web analytics

നാല്പതോളം രോഗികളുടെ സൗജന്യ ഡയാലിസിസ് നടക്കുന്നതിനിടെ ഫ്യൂസ് ഊരി കെഎസ്ഇബിയുടെ ക്രൂരത: എംഎൽഎയുടെ ഓഫീസിൽ നിന്ന് വിളിച്ചിട്ട് പോലും വഴങ്ങിയില്ല : പെരുമ്പാവൂർ അല്ലപ്രയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിൽ നടന്ന സംഭവത്തിൽ വൻ ജനരോക്ഷം

രോഗികൾക്ക് സൗജന്യ ഡയാലിസിസ് നടക്കുന്നതിനിടെ ഡയാലിസിസ് കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി വൈദ്യുതി വകുപ്പ്. പെരുമ്പാവൂരിൽ യാക്കോബായ സുറിയാനി സഭയുടെ കീഴിലുള്ള അല്ലപ്ര കൊയിനോണിയ ആശുപത്രിയിലെ സൗജന്യ ഡയാലിസിസ് കേന്ദ്രത്തിൽ വ്യാഴാഴ്ച രാവിലെ 8 30 ഓടെയാണ് സംഭവം. നാല്പതോളം രോഗികൾക്ക് സൗജന്യ നിരക്കിൽ ഡയാലിസിസ് നടത്തുന്നതിനിടെ ലൈൻമാൻ എത്തി ഫീസ് ഊരുകയായിരുന്നു. ഇൻവെർട്ടർ സംവിധാനം ഉണ്ടായിരുന്നുവെങ്കിലും അല്പസമയം മാത്രമേ അത് ഉപയോഗിച്ച് ഡയാലിസിസ് ചെയ്യാൻ കഴിഞ്ഞുള്ളൂ. ഡയാലിസിസ് മുടങ്ങിയതോടെ ആശുപത്രി അധികൃതരും രോഗികളുടെ ബന്ധുക്കളും കെഎസ്ഇബി ഓഫീസിൽ ബന്ധപ്പെട്ടെങ്കിലും ബിൽ തുക അടയ്ക്കാതെ ഒരു കാരണവശാലും വൈദ്യുതി ബന്ധം പുനസ്ഥാപിക്കില്ലെന്നായിരുന്നു കെഎസ്ഇബി ഉദ്യോഗസ്ഥരുടെ നിലപാട്. വെങ്ങോല പഞ്ചായത്ത് പ്രസിഡണ്ട്, എംഎൽഎയുടെ ഓഫീസ് ഉൾപ്പെടെ വിളിച്ചു പറഞ്ഞിട്ടും ഉദ്യോഗസ്ഥർ വഴങ്ങിയില്ല. ഇതിനെ തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ശിഹാബ് പള്ളിക്കൽ വാർഡ് മെമ്പർ പി പി എൽദോസ് എന്നിവർ നേരിട്ട് എത്തി നാട്ടുകാരെ സംഘടിപ്പിച്ച് വെങ്ങോല കെഎസ്ഇബി ഓഫീസിൽ ഉപരോധം തീർത്തതിന് തുടർന്നാണ് വൈദ്യുതി ബന്ധം പുനസ്ഥാപിച്ചത്.

മുപ്പതിനായിരം രൂപയോളം ആണ് ആശുപത്രിയിലെ വൈദ്യുതിബിൽ. മെയ് ഒന്നാം തീയതി ചെക്കുമായി കൊയിറോണയിലെ ജീവനക്കാരൻ വൈദ്യുതി ഓഫീസിൽ എത്തിയെങ്കിലും അവധിയായതിനാൽ പിറ്റേദിവസം എത്താൻ പറഞ്ഞ മടക്കുകയായിരുന്നു എന്ന് ആശുപത്രി അധികൃതർ പറയുന്നു. എന്നാൽ പിറ്റേന്ന് ഓഫീസ് തുറക്കുന്നതിന് മുൻപേ ലൈൻ എത്തി ഫീസ് ഊരുകയായിരുന്നു എന്നാണ് ആക്ഷേപം. സംഭവം വൻ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

Read also: കടുത്ത വൈദ്യുതി പ്രതിസന്ധിക്ക് KSEB യുടെ പൂഴിക്കടകൻ; മേഖലതിരിച്ച് നിയന്ത്രണം വരുന്നു; രാത്രി ചാക്രിക വൈദ്യുതി മുടക്കവും പരിഗണനയിൽ; മലയാളിയുടെ രാത്രി ഉറക്കം കളയുമോ ?

spot_imgspot_img
spot_imgspot_img

Latest news

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ ലോകത്തിന്റെ നെറുകയിൽ

സഞ്ജുവിന്റെ കരുത്തും ടീമിന്റെ ഒത്തൊരുമയും; ചരിത്രം സ്വർണ്ണലിപികളാൽ എഴുതപ്പെടുന്നു! അജയ്യരായി, ഇന്ത്യ...

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; കലാശപ്പോരിൽ ഇന്ത്യയ്ക്ക് റെക്കോർഡ് ടോട്ടൽ

1,2,3 സഞ്ജുവിന് മൂന്നാം ഫിഫ്റ്റി, എവിടെ എറിഞ്ഞാലും അടി; ലോകകപ്പ് ഫൈനലില്‍...

Other news

വ്യക്തിപരമായ കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുക; ഇന്നത്തെ നക്ഷത്രഫലം

വ്യക്തിപരമായ കാര്യങ്ങളിൽ നിയന്ത്രണം പാലിക്കുക; ഇന്നത്തെ നക്ഷത്രഫലം ദിവസത്തിന്റെ തുടക്കത്തിൽ തന്നെ നക്ഷത്രഫലം...

യുകെ വിസ തട്ടിപ്പ്; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവ്

യുകെ വിസ തട്ടിപ്പ്; നിര്‍മാതാവ് ജോബി ജോര്‍ജിന് 4 വര്‍ഷം തടവ് കൊച്ചി:...

ബുമ്രയ്ക്കും സഞ്ജുവിനും കപ്പ് മാത്രം; പതിവായി കാണുന്ന വലിയ ചെക്ക് ഇത്തവണ ഇല്ലാതിരുന്നതിന് കാരണം

ബുമ്രയ്ക്കും സഞ്ജുവിനും കപ്പ് മാത്രം; പതിവായി കാണുന്ന വലിയ ചെക്ക് ഇത്തവണ...

കൊച്ചിയിൽ നാളെ ഗതാഗത നിയന്ത്രണം: പ്രധാനമന്ത്രിയുടെ സന്ദർശനം; അറിയേണ്ട കാര്യങ്ങൾ

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൊച്ചി സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ അതീവ ജാഗ്രതയും...

കോട്ടയത്ത് വാടകവീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾ

കോട്ടയത്ത് വാടകവീട്ടിൽ ദമ്പതികൾ മരിച്ച നിലയിൽ; രക്തത്തിൽ കുളിച്ച മൃതദേഹങ്ങൾ കോട്ടയത്ത് വാടകവീട്ടിൽ...

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷകൾ അടിയന്തരമായി മാറ്റിവെച്ചു;പുതുക്കിയ തീയതി പിന്നീട്

ന്യൂഡൽഹി: മിഡിൽ ഈസ്റ്റിൽ ഇറാൻ-ഇസ്രയേൽ സംഘർഷം അത്യന്തം വഷളാകുന്ന സാഹചര്യത്തിൽ ഗൾഫ്...

Related Articles

Popular Categories

spot_imgspot_img