ഇത് മമ്മൂട്ടി എന്ന നാദഖിന്റെ സ്ഥിരം പരിപാടിയാണ്. അങ്ങനിരിക്കുമ്പോൾ ഒരു ഫോട്ടോ ഇടും. പിന്നെ സോഷ്യൽ മീഡിയയിൽ ആഘോഷമാണ്. ഇത്തവണയും അതിനു മാറ്റമില്ല. പതിവ് പോലെ മമ്മൂട്ടി ഒരു ഫോട്ടോ ഇട്ടത് മാത്രം ഓർമയുണ്ട്. സോഷ്യൽ മീഡിയയിൽ തീപിടിച്ച അവസ്ഥയാണ്. വെള്ള ടീ ഷർട്ടും ബ്ലൂ ജീൻസും തലയിൽ ഒരു കൗ ബോയ് ഹാറ്റും കൂട്ടത്തിൽ ഒരു കണ്ണടയും വച്ച ആ ലോക്ക് കണ്ടു സോഷ്യൽ മീഡിയ ഇളകി മറിയുകയാണ്. മണിക്കൂറുകൾക്കു മുൻപ് മുൻപ് മമ്മൂട്ടി തന്റെ ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റുചെയ്‌ത ചിത്രത്തിന് കമന്റുകളുടെ പെരുമഴയാണ്.
ഫോട്ടോഗ്രാഫറായ ഷാൻ ഷകിയാണ് ഈ മമ്മൂട്ടി ചിത്രത്തിന് പിന്നിൽ. ദുൽഖർ സൽമാന്റെ അടുത്ത സുഹൃത്ത് കൂടിയാണ് ഇദ്ദേഹം. റാമ്പ്ളർ എന്ന അടിക്കുറിപ്പോടെയാണ് ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. ഫോട്ടോ പോസ്റ്റ് ചെയ്തതിന് പിന്നാലെ സിനിമ, സാംസ്‌കാരിക മേഖലകളിലെ ഏലിയാലൊടുങ്ങാത്ത പ്രമുഖരാണ് മമ്മൂട്ടിക്ക് ആഹ്സമ്സകൾ നേർന്നുകൊണ്ട് എത്തിയിരിക്കുന്നത്.
