നടന്നത് അമ്പെയ്ത്തല്ല പൊന്നെയ്ത്ത്; എയ്ത് വീഴ്ത്തിയത് നാല് സ്വർണം; ഉന്നം പിഴയ്ക്കാത്ത ജ്യോതി സുരേഖക്ക് ഹാട്രിക്; അമ്പെയ്‌ത്ത് ലോകകപ്പ് സ്റ്റേജ് ഒന്നിൽ  ഇന്ത്യക്ക് ഗംഭീരതുടക്കം

ഷാങ്ഹായ്: അമ്പെയ്‌ത്ത് ലോകകപ്പ് സ്റ്റേജ് ഒന്നിൽ നാലു സ്വർണവും ഒരു വെള്ളിയുമായി ഇന്ത്യക്ക് ഗംഭീരതുടക്കം. കോമ്പൗണ്ട് വിഭാ​ഗത്തിൽ ജ്യോതി സുരേഖ ഹാട്രിക് സ്വർണം നേടി.മെക്സിക്കോയുടെ ആന്ദ്രെ ബെക്കാരയെ ടൈ ബ്രേക്കറിൽ വീഴ്‌ത്തിയാണ് ജ്യോതി സുരേഖ എന്നിവരാണ് സ്വർണമണിഞ്ഞത്. കനത്ത വെല്ലുവിളിയെ അതിജീവിച്ചായിരുന്നു ഏഷ്യൻ ചാമ്പ്യന്റെ പ്രകടനം. കോമ്പൗണ്ട് മിക്സഡ് വിഭാഗത്തിൽ ജ്യോതി സുരേഖ-അഭിഷേക് വർമ സഖ്യം എസ്റ്റോണിയ സഖ്യത്തെ തോൽപ്പിച്ചാണ് സ്വർണം (158-158) നേടിയത്. കോമ്പൗണ്ട് പുരുഷ വിഭാ​ഗത്തിൽ ടീമനത്തിൽ നെതർലൻഡിനെ തകർത്താണ് ഇന്ത്യ സ്വർണമണിഞ്ഞത്. 238-231 ആയിരുന്നു സ്കോർ. കോമ്പൗണ്ട് വനിതാ വിഭാ​ഗത്തിലായിരുന്നു ഇന്ത്യയുടെ ആദ്യ സ്വർണ വേട്ട. ജ്യോതി സുരേഖ, അദിതി സ്വാമി, പർണീത് കൗർ ജോഡി ഇറ്റലി സഖ്യത്തെ 236-225 എന്ന സ്കോറിന് തകർത്തിരുന്നു. എന്നാൽ കോമ്പൗണ്ട് ഇനത്തിൽ വ്യക്തി​ഗത വിഭാ​ഗത്തിൽ പ്രിയാൻഷുവിന് വെള്ളി കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. മൂന്ന് പോയിൻ്റുകൾക്കാണ് ഓസ്ട്രിയൻ താരത്തോട് പരാജയം വഴങ്ങിയത്.റിക്കർവ് വിഭാഗത്തിൽ പുരുഷടീമിന്റെ മത്സരം നാളെ നടക്കും.

Read Also: ഈ കാലാവസ്ഥ പ്രവചനം “അച്ചട്ടാകണേ”; ആഹാ, ദേ പിന്നേം മഴ; ഉഷ്ണതരംഗ മുന്നറിയിപ്പിനിടെ മഴമുന്നറിയിപ്പുമായി കലാവസ്ഥ വകുപ്പ്; അഞ്ചു ദിവസം ഏഴു ജില്ലകളിൽ മഴ

spot_imgspot_img
spot_imgspot_img

Latest news

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

Other news

Related Articles

Popular Categories

spot_imgspot_img