web analytics

തലകുത്തി നിന്നിട്ട് കാര്യമില്ല, തലതിരിഞ്ഞ പരസ്യങ്ങൾക്ക് നൽകിയ മാപ്പ് അത്ര പോരാ; പതഞ്ജലിയുടെ മാപ്പ് കാണാൻ മൈക്രോസ്കോപ്പ് വെച്ച് നോക്കണോ എന്ന് സുപ്രീം കോടതി

ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയ സംഭവത്തിൽ പതഞ്ജലിക്കെതിരെ വീണ്ടും രൂക്ഷവിമർശനവുമായി സുപ്രീം കോടതി. പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പതഞ്ജലിയുടെ ‘മാപ്പ്’ മൈക്രോസ്കോപ്പ് വച്ചു നോക്കേണ്ടി വരുമോയെന്നു സുപ്രീം കോടതി ചോദിച്ചു. സാധാരണ പതഞ്ജലി ഉൽപന്നങ്ങളുടെ പരസ്യങ്ങൾ നൽകുന്ന അത്ര വലിപ്പത്തിലാണോ മാപ്പ് പ്രസിദ്ധീകരിച്ചതെന്നും ജഡ്ജിമാരായ ഹിമ കോഹ്‌ലി, എ.അമാനുള്ള എന്നിവരുടെ ബെഞ്ച് ചോദിച്ചു. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളുമായി ബന്ധപ്പെട്ട പതഞ്ജലിക്കെതിരായ കോടതിയലക്ഷ്യ ഹർജി കോടതി 30ലേക്കു മാറ്റി. പതഞ്ജലിയുടെ മാനേജിങ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും ബാബ രാംദേവും കോടതിയിൽ ഹാജരായി.

മാപ്പപേക്ഷ പത്രങ്ങളിൽ പ്രസിദ്ധീകരിച്ചെന്നും ഇക്കാര്യം വ്യക്തമാക്കി പത്രസമ്മേളനം നടത്തിയെന്നും പതഞ്ജലിക്കു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോഹ്തഗി സുപ്രീം കോടതിയെ അറിയിച്ചു. നിങ്ങൾ പത്രങ്ങളിൽ സാധാരണ നൽകാറുള്ള ഫുൾ പേജ് പരസ്യങ്ങളുടെ അത്രയ്ക്കുണ്ടായിരുന്നോ മാപ്പപേക്ഷ എന്നായിരുന്നു ജസ്റ്റിസ് ഹിമ കോഹ്‌ലിയുടെ ചോദ്യം. 67 പത്രങ്ങളിൽ മാപ്പപേക്ഷ പരസ്യമായി നൽകി. ഇതിനു ലക്ഷക്കണക്കിനു രൂപ ചെലവായെന്നും റോഹ്തഗി പറഞ്ഞു. നിങ്ങൾ സാധാരണ നൽകാറുള്ള പരസ്യങ്ങളുടെ അത്രയും രൂപ മാപ്പപേക്ഷയ്ക്ക് ചെലവായോ എന്നും ജ‍ഡ്ജി ചോദിച്ചു.

പത്രങ്ങളിൽ പ്രസിദ്ധീകരിച്ച മാപ്പപേക്ഷയുടെ പകർപ്പുകൾ ഹാജരാക്കാത്തതിനും കോടതി പതഞ്ജലിയുടെ അഭിഭാഷകനെ ശാസിച്ചു. അടുത്ത തവണ ഇവയെല്ലാം ഹാജരാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്. എന്തു വലിപ്പത്തിലാണു മാപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നതെന്നു കാണണം. മാപ്പ് പ്രസിദ്ധീകരിച്ചത് മൈക്രോ സ്കോപ്പ് വച്ചു നോക്കി കണ്ടു പിടിക്കേണ്ട അവസ്ഥ ഉണ്ടാകരുതെന്നും കോടതി പറഞ്ഞു.
തെറ്റിദ്ധാരണാജനകമായ പരസ്യങ്ങൾക്കെതിരെ നിയമം പ്രയോഗിക്കാത്തതിൽ കേന്ദ്ര ആയുഷ് മന്ത്രാലയത്തെയും കോടതി വാദത്തിനിടെ വിമർശിച്ചു. ഇത്തരം പരസ്യങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ ഉണർന്നു പ്രവർത്തിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു.

 

Read Also: പരിശീലന പറക്കലിനിടെ നാവിക സേനാ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ചു; 10 മരണം

spot_imgspot_img
spot_imgspot_img

Latest news

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

Other news

കൊച്ചിയിൽ കൈവിട്ടുപോകാതെ കോൺഗ്രസ്; പക്ഷെ മേയർ കസേരയിൽ ആര്? ഗ്രൂപ്പ് പോര് മുറുകുന്നു; അന്തിമ പട്ടിക പുറത്ത്

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടി കൊച്ചി കോർപ്പറേഷൻ ഭരണം...

മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത സമ്മർദവും ഭീഷണിയും: മൂന്ന് മക്കളുടെ അമ്മയായ യുവതി ആത്മഹത്യ ചെയ്തു

മൈക്രോഫിനാൻസ് കമ്പനികളുടെ ഭീഷണി; യുവതി ആത്മഹത്യ ചെയ്തു ബിഹാർ: മൈക്രോഫിനാൻസ് കമ്പനികളുടെ കടുത്ത...

ഇടവേളയ്ക്ക് ശേഷം രണ്ടു ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു

ഇടവേളയ്ക്ക് ശേഷം രണ്ടു ജില്ലകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു ആലപ്പുഴ: ഇടവേളയ്ക്ക് ശേഷം ആലപ്പുഴ,...

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്…

ലക്ഷംതൊട്ടു, ഒറ്റയടിക്ക് കൂടിയത് 1760 രൂപ: ഒരു പവൻ സ്വർണത്തിന്… തിരുവനന്തപുരം: സ്വർണവില...

അകലം പാലിക്കണേ… ഇഎംഐ പെന്‍ഡിങാണ്… ചിരിപ്പിക്കുമ്പോഴും ചിന്തിപ്പിക്കുന്ന സ്റ്റിക്കറിന് കൈയ്യടിച്ച് സോഷ്യൽ മീഡിയ

അകലം പാലിക്കണേ… ഇഎംഐ പെന്‍ഡിങാണ്... ചിരിപ്പിക്കുമ്പോഴും ചിന്തിപ്പിക്കുന്ന സ്റ്റിക്കറിന് കൈയ്യടിച്ച് സോഷ്യൽ...

Related Articles

Popular Categories

spot_imgspot_img