web analytics

കെ.എസ്.ഇ.ബി ചാർജിം​ഗ് സറ്റേഷനിൽ അടക്കുന്ന പണം പോകുന്നത് സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേക്ക്; സർക്കാരിന്റെയും വിജിലൻസിന്റെയും വിശദീകരണം തേടി കോടതി

കൊച്ചി: ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ കെ.എസ്.ഇ.ബി സജ്ജമാക്കിയ കേരള ഇ-മൊബിലിറ്റി ആപ്പിലൂടെ ലഭിക്കുന്ന പണം സ്വകാര്യ കമ്പനിയുടെ അക്കൗണ്ടിലേക്ക്? പൊതുതാത്‌പര്യ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെയും വിജിലൻസിന്റെയും വിശദീകരണം തേടി. സ്വകാര്യ കമ്പനിയുടെ ഒത്താശയോടെ കെ.എസ്.ഇ.ബി ക്രമക്കേട് നടത്തുകയാണെന്നാണ് ആരോപണം. വിജിലൻസ് അന്വേഷിക്കണമെന്നാണ്ഹർജിക്കാരനായ എം.കെ.മൊയ്‌തീൻകുട്ടിയുടെ ആവശ്യം. ഹർജിയിൽ എതിർകക്ഷികളായ കോഴിക്കോട്ടെ ബി.പി.എം പവർ ലിമിറ്റഡിന് ജസ്റ്റിസ് കെ.ബാബു, ജസ്റ്റിസ് എസ്. മനു എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് നോട്ടീസയച്ചു. സർക്കാർ, സ്വകാര്യ ചാർജിംഗ് സ്റ്റേഷനുകളുടെ പ്രവ‌ർത്തനം ഏകോപിപ്പിക്കാനാണ് കെ.എസ്.ഇ.ബി ‘കെ-മാപ്പ്’ ഏർപ്പെടുത്തിയത്. ബി.പി.എം പവർ ലിമിറ്റഡിന്റെ സോഫ്റ്റ്‌വെയർ പിന്തുണ ഇതിനുണ്ടായിരുന്നു. എന്നാൽ ആപ്പിന്റെ പ്രവർത്തനത്തിൽ തുടക്കം മുതലേ തകരാറുകളുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ആപ്പ് തുറക്കുമ്പോൾ, ‘ചാർജ്മോഡ്’ എന്ന മറ്റൊരു ആപ്പ് ഡൗൺലോഡ് ചെയ്യാനുള്ള നിർദ്ദേശമാണ് വരുന്നത്. പേയ്മെന്റ് പൂർത്തിയാക്കുമ്പോൾ ബി.പി.എം ലിമിറ്റഡിന്റെ അക്കൗണ്ടിലേക്കാണ് പണം പോകുന്നതെന്നാണ് ആരോപണം. ഇത് നിയമവിരുദ്ധമായ ഇടപാടാണെന്ന് ഹർജിയിൽ പറയുന്നു. ടെൻഡർ വിളിക്കാതെയാണ് ബി.പി.എമ്മിന് കരാർ നൽകിയത്. ആപ്പിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോടതി ഇടക്കാല നിർദ്ദേശം നൽകണമെന്നും ഹർജി തീർപ്പാകുംവരെ ചാർജ്മോഡ് ആപ്പിലേക്ക് പണം വഴിമാറിപ്പോകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

Read Also: കൊട്ടിക്കലാശം കഴിഞ്ഞു, ലോക്സഭാ തെരഞ്ഞെടുപ്പിൽ നാളെ വിധിയെഴുത്ത്; അടിയൊഴുക്കുകൾക്ക് തടയിടാൻ മുന്നണികൾ

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും

ഇടവെട്ട് ഇടിവെട്ടി മഴ പെയ്യും തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ഇന്ന്...

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്?

മാമമിയ ലൈഫിന്റെ ലൈസന്‍സ് റദ്ദാക്കി!കൊച്ചിയില്‍ വാടക ഗര്‍ഭധാരണത്തിന്റെ മറവില്‍ വന്‍ റാക്കറ്റ്? കൊച്ചി:...

Other news

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ

കുടുംബവഴക്ക്; യുവാവിനെ കുത്തികൊലപ്പെടുത്തി; കുത്തേറ്റ മറ്റൊരാൾ ആശുപത്രിയിൽ തിരുവനന്തപുരം: തിരുവനന്തപുരത്ത് യുവാവിനെ കുത്തികൊലപ്പെടുത്തി....

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ

രാജീവ് ചന്ദ്രശേഖറിനെതിരായ ഭൂമി ക്രമക്കേട്; ആരോപണം അടിസ്ഥാനരഹിതമെന്ന് ബിപിഎൽ സിഇഒ തിരുവനന്തപുരം: ബിജെപി...

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന്

മുഖ്യമന്ത്രിയുമായി അനുനയ ചർച്ചയ്ക്ക് സിപിഐ, പക്ഷേ വിട്ടുവീഴ്ചക്ക് ഇല്ലെന്ന് ആലപ്പുഴ: പിഎം ശ്രീ...

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി

മൂന്നാം വർഷവും മുപ്പതിനായിരം; നിയമനങ്ങളില്‍ റെക്കോര്‍ഡ് മുന്നേറ്റവുമായി കേരള പിഎസ്‌സി തിരുവനന്തപുരം: നിയമനങ്ങളില്‍...

ആംബുലൻസ് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുൻ തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാർത്ഥി പിടിയിൽ

ആംബുലൻസ് ഡ്രൈവർ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്; മുൻ തദ്ദേശ തിരഞ്ഞെടുപ്പ്...

Related Articles

Popular Categories

spot_imgspot_img