മഴയ്ക്കും കെടുത്താനായില്ല കനൽ; അടിച്ചു തകർത്ത ജയ്സ്വാളും ഫോമിലെത്തി; ഓരോവർ ബാക്കിനിർത്തി മുംബൈയെ അമ്പേ പരാജയപ്പെടുത്തി സഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ്

ഒടുവിൽ ജയ്സ്വാൾ ഫോമിലെത്തി. മുംബൈ ഇന്ത്യൻസിനെ അമ്പേ പരാജയപ്പെടുത്തിസഞ്ജുവിന്റെ രാജസ്ഥാൻ റോയൽസ് വീണ്ടും ഹീറോയിസം കാണിച്ചു. ജയ്പൂരിൽ ഇന്നലെ നടന്ന മത്സരത്തിൽ 9 വിക്കറ്റിന്റെ വിജയമാണ് രാജസ്ഥാൻ റോയൽസ് നേടിയത്. 180 എന്ന ലക്ഷ്യം ചെയ്സ് ചെയ്ത രാജസ്ഥാൻ 19ആം ഓവറിൽ ലക്ഷ്യത്തിൽ എത്തി. സെഞ്ച്വറിയുമായി ജയ്സ്വാൾ ഫോമിലേക്ക് ഉയർന്നതാണ് രാജസ്ഥാന് ഏറെ ആശ്വാസകരമായത്. ജയ്സ്വാൾ 60 പന്തിൽ നിന്ന് ആകെ 104 റൺസ് എടുത്തു. 7 സിക്സും 9 ഫോറും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്. സഞ്ജു സാംസൺ 28 പന്തിൽ 38 റൺസും എടുത്തു. രാജസ്ഥാന്റെ എട്ട് മത്സരങ്ങളിലെ ഏഴാം വിജയമാണിത്. 14 പോയിന്റുമായി അവർ ലീഗിൽ ഒന്നാമത് തുടരുന്നു.രാജസ്ഥാന്റെ രണ്ട് ഓപ്പണിങ് ബാറ്റർമാരും ഇന്ന് ഫോമിലെത്തി. ഇതോടെ പവർ പ്ലേയിൽ 61 റൺസ് എടുക്കാൻ കഴിഞ്ഞു.

പവർ പ്ലേ കഴിഞ്ഞതിനു പിന്നാലെ കളി തടസ്സപ്പെടുത്തി മഴ എത്തി. ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം രാജസ്ഥാൻ റോയൽ അപ്പോൾ മുന്നിൽ ആയിരുന്നു. 41 റൺസ് മാത്രം അവർക്ക് ആ സമയത്ത് വേണ്ടിയിരുന്നുള്ളൂ. അരമണിക്കൂറോളം മഴ കളി തടസ്സപ്പെടുത്തി എങ്കിലും ഓവറുകൾ നഷ്ടപ്പെട്ടില്ല. കളി പുനരാരംഭിച്ചപ്പോൾ 35 റൺസ് എടുത്ത ബട്ലറിന്റെ വിക്കറ്റ് രാജസ്ഥാന് നഷ്ടമായി. പിയൂഷ് ചൗളയാണ് വിക്കറ്റ് നേടിയത്. ഇതോടെ സഞ്ജു ജയ്സ്വാളിനിപ്പം ചേർന്നു. ജയ്സ്വാൾ 31 പന്തിൽ തന്റെ അർധ സെഞ്ച്വറിയിൽ എത്തി. ഈ സീസൺ ഐ പി എല്ലിലെ ജയ്സ്വാളിന്റെ ആദ്യ അർധ സെഞ്ച്വറി ആയിരുന്നു ഇത്.

പിന്നീട് സഞ്ജുവും ജയ്സ്വാളും അപരാജിത കൂട്ടുകെട്ടുമായി രാജസ്ഥാനെ ജയത്തിൽ എത്തിച്ചു. അവസാന 6 ഓവറിൽ 45 റൺസ് മാത്രമെ രാജസ്ഥാന് വേണ്ടിയിരുന്നുള്ളൂ. ബുമ്ര എറിഞ്ഞ 15ആം ഓവറിൽ 16 റൺസ് വന്നതോടെ 5 ഓവറിൽ 29 റൺസ് ആയി ടാർഗറ്റ് കുറഞ്ഞു. 16 ഓവറിൽ രാജസ്ഥാൻ 160ൽ എത്തി. പിന്നെ ജയിക്കാൻ 4 ഓവറിൽ 20 റൺസ് മാത്രം. ഇത് 3 ഓവറിൽ 10 എന്നായി കുറഞ്ഞു. 19ആം ഓവറിൽ ജയ്സ്വാൾ സെഞ്ച്വറി പൂർത്തിയാക്കി. പിന്നാലെ അവർ വിജയ റൺസും നേടി.

