കൊച്ചി: ബി.ജെ.പി കേരള ഘടകത്തിന്റെ ചുമതലയുള്ള പ്രകാശ് ജാവഡേക്കര്‍ തന്നെയും ഇപി ജയരാജനെയും കാണാന്‍ വന്നിരുന്നുവെന്ന് ദല്ലാള്‍ നന്ദകുമാര്‍. തിരുവനന്തപുരത്തെ ഒരു ഫ്‌ലാറ്റില്‍ വെച്ചാണ് സംസാരിച്ചത്, തങ്ങള്‍ക്ക് കേരളത്തില്‍ രക്ഷയില്ലെന്ന് ജാവഡേക്കര്‍ പറഞ്ഞെന്നും നന്ദകുകാർ പറഞ്ഞു. അഡ്ജസ്റ്റ്‌മെന്റിന് തയ്യാറാകാമോയെന്ന് ചോദിച്ചു. പകരം പിണറായി വിജയന്റെ പേരിലുള്ള ലാവലിന്‍ കേസ് അവസാനിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്തു. എന്റെ വീട്ടില്‍ അമിത് ഷാ വരും. അവിടെ വെച്ച് ഇപിക്ക് ഉറപ്പു തരും. ഭാഷാ പ്രശ്‌നമുള്ളതിനാല്‍ കുമാറിനേയും കൂട്ടിക്കോളാന്‍ പറഞ്ഞെങ്കിലും നടക്കില്ല എന്ന് ഇ പി ജയരാജന്‍ പറഞ്ഞതായാണ് വെളിപ്പെടുത്തൽ.
കോടതിയില്‍ ലാവലിന്‍ കേസില്‍ നിന്നും സിബിഐയെ പിന്‍വലിക്കുന്നു എന്ന് സോളിസിറ്റര്‍ ജനറല്‍ അറിയിക്കും. സ്വര്‍ണക്കള്ളക്കടത്ത് അടക്കമുള്ളവ അവസാനിപ്പിക്കുമെന്ന് ജാവഡേക്കര്‍ പറഞ്ഞു. വൈദേകത്തെക്കുറിച്ചു പറഞ്ഞപ്പോള്‍, അത് അന്വേഷിച്ചോളൂ എന്ന് ഇപി ജയരാജന്‍ പറഞ്ഞു. വൈദേകത്തില്‍ തനിക്ക് ഒരു പങ്കാളിത്തവുമില്ല. അതുവെച്ച് ബാര്‍ഗെയിന്‍ ചെയ്യേണ്ട. വൈദേകത്തെക്കുറിച്ച് എത്രവേണമെങ്കിലും അന്വേഷിച്ചോളൂ എന്നാണ് ജയരാജന്‍ മറുപടി നല്‍കിയത്.