അടിമാലിയിൽ ബുദ്ധിമാന്ദ്യമുള്ള 15 കാരിക്ക് പീഡനം ; പ്രതിക്ക് 106 വർഷം തടവും 2.60 ലക്ഷം പിഴയും

ഇടുക്കിയിൽ ബുദ്ധിമാന്ദ്യമുള്ള 15 കാരിയായ പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ 44 കാരന് 106 വർഷം കഠിന തടവും 2.60 ലക്ഷം രൂപ പിഴയും. ദേവികുളം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് പോക്സോ ജഡ്ജ് പി.എ. സിറാജുദീനാണ് ശിക്ഷ വിധിച്ചത്.തൃശ്ശൂർ തലപ്പള്ളി താലൂക്കിൽ ചേലക്കര വില്ലേജിൽ പുലാക്കോട് കരയിൽ വാക്കട വീട്ടിൽ പത്മനാഭൻ എന്ന പ്രദീപിനെ (44)യാണ് ശിക്ഷിച്ചത്. പിഴസംഖ്യ പ്രതി അടക്കാതിരുന്നാൽ 22 മാസം കൂടെ പ്രതിക്ക് അധിക കഠിനതടവും കോടതി വിധിച്ചു. പിഴസംഖ്യ പ്രതി അടക്കുകയാണെങ്കിൽ തുക പെൺകുട്ടിക്ക് നൽകുവാനും കൂടാതെ ഇടുക്കി ഡിസ്ട്രിക്ട് ലീഗൽ സർവീസസ് അതോറിറ്റിയുടെ വിക്ടിം കോമ്പൻസേഷൻ സ്കീമിൽ നിന്നും നഷ്ടപരിഹാരം അനുവദിക്കാനും കോടതി ഉത്തരവായി.

2022 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. തൃശൂർ സ്വദേശിയായ പ്രതി അടിമാലിയിൽ ഹോട്ടൽ ജോലിക്കായി എത്തുകയും പെൺകുട്ടിയുടെ മാതാവിനോടൊപ്പം അടിമാലിയിൽ ഒരു ഹോട്ടലിൽ ഒരുമിച്ച് ജോലി ചെയ്തു വരികയും ചെയ്തിരുന്നു തുടർന്ന് പെൺകുട്ടിയുടെ മാതാവുമായി സൗഹൃദത്തിൽ ആയ പ്രതി ഇവരോടൊപ്പം ഇവർ കുടുംബമായി താമസിക്കുന്ന വീട്ടിൽ താമസിച്ചു. തുടർന്ന് പെൺകുട്ടിയുടെ മാതാവും സഹോദരങ്ങളും വീട്ടിൽ ഇല്ലാതിരുന്ന അവസരങ്ങളിൽ പ്രതി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. സംഭവം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പറഞ്ഞു പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ശാരീരിക ബുദ്ധിമുട്ടുകളെ തുടർന്ന് പെൺകുട്ടിയെ കുട്ടിയുടെ മാതാവ് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ഡോക്ടർ നടത്തിയ പരിശോധനയിൽ പെൺകുട്ടി ഗർഭിണിയാണെന്നു മനസിലായ ഡോക്ടർ പോലീസിൽ അറിയിക്കുമായിരുന്നു. സംഭവം അറിഞ്ഞ് ആശുപത്രിയിൽ എത്തിയ പ്രതി അവിടെ നിന്നും കടന്നുകളഞ്ഞിരുന്നു പെൺകുട്ടിയെ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ അബോർഷൻ നടത്തി. തുടർന്ന് പെൺകുട്ടിയുടെയും പ്രതിയുടെയും മെഡിക്കൽ സാമ്പിളുകളുടെ ഡി.എൻ.എ. പരിശോധനയിൽ നിന്നും നിന്നും പെൺകുട്ടിയുടെ ഗർഭസ്ഥ ശിശുവിന്റെ പിതാവ് പ്രതിയാണെന്ന് ഫോറൻസിക് സയൻസ് ലാബ് റിപ്പോർട്ടും വന്നിരുന്നു അടിമാലി പോലീസ് ഇൻസ്പെക്ടർ ക്ലീറ്റസ് കെ. ജോസഫ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ .സ്മിജു കെ ദാസ് കോടതിയിൽ ഹാജരായി.

Read also: ഒൻപത് കളികളിൽ എട്ടിലും ആധികാരിക വിജയം: മിന്നും ഫോമിൽ ക്യാപ്റ്റൻ; രാജസ്ഥാൻ റോയൽസ് ഇത്രയും സൂപ്പറായതെങ്ങിനെ? ആ രഹസ്യം വെളിപ്പെടുത്തി ക്യാപ്റ്റൻ സഞ്ജു സാംസൺ

spot_imgspot_img
spot_imgspot_img

Latest news

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

Other news

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍

കാസര്‍കോട്ടെ ആസിഡ് ആക്രമണം; പിതാവ് അറസ്റ്റില്‍ കാസര്‍കോട്: പനത്തടി പാറക്കടവില്‍ മകള്‍ക്കും സഹോദരന്റെ...

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ്

വാഹനമിടിച്ച് കുതിര ചത്തു; സവാരിക്കാരനെതിരെ കേസ് വാഹനമിടിച്ച് കുതിര ചത്ത സംഭവത്തിൽ കുതിരയെ...

ബസ് യാത്രയ്ക്കിടെ യുവതിയുടെ 5 പവന്റെ മാല കാണാനില്ല; അന്വേഷണത്തിൽ അറസ്റ്റിലായത് വനിതാ പഞ്ചായത്ത് പ്രസിഡന്റ്

5 പവന്റെ മാല മോഷ്ടിച്ച വനിതാ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ ചെന്നൈ കോയമ്പേട്...

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം

പത്തു ദിവസത്തിനിടെ വിറ്റത് 826.38 കോടി രൂപയുടെ മദ്യം തിരുവനന്തപുരം: പ്രതീക്ഷിച്ചതുപോലെ, ഈ...

കൗമാരക്കാരനുമായുള്ള അവിഹിതം കണ്ടുപിടിച്ചു; ആറുവയസ്സുകാരിയെ കൊന്നു കിണറ്റിൽ തള്ളി അമ്മയും കാമുകനും…!

ഉത്തരപ്രദേശിലെ ഹാഥ്‌റസിന് സമീപമുള്ള സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിൽ ആറുവയസ്സുകാരി...

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പോസ്റ്റ് വൈറൽ

പിറന്നാൾ ദിനത്തിൽ മമ്മൂട്ടിയുടെ പോസ്റ്റ് വൈറൽ എറണാകുളം: പിറന്നാൾ ദിനത്തിൽ ലഭിച്ച സന്ദേശങ്ങൾക്ക്...

Related Articles

Popular Categories

spot_imgspot_img