Read also: ഓഫീസ് വല്ലാതെ ബോറടിക്കുന്നോ…? ഈ 10 നിസ്സാരകാര്യങ്ങൾ ഓഫീസിൽ ചെയ്തുനോക്കൂ….ഇനി ഓഫീസ് സ്വർഗ്ഗമാകും !

spot_imgspot_img
spot_imgspot_img

Latest news

ആശങ്കകൾക്ക് വിരാമം, സുനിത വില്യംസ് തിരിച്ചെത്തുന്നു;സ്‌പേസ് എക്‌സ് ക്രൂ 10 ദൗത്യം ഇന്ന്

വാഷിങ്ടൺ: ഒന്‍പതു മാസമായി അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിൽ കുടുങ്ങിക്കിടക്കുന്ന സുനിത വില്യംസിന്‍റെയും...

മദ്യലഹരിയിൽ ആക്രമണം; പെരുമ്പാവൂരില്‍ മകന്‍ അച്ഛനെ ചവിട്ടിക്കൊന്നു

കൊച്ചി: പെരുമ്പാവൂരിൽ മദ്യലഹരിയില്‍ അച്ഛനെ ചവിട്ടിക്കൊന്ന മകനെ അറസ്റ്റ് ചെയ്ത് പോലീസ്....

സ്‌പേസ് എക്‌സ് ക്രൂ 10 വിക്ഷേപണം മാറ്റി; സുനിത വില്യംസിൻ്റെ ഭൂമിയിലേക്കുള്ള തിരിച്ചുവരവ് നീളും

കാലിഫോര്‍ണിയ: ബഹിരാകാശത്ത് തുടരുന്ന സുനിത വില്യംസി​ന്റെ മടക്കയാത്ര വീണ്ടും നീളുന്നു. സ്‌പേസ്...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

Other news

സാമ്പത്തിക തർക്കം; യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് സുഹൃത്ത്

പാലക്കാട് : വടക്കഞ്ചേരിയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയത് അടുത്ത സുഹൃത്ത്. വടക്കഞ്ചേരി മംഗലം...

വേൾഡ് മലയാളി കൗൺസിൽ അന്താരാഷ്ട വനിതാ ദിനാഘോഷം ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു

യൂറോപ്പ് :വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട അന്താരാഷ്ട്ര...

കുടിക്കാൻ ചാരായം സൂക്ഷിച്ചു; ഇടുക്കിയിൽ യുവാവിന് കിട്ടിയ പണിയിങ്ങനെ:

ഉടുമ്പൻചോല എക്സൈസ് സർക്കിൾ പാർട്ടിയും റേഞ്ച് പാർട്ടിയും ചേർന്ന് കൂട്ടാറിൽ നടത്തിയ...

വോൾട്ടാസിന്റെ എസി റിപ്പയർ ചെയ്ത് നൽകാതെ എക്സ്പെർട്ട് ഗുഡ്സ് ആൻഡ് സർവീസസ്; 30,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോടതി

കൊച്ചി: എയർ കണ്ടീഷൻ റിപ്പയർ ചെയ്ത് നൽകാതെ വൈകിച്ച ഇടപ്പിള്ളിയിലെ എക്സ്പെർട്ട്...

വെഞ്ഞാറമൂട് കൂട്ടക്കൊല; അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിലെ പ്രതി അഫാനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങും....

വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ; വിനു പിടിയിലായത് ഇങ്ങനെ

തൃശൂർ: വിൽപ്പനയ്ക്കായി കൊണ്ടുവന്ന എംഡിഎംഎ ഒളിപ്പിച്ചത് മലദ്വാരത്തിൽ, എന്നിട്ടും യുവാവ് കുടുങ്ങി....

Related Articles

Popular Categories

spot_imgspot_img
error: Content is protected !!