ഇരുട്ടിൽ വെട്ടിത്തിളങ്ങുന്ന ഒരു കാട് കാണാൻ നല്ല രസമായിരിക്കുമല്ലേ. അങ്ങനെയൊരു കാടിന്റെ ദൃശ്യങ്ങൾ കണ്ടാൽ നിങ്ങളാദ്യം ചിന്തിക്കുക വിദേശ രാജ്യമാകുമെന്നാവാം. എന്നാൽ നമ്മുടെ ഇന്ത്യയിൽ അങ്ങനെ ഇരുട്ടിൽ തിളങ്ങുന്ന കാടുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. എന്നാൽ മഹാരാഷ്ട്ര വരെ ഒന്ന് പോയാലോ.
ഭീമാശങ്കർ വന്യജീവി സങ്കേതത്തിലാണ് അത്ഭുത ലോകം ഒളിഞ്ഞിരിക്കുന്നത്. ഇരുട്ട് വീണാല്‍ പ്രകാശിതമാകുമെന്നത് തന്നെയാണ് ഈ വനത്തിന്റെ പ്രത്യേകത. ‘അവതാര്‍’ സിനിമയിലെ ‘പാണ്ടോര’ പോലെ തിളങ്ങുന്ന ഒരു കാട് കാണണമെങ്കിൽ ഭീമാശങ്കറിലേക്ക് വണ്ടി പിടിച്ചാൽ മതി. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്തോട് ചേര്‍ന്ന് സഹ്യപര്‍വ്വതത്തിന്‍റെ ഭാഗമായ ഇവിടെ മൺസൂൺ കാലത്തുടനീളം സുലഭമായ മഴ ലഭിക്കുന്നു. പകല്‍ ഇന്ത്യയിലെ മറ്റേതൊരു വനത്തെയും പോലെ സാധാരണമായ വനം. എന്നാല്‍ രാത്രിയില്‍ ഇളം പച്ച നിറത്തില്‍ കാട് നിറയെ വെളിച്ചം നിറയും. മൈസീന (Mycena) എന്ന ബാക്ടീരിയയുടെ പ്രവര്‍ത്തനമാണ് ഈ പ്രതിഭാസത്തിന് കാരണം.
നശിച്ച് തുടങ്ങിയ മരങ്ങളിലും ഇലകളിലും ചില്ലകളിലും കുമിളിന് സമാനമായ ഈ ബാക്ടീരിയ പറ്റിപ്പിടിച്ചിരിക്കുന്നു. ഈ ബാക്ടീരിയകളാണ് ഇരുട്ടില്‍ ഭീമാശങ്കർ വന്യജീവി സങ്കേതത്തെ ജ്വലിപ്പിച്ച് നിര്‍ത്തുന്നത്. മൈസീന ബാക്ടീരിയകളില്‍ അടങ്ങിയിരിക്കുന്ന ബയോലുമിനെസെന്‍റ് പ്രഭാവമാണ് കാടിന് തിളക്കം സമ്മാനിക്കുന്നത്. പ്രത്യേകിച്ചും മൺസൂൺ കാലത്ത് സമീപത്തെ അഹുപെ ഗ്രാമത്തില്‍ ഈ പ്രഭാവം സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നു.
മൈസീനയിലെ ഈ തിളക്കത്തിന്‍റെ കാരണം തേടി നിരവധി പഠനങ്ങള്‍ നടന്നെങ്കിലും എന്താണ് ഈ തിളക്കത്തിന്‍റെ രഹസ്യമെന്നതിന് ഗവേഷകര്‍ക്ക് മറുപടിയില്ല. ബയോലുമിനെസെൻസ് എന്ന ഈ പ്രതിഭാസം കരയിലും കടലിലും ദൃശ്യമാണ്. എന്നാല്‍ ഈ അപൂര്‍വ്വ പ്രതിഭാസം വര്‍ഷത്തില്‍ എല്ലാ ദിവസവും കാണാന്‍ കഴിയില്ല. മറിച്ച് മൺസൂൺ കാലത്ത്, പ്രത്യേകിച്ചും ജൂലൈ, ഓഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ അതിശക്തമായ മഴയ്ക്ക് പിന്നാലെയാണ് പ്രത്യക്ഷമാകുക.
മൺസൂണിന് മുമ്പുള്ള മെയ്, ജൂൺ മാസങ്ങളിലും ഈ പ്രതിഭാസം കണ്ടെത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പൂനെ വിമാനത്താവളത്തിൽ നിന്ന് 102 കിലോമീറ്ററാണ് ഭീമാശങ്കര്‍ വന്യജീവി സങ്കേതത്തിലേക്കുള്ള ദൂരം. മുംബൈയിൽ നിന്ന് 4 1/2 മണിക്കൂർ യാത്ര ചെയ്താൽ ഭീമശങ്കർ വന്യജീവി സങ്കേതത്തിലെത്താം.
Read Also: കോടികൾ പറ്റിച്ചു; നടൻ സൗബിൻ ഷാഹിറിനും കൂട്ടർക്കുമെതിരെ കേസെടുത്ത് പോലീസ്