ആറ്റിങ്ങൽ, ആലപ്പുഴ, കണ്ണൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന പോളിംഗ് ; കേരളത്തിൽ ഇക്കുറി പോളിംഗ് ശതമാനം കുറഞ്ഞേക്കും

കൊച്ചി:ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഉയർന്ന പോളിങ്. ആറ്റിങ്ങൽ, ആലപ്പുഴ, കണ്ണൂർ, പാലക്കാട് എന്നിവിടങ്ങളിലാണ് ഉയർന്ന പോളിങ് രേഖപ്പെടുത്തിയത്. മറ്റു മണ്ഡലങ്ങളിൽ പോളിങ് നന്നേ കുറവാണ്.

പോളിങ് നിരക്ക് ഇങ്ങനെ തുടർന്നാലും 2019 ലേതിന് എത്താനിടയില്ലെന്നാണ് അനുമാനം. 2019ൽ സംസ്ഥാനത്ത് 77.84% പോളിങ് രേഖപ്പെടുത്തിയിരുന്നു. നിലവിലെ പോളിങ് നിരക്ക് പരിഗണിക്കുമ്പോൾ ഇത്തവണ പോളിങ് കുറയുമെന്നാണ് വിദഗ്ദർ പറയുന്നത്. പോളിങ് ഇത്തവണ 75 ശതമാനത്തിൽ താഴെ ആകാനാണു സാധ്യത. ലോക്സഭാ വോട്ടെടുപ്പിന്റെ ആദ്യ ആറ് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഭേദപ്പെട്ട പോളിംഗ്. ഏറ്റവുമൊടുവിലെ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് പോളിംഗ് ശതമാനം 38.01 ശതമാനമാണ്. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയുണ്ട്.നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ രേഖപ്പെടുത്തി. ചാലക്കുടി മണ്ഡലത്തിലാണ് കൂടുതൽ വോട്ടിംഗ് ശതമാനം. പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും താരങ്ങളും രാവിലെ വോട്ട് രേഖപ്പെടുത്താനെത്തി.

മണ്ഡലം തിരിച്ച് പോളിംഗ് ശതമാനം 

1. തിരുവനന്തപുരം-37.20
2. ആറ്റിങ്ങല്‍-40.16
3. കൊല്ലം-37.38
4. പത്തനംതിട്ട-37.99
5. മാവേലിക്കര-38.19
6. ആലപ്പുഴ-39.90
7. കോട്ടയം-38.25
8. ഇടുക്കി-38.34
9. എറണാകുളം-37.71
10. ചാലക്കുടി-39.77
11. തൃശൂര്‍-38.35
12. പാലക്കാട്-39.71
13. ആലത്തൂര്‍-38.33
14. പൊന്നാനി-33.56
15. മലപ്പുറം-35.82
16. കോഴിക്കോട്-36.87
17. വയനാട്-38.85
18. വടകര-36.25
19. കണ്ണൂര്‍-39.44
20. കാസര്‍ഗോഡ്-38.66

Read Also:‘ചേട്ടനൊക്കെ വീട്ടിൽ, അസുഖമായി കിടക്കുകയല്ലല്ലോ സഹോദരനുവേണ്ടി പ്രാർഥിക്കാൻ; പത്മജ വേണുഗോപാൽ

spot_imgspot_img
spot_imgspot_img

Latest news

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍

നാവുപിഴയില്‍ ഖേദം പ്രകടിപ്പിച്ച് ശ്രീകണ്ഠന്‍ നായര്‍ തിരുവനന്തപുരം: മരിച്ച മുൻ മുഖ്യമന്ത്രി വിഎസ്...

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ

ചർച്ച നടത്തിയിട്ടില്ലെന്ന് തലാലിന്റെ സഹോദരൻ സന: നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് കാന്തപുരം എ.പി...

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം

വി.എസ്. അച്യുതാനന്ദിന് വിടനൽകി തലസ്ഥാനം തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ...

ജഗ്ദീപ് ധൻകറിന് പകരം തരൂർ!

ജഗ്ദീപ് ധൻകറിന് പകരം തരൂർ! ന്യൂഡൽഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ അപ്രതീക്ഷിതമായി രാജിവച്ചതോടെ...

Other news

ഈ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം

ഈ സ്ഥലങ്ങളിൽ ഗതാഗത നിയന്ത്രണം തിരുവനന്തപുരം: കര്‍ക്കടക വാവ് ബലി തർപ്പണം നടക്കുന്നതിനോടനുബന്ധിച്ച്...

18കാരി മരിച്ച നിലയിൽ

18കാരി മരിച്ച നിലയിൽ തിരുവനന്തപുരം: ഐടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

മധ്യവയസ്കന് നേരെ ലഹരിസംഘത്തിന്റെ ആക്രമണം

കോഴിക്കോട്: രാത്രിയിൽ വഴിയിലൂടെ നടന്നുവന്ന മധ്യവയസ്കനോട് പണം ആവശ്യപ്പെട്ടിട്ടും നൽകിയില്ലെന്ന് പറഞ്ഞ്...

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി

യുവതിയ്ക്ക് മുട്ടൻ മറുപടി കൊടുത്ത് സുപ്രിംകോടതി ന്യൂഡൽഹി: ജീവനാംശമായി 12 കോടി രൂപയും...

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

കര്‍ക്കടക വാവുബലി; ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക തിരുവനന്തപുരം: ഈ വർഷത്തെ കര്‍ക്കടക വാവുബലി പൂര്‍ണ്ണമായും...

ഭാര്യയെ കുത്തിയശേഷം ഒളിച്ചു യുവാവ്

ഭാര്യയെ കുത്തിയശേഷം ഒളിച്ചു യുവാവ് ഇടുക്കി കട്ടപ്പനക്കടുത്ത് വാഴവരയിൽ പ്രശ്‌നങ്ങളെത്തുടർന്ന് ഭാര്യയെ കുത്തി...

Related Articles

Popular Categories

spot_imgspot_img