ഡൽഹിക്കു പിന്നാലെ അഹമ്മദാബാദിൽ ആറു സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി; കനത്ത ജാഗ്രതയിൽ പോലീസ് 

ഡൽഹി-എൻസിആർ മേഖലയിലെ 130-ലധികം സ്‌കൂളുകൾ ലക്ഷ്യമിട്ട് ദിവസങ്ങൾക്ക് ശേഷം, അഹമ്മദാബാദിലെ ആറ് സ്‌കൂളുകൾക്ക് ഇമെയിൽ വഴി ബോംബ് ഭീഷണി. ദേശീയ തലസ്ഥാനത്തും സമീപ പ്രദേശങ്ങളിലും പരിഭ്രാന്തി പരന്നതിനെ തുടർന്ന്, സ്‌കൂളുകളിലേക്ക് അയച്ച ഭീഷണി ഇമെയിലുകളുമായി ബന്ധപ്പെട്ട് ഐപിസി 120 ബി, ഐപിസി 506 എന്നിവ പ്രകാരം അജ്ഞാതരായ വ്യക്തികൾക്കെതിരെ ഡൽഹി പോലീസിൻ്റെ സ്‌പെഷ്യൽ സെൽ എഫ്ഐആർ ഫയൽ ചെയ്തു. നിലവിൽ അഹമ്മദാബാദ് പോലീസ് വിഷയം അന്വേഷിക്കുകയാണ്. ഭീഷണിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു ദിവസം മുമ്പാണ് അഹമ്മദാബാദിലെ ആറ് സ്‌കൂളുകൾക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
.
അതിനിടെ, സ്‌കൂളുകൾ അവരുടെ ഔദ്യോഗിക ഇമെയിലുകൾ സമയബന്ധിതമായി പരിശോധിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള  ഭീഷണിയെക്കുറിച്ച് അറിവുകിട്ടിയാൽ  അധികാരികളെ അറിയിക്കണമെന്നും ഡൽഹി സർക്കാർ അറിയിച്ചു. സ്പെഷ്യൽ സെല്ലിൻ്റെ കൗണ്ടർ ഇൻ്റലിജൻസ് ടീമാണ് ഇതിനെക്കുറിച്ച് അന്വേഷണം നടത്തുക.
പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും മെയിൽ വ്യാജമാണെന്നാണ് കരുതുന്നതെന്നും ഡൽഹി പോലീസും സുരക്ഷാ ഏജൻസികളും പ്രോട്ടോക്കോൾ അനുസരിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും എംഎച്ച്എയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.
ഡൽഹി-എൻസിആർ മേഖലയിലെ ഒന്നിലധികം സ്‌കൂളുകളെ ലക്ഷ്യമിട്ട് അടുത്തിടെ വ്യാജ ബോംബ് ഭീഷണികൾ ഉണ്ടായതിന് ശേഷം, സ്‌കൂളുകൾ, വിമാനത്താവളങ്ങൾ, മെട്രോ സ്റ്റേഷനുകൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയുൾപ്പെടെ നഗരത്തിലെ വിവിധ പ്രധാന സ്ഥലങ്ങളിൽ സുരക്ഷാ സേന മോക്ക് ഡ്രില്ലുകളിലൂടെ തയ്യാറെടുപ്പ് ശക്തമാക്കിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.
spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക് ദാരുണാന്ത്യം

നിയന്ത്രണംവിട്ട കാര്‍ സ്കൂട്ടറുകളിൽ ഇടിച്ചു; മകൾക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്ത അമ്മയ്ക്ക്...

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ന്യൂഡല്‍ഹി: ലോകമൊട്ടാകെയുള്ള മലയാളികള്‍ക്ക് രാഷ്ട്രപതിയും പ്രധാനമന്ത്രിയും ഓണാശംസകള്‍...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

Related Articles

Popular Categories

spot_imgspot_img