയും വിജയവും പൂര്‍ത്തിയാക്കി. ജയിച്ചെങ്കിലും 12 മത്സരങ്ങളില്‍ എട്ട് പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് മുംബൈ.
Read also:‘എന്റെ കരിയർ തന്നെ മാറ്റിമറിച്ചത് ശ്രീശാന്ത് പറഞ്ഞ ഒരു വലിയ നുണ ‘: സഞ്ജു സാംസൺ വെളിപ്പെടുത്തുന്നു !