കേരളത്തിൽ ബീഫ് വില കുത്തനെ ഉയരും; വില കൂട്ടാനൊരുങ്ങി വ്യാപാരികൾ;  വര്‍ദ്ധനവ് മേയ് 15 മുതല്‍; തിരുമാനം ഓള്‍കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷൻ്റേത്

കോഴിക്കോട്: കന്നുകാലികള്‍ക്ക് വില കുത്തനെ കൂടുന്ന സാഹചര്യത്തില്‍ ഇറച്ചി വില വര്‍ദ്ധിപ്പിക്കാനൊരുങ്ങി വ്യാപാരികള്‍. ഓള്‍കേരള മീറ്റ് മര്‍ച്ചന്റ് അസോസിയേഷന്‍ യോഗമാണ് തീരുമാനം എടുത്തിരിക്കുന്നത്. മേയ് 15 മുതല്‍ വില വര്‍ദ്ധനവ് നടപ്പാക്കാനാണ് തീരുമാനം.

കന്നുകാലികള്‍ക്കുണ്ടാകുന്ന അനിയന്ത്രിത വില വര്‍ദ്ധനവും അറവ് ഉത്പ്പന്നങ്ങളായ എല്ല്. തുകല്‍, നെയ്യ് എന്നിവയ്ക്കുണ്ടായ വിലയിടിവുമാണ് ഇറച്ചി വില വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്ന് അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.കോതിയില്‍ നാശോന്മുഖമായി കിടക്കുന്ന അറവുശാല പൊളിച്ചു മാറ്റി ആധുനിക സംവിധാനങ്ങളോടെയുള്ള അറവുശാല പണിതു തരാമെന്ന വാഗ്ദാനം കോഴിക്കോട് കോര്‍പ്പറേഷന്‍ അധികാരികള്‍ പാലിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. വിഷയം അധികാരികളുടെ മുന്നില്‍ വീണ്ടും ഉന്നയിക്കാനും നിഷേധാത്മക നിലപാട് തുടരുന്ന പക്ഷം സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കാനും യോഗം തീരുമാനിച്ചു.

കോഴിക്കോട് കാലിക്കറ്റ് ടവറില്‍ ചേര്‍ന്ന അസോസിയേഷന്റെ അടിയന്തര ജില്ലാ ജനറല്‍ബോഡി യോഗം സംസ്ഥാന രക്ഷാധികാരി കുഞ്ഞായിന്‍ കോയ ഉദ്ഘാടനം ചെയ്തു.
കെ.പി. മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിച്ചു. എ.കെ.എം.എം.എ സംസ്ഥാന പ്രസിഡന്റ് ടി.കെ.സാദിഖ് മുഖ്യ പ്രഭാഷണം നടത്തി. എ. അബ്ദുള്‍ ഗഫൂര്‍ സ്വാഗതവും അഷ്‌റഫ് കടലുണ്ടി നന്ദിയും പറഞ്ഞു.
spot_imgspot_img
spot_imgspot_img

Latest news

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

യുഎസിൽ വീണ്ടും വിമാനാപകടം; പത്തു മരണം

വാഷിങ്ടൻ: യുഎസിൽ വീണ്ടും വിമാനാപകടത്തിൽ പത്തുപേർ മരിച്ചു. നോമിലേക്കുള്ള യാത്രാമധ്യേ അലാസ്കയ്ക്ക്...

‘ഇന്ദ്രപ്രസ്ഥത്തിൽ താമരവിരിഞ്ഞു’: ഡൽഹിയിൽ ശക്തമായി തിരിച്ചുവന്ന് ബിജെപി : തകർന്നടിഞ്ഞു ആം ആദ്മി

ഡെൽഹിയിൽ വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ 27 വര്‍ഷത്തിന് ശേഷം ശക്തമായി...

കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം; ഇരുമ്പ് വടികൊണ്ട് അടിയേറ്റു

കൊച്ചി: കൊച്ചിയിൽ ട്രാൻസ് വുമണിന് ക്രൂരമർദനം. വെളളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ...

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

Other news

നവജാത ശിശു അച്ഛനെപോലെയാണോ ? എങ്കിൽ ഇതായിരിക്കും സംഭവിക്കുക; ബിങ്ഹംടണ്‍ സര്‍വ്വകലാശാലയുടെ പഠനം പറയുന്നത് ഇങ്ങനെ:

ജനിക്കുന്ന ഓരോ കുഞ്ഞിനെക്കുറിച്ചും മാതാപിതാക്കൾക്ക് ഒത്തിരി പ്രതീക്ഷകളുണ്ടാവും. കുഞ്ഞിനെകുറിച്ചുള്ള ഏത് നല്ല...

യുകെയിലെ ഐ ഫോൺ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; ആപ്പിളിനോട് ഉപഭോക്താക്കളുടെ ഈ ഡാറ്റകൾ ആവശ്യപ്പെട്ട് യുകെ സർക്കാർ !

ആപ്പിൾ ഉപയോക്താക്കൾ അതിൻ്റെ ക്ലൗഡ് സേവനത്തിൽ സംഭരിച്ചിരിക്കുന്ന എൻക്രിപ്റ്റ് ചെയ്ത ഡാറ്റയിലേക്ക്...

താലിമാലയിൽ തൊടരുത്; മതാചാരങ്ങളെ ബഹുമാനിക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരോട് മദ്രാസ് ഹൈക്കോടതി

ചെന്നൈ: മതാചാരങ്ങളെ മാനിക്കണമെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥരോട് മദ്രാസ് ഹൈക്കോടതി. നവ വധുവിന്റെ...

ഡൽഹി തെരഞ്ഞെടുപ്പിലെ ചാണക്യ തന്ത്രങ്ങൾ; നിർണായക പങ്കുവഹിച്ച രാജീവ് ചന്ദ്രശേഖറിന് മറ്റൊരു പൊൻ തൂവൽ കൂടി

ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേടിയ അട്ടിമറി വിജയത്തോടെ പാർട്ടിയിൽ കൂടുതൽ...

സിനിമാ നടന്‍ സുബ്രഹ്മണി കുഴഞ്ഞുവീണു മരിച്ചു

തൊടുപുഴ: തമിഴ് സിനിമ, സീരിയല്‍ നടനും സിപിഎം പ്രവര്‍ത്തകനുമായ കെ സുബ്രഹ്മണി...

പെൺസുഹൃത്തിനു നേരെ മർദനം; യുവാവ് അറസ്റ്റിൽ

പെരിന്തൽമണ്ണ: മറ്റൊരാളോട് ചാറ്റ് ചെയ്തു എന്ന പേരിൽ പെൺസുഹൃത്തിനെ മർദിച്ച സംഭവത്തിൽ...

Related Articles

Popular Categories

spot_imgspot_img