സാർവ്വദേശീയ തൊഴിലാളി ദിനത്തോടനുബന്ധിച്ച് മെയ് ഒന്നിന് നൂറിൽ കൂടുതൽ തൊഴിലാളികൾ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലും തോട്ടങ്ങളിലും ഫാക്ടറികളിലും വിവിധ കലാകായിക പരിപാടികൾ സംഘടിപ്പിക്കണമെന്ന് ലേബർ കമ്മിഷണർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. ഇതിന് സ്ഥാപന, തോട്ടം ഉടമകൾ നടപടി സ്വീകരിക്കണം. നിലവിലുള്ള തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടത്തെ ബാധിക്കാത്ത രീതിയിലാകണം പരിപാടികൾ സംഘടിപ്പിക്കേണ്ടത്. പരിപാടികൾ സംഘടിപ്പിക്കുന്നതിന് ആവശ്യമായ നിർദ്ദേശങ്ങളും സഹായങ്ങളും നൽകുന്നതിന് എല്ലാ ജില്ലാ ലേബർ ഓഫീസർമാർക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Read also: ഹെലികോപ്റ്ററിൽ കയറുന്നതിനിടെ താഴെവീണു മമത ബാനർജിക്ക് പരിക്ക്: വീഡിയോ