മലപ്പുറം തിരൂരങ്ങാടിയിൽ തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ അർധരാത്രി കെഎസ്ഇബി ഓഫീസിന് മുന്നിൽ ചൂട്ടു കത്തിച്ച് പ്രതിഷേധവുമായി നാട്ടുകാര്‍. മലപ്പുറം തിരൂരങ്ങാടി എ.ആർ.നഗർ , വി.കെ പടി നിവാസികളാണ് തലപ്പാറ കെഎസ്ഇബി ഓഫീസിന് മുന്നില്‍ ചൂട്ടു കത്തിച്ച് സമരം ചെയ്തത്. എന്നാൽ, അമിത ഉപഭോഗം കാരണമാണ് വൈദ്യുതി മുടങ്ങുന്നതെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. കനത്ത ചൂടിൽ വൈദ്യുതി കൂടി മുടങ്ങുന്നതോടെ വീടുകൾ നെരിപ്പോടുകളായി മാറുകയാണ്.
