കൊച്ചി: പനമ്പള്ളി നഗറിൽ നടുറോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ പിഞ്ചുകുഞ്ഞിൻറെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിലെന്ന് സൂചന. അവിവാഹിതയായ യുവതിയാണ് പിടിയിലായത് എന്നാണ് വിവരം. ഇന്ന് രാവിലെ 8 മണിക്ക് ശുചീകരണ തൊഴിലാളികളാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടത്. സമീപത്തുള്ള ഫ്ളാറ്റിൽ നിന്ന് കുഞ്ഞിനെ എറിയുന്ന സിസിടിവി ദൃശ്യം പുറത്തു വന്നിരുന്നു.
ഫ്ളാറ്റിൽ നിന്ന് തുണിയിൽ പൊതിഞ്ഞ് കുട്ടിയെ എറിയുന്നതാണ് വീഡിയോയിലുള്ളത്. കുഞ്ഞിനെ കൊന്ന ശേഷമാണോ എറിഞ്ഞത്, അതോ എറിഞ്ഞ് കൊന്നതാണോ എന്നതൊന്നും വ്യക്തമല്ല. ഇന്നലെ ജനിച്ച കുഞ്ഞാണിത് എന്നാണ് വിവരം. ആൾതാമസമില്ലാത്ത ഫ്ലാറ്റിൽ നിന്നാണ് കുഞ്ഞിനെ എറിഞ്ഞത്.









