web analytics

ബിരിയാണി, കുഴിമന്തി, ഷവായ, ഷവർമ, അൽ ഫഹം… ഇങ്ങനെ ഉണ്ടാക്കിയാൽ ക്യാൻസർ വരും; ഇനിയും കണ്ണടക്കാനാവില്ലെന്ന് ഭക്ഷ്യ സുരക്ഷ വകുപ്പ്; കൊലച്ചതി ചെയ്യുന്ന ഹോട്ടലുകാരെ പൂട്ടും

കോഴിക്കോട്: ‘നിറമല്ല രുചി, സേ നോ ടു സിന്തറ്റിക് ഫുഡ് കളർ’ കാംപയിനുമായി ഭക്ഷ്യസുരക്ഷ വകുപ്പ് . കാൻസറിനടക്കം കാ​ര​ണ​മാ​കു​ന്ന കൃത്രിമ നി​റ​ങ്ങ​ൾ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ൽ വ്യാ​പ​ക​മാ​യ​താ​യി ഉപയോഗിക്കുന്നതിനെതിരെയാണ് ക്യാംപയിൻ.ബിരിയാണി, കുഴിമന്തി, ഷവായ, ഷവർമ, അൽ ഫഹം, ചിക്കൻ ഫ്രൈ, ചില്ലി ചിക്കൻ, ബീഫ് ഫ്രൈ, ഫിഷ് ഫ്രൈ, ബേക്കറി ഉല്പന്നങ്ങളായ ചിപ്സ്, റസ്ക്, ബേബി റസ്ക്. മിക്ചറിൽ ടാർട്രസിൻ, കാർമോയിസിൻ പോലുളളവ ചേർക്കരുത്.

എല്ലാ ഭക്ഷ്യസുരക്ഷ സർക്കിളുകളിലും ഭക്ഷ്യസുരക്ഷ ഓഫീസർമാരുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ളാസുകൾ സംഘടിപ്പിക്കും. പി​ഴ ചു​മ​ത്തി​യി​ട്ടും ഹോ​ട്ട​ലു​ക​ളി​ലും ഭ​ക്ഷ്യ​വ​സ്തു നി​ർ​മാ​ണ യൂ​ണി​റ്റു​ക​ളി​ലും ​കൃ​ത്രി​മ നി​റ​ങ്ങളുടെയും മ​റ്റു രാ​സ​വ​സ്തു​ക്കളുടെയും ഉപയോഗം​ കു​റ​യാത്ത സാഹചര്യത്തിലാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത് രണ്ട് മാസം നീളുന്ന കാംപയിന് തിങ്കളാഴ്ച തുടക്കമാവും. ആദ്യഘട്ടത്തിൽ ബോധവത്കരണവും പിന്നീട് നിയമ നടപടികൾ ക‌ർശനമാക്കാനുമാണ് തീരുമാനം.

2006 ലെ ഭക്ഷ്യസുരക്ഷ നിയമ പ്രകാരം ഭക്ഷണത്തിൽ കൃതൃമ നിറങ്ങൾ ചേർക്കുന്നതിന് കർശനമായ നിയന്ത്രണമുണ്ട്. എന്നാൽ ഇത് ലംഘിച്ച് പലരും കൂടിയ അളവിൽ കൃതൃമ നിറങ്ങൾ ഉപയോഗിക്കുകയാണ്. ജില്ലയിൽ നിയമ വിരുദ്ധമായി കൃതൃമ നിറം ചേർത്തതിന് 200ലധികം കേസുകൾ നിലവിലുണ്ടെന്ന് ഭക്ഷ്യസുരക്ഷ വിഭാഗം വ്യക്തമാക്കുന്നു.ഐ.എസ്.ഐ മുദ്ര, എഫ്. എസ്.എസ്.എ.ഐ മുദ്ര എന്നിവയുള്ള നിറങ്ങളും ഭക്ഷണത്തിൽ ചേർക്കുന്നതിന് കർശന നിയന്ത്രണമുണ്ട്. ലഡു, ജിലേബി പോലുളളവയിൽ 10 കിലോയിൽ 1 ഗ്രാം കൃതൃമ നിറം മാത്രമാണ് ചേർക്കാൻ അനുവാദം ഉളളത്. രണ്ട് മാസത്തെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ശേഷം കൃത്രിമ നിറം ചേർക്കുന്ന ഉത്പാദകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷ അസി. കമ്മിഷണർ എ സക്കീർ ഹുസൈൻ, പറഞ്ഞു

ഹോട്ടൽ വൃപാരികൾ ബേക്കറി നിർമ്മാതാക്കൾ വ്യാപാര വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്നവർ , റസിഡൻസ് അസോസിയേഷനുകൾ, വിദ്യാർത്ഥികൾ എന്നിവർക്കാണ് ക്ളാസുകൾ നൽകുക. പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി ബേക്കറികളിൽ നിറമില്ലാത്ത മധുര പലഹാരങ്ങളുടെ ഒരു മേഖലയും ഒരുക്കാൻ ആവശ്യപ്പെടും. കൃത്രിമ നിറങ്ങൾ ചേർക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുവാൻ കളക്ടർ സ്നേഹിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ മാർച്ചിൽ ഭക്ഷ്യസുരക്ഷ ജില്ലാതല ഉപദേശക സമിതി യോഗം ചേർന്നിരുന്നു.

Read Also: ഇന്ന് ഇടയ്ക്കിടെ കരണ്ട് പോകും കേട്ടോ ! സംസ്ഥാനത്ത് ഇന്നുമുതൽ കൂടുതൽ മേഖലകളിൽ വൈദ്യുതി നിയന്ത്രണം: ഉച്ചമയക്കവും രാത്രി ഉറക്കവും എല്ലാം പോയേക്കും

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

കുടിവെള്ള പൈപ്പ് പൊട്ടി; വീടുകളിൽ വെള്ളം കയറി, റോഡ് അടച്ചു

കോഴിക്കോട്: മലാപ്പറമ്പിൽ പുലർച്ചെയോടെ കുടിവെള്ള പൈപ്പ് പൊട്ടിയതോടെ നിരവധി വീടുകളിൽ വെള്ളവും...

ദേശസുരക്ഷയ്ക്ക് പുതിയ കരുത്ത്:ടെറിട്ടോറിയല്‍ ആര്‍മിയില്‍ വനിതകള്‍ക്കും സൈനിക സേവനത്തിന് അവസരമൊരുങ്ങുന്നു

ന്യൂഡല്‍ഹി: രാജ്യത്തെ സായുധ സേനകളില്‍ സ്ത്രീകളുടെ പങ്കാളിത്തം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട്, ടെറിട്ടോറിയല്‍...

കേരളത്തില്‍ മഴ മുന്നറിയിപ്പ്: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്; തീരങ്ങളില്‍ കള്ളക്കടല്‍ ഭീഷണിയും

തിരുവനന്തപുരം: അടുത്ത നാല് മുതല്‍ അഞ്ച് ദിവസം കേരളത്തില്‍ ശക്തമായ മഴയ്ക്ക്...

Related Articles

Popular Categories

spot_imgspot_img