web analytics

കുത്തിത്തിരിപ്പ് സ്പിന്നർമാർ പഞ്ചാബിനെ എറിഞ്ഞു വീഴ്ത്തി; ബാറ്റേന്തിയ തെവാത്തിയ അടിച്ചു തകർത്തു; ഗുജറാത്ത് ടൈറ്റൻസിന് മൂന്നു വിക്കറ്റ് ജയം

ചണ്ഡീഗഢ്: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിന് മൂന്നു വിക്കറ്റ് ജയം. പഞ്ചാബ് ഉയര്‍ത്തിയ143 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിനില്‍ക്കേ ടൈറ്റന്‍സ് മറികടന്നു. 18 പന്തില്‍ 36* റണ്‍സുമായി പുറത്താവാതെ നിന്ന രാഹുല്‍ തെവാത്തിയയാണ് ടൈറ്റന്‍സിന്റെ ടോപ് സ്‌കോറര്‍. സ്‌കോര്‍: പഞ്ചാബ്- 142 (20), ഗുജറാത്ത്- 146/7 (19.1).നേരത്തെ, ഗുജറാത്തിന്‍റെ സ്പിന്നർമാരാണ് പഞ്ചാബിനെ പിടിച്ചുകെട്ടിയത്. മത്സരത്തിലെ ഏഴു വിക്കറ്റുകളും സ്പിന്നർമാർക്കായിരുന്നു. സായി കിഷോറിന്‍റെ നാലു വിക്കറ്റ് പ്രകടനമാണ് ഇതിൽ നിർണായകം. പഞ്ചാബിനായി ഓപ്പണർമാരായ സാം കറനും പ്രഭ്സിമ്രാൻ സിങ്ങും മികച്ച തുടക്കം നൽകിയെങ്കിലും പിന്നീട് വന്നവരെല്ലാം നിരാശപ്പെടുത്തി. 21 പന്തിൽ 35 റൺസെടുത്ത പ്രഭ്സിമ്രാനാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ

ഒന്നാം വിക്കറ്റിൽ ഓപ്പണർമാർ 5.3 ഓവറിൽ 52 റൺസാണ് അടിച്ചെടുത്തത്. പ്രഭ്സിമ്രാനെ മോഹിത് ശർമയും 19 പന്തിൽ 20 റൺസെടുത്ത കറനെ റാഷിദ് ഖാനും മടക്കി. പിന്നാലെ ക്രീസിലെത്തിയവരെല്ലാം വേഗത്തിൽ മടങ്ങി. റില്ലി റൂസോ (ഏഴു പന്തിൽ ഒമ്പത്), ജിതേഷ് ശർമ (12 പന്തിൽ 13), ലിയാം ലിവിങ്സ്റ്റോൺ (ഒമ്പത് പന്തിൽ ആറ്), ശശാങ്ക് സിങ് (12 പന്തിൽ എട്ട്), അശുതോഷ് ശർമ (എട്ടു പന്തിൽ മൂന്ന്) എന്നിവരെല്ലാം പുറത്തായി. പഞ്ചാബ് 15.2 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 99 റൺസിലേക്ക് വീണു. എട്ടാം വിക്കറ്റിൽ ഹർപ്രീത് സിങ്ങും ഹർപ്രീത് ബ്രാറും ചേർന്ന് നേടിയ 40 റൺസാണ് ടീമിനെ അൽപമെങ്കിലും കരകയറ്റിയത്. 12 പന്തിൽ 29 റൺസെടുത്ത ബ്രാറിനെ കിഷോർ മടക്കി. 19 പന്തിൽ 14 റൺസെടുത്ത ഹർപ്രീത് സിങ് റണ്ണൗട്ടായി. ഹർഷൽ പട്ടേൽ പൂജ്യത്തിന് പുറത്തായി. ഒരു റണ്ണുമായി കഗിസോ റബാദ പുറത്താകാതെ നിന്നു. ഗുജറാത്തിനായി മോഹിത് ശർമയും നൂർ അഹ്മദും രണ്ടു വിക്കറ്റ് വീതവും റാഷിദ് ഖാൻ ഒരു വിക്കറ്റും നേടി.

എന്നാല്‍ 19-ാം ഓവറിലെ ആദ്യ പന്തില്‍ ഷാരൂഖ് (4 പന്തില്‍ 8) പുറത്തായി. അവസാന പന്തില്‍ റാഷിദ് ഖാനും (3 പന്തില്‍ 3) പുറത്തായി. അവസാന ഓവറിലെ ആദ്യ പന്തില്‍ അര്‍ഷിനെ ബൗണ്ടറി കടത്തി തെവാത്തിയ ടൈറ്റന്‍സിന് വിജയം സമ്മാനിച്ചു.

spot_imgspot_img
spot_imgspot_img

Latest news

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ നിർദ്ദേശം

ടൈപ്പ് വൺ പ്രമേഹബാധിതർക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്‍റെ...

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ

ശബരിമല ദേവസ്വം ഭണ്ഡാരത്തിൽ മോഷണം; കിഴി തുറന്ന ജീവനക്കാരൻ അറസ്റ്റിൽ പത്തനംതിട്ട: ശബരിമല...

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ

പരാതി, ഒത്തുതീർപ്പ്, ഇറങ്ങിപ്പോക്ക്… ഒടുവിൽ…രാമന്തളിയിൽ സംഭവിച്ചത് ഒരിടത്തും സംഭവിക്കാതിരിക്കട്ടെ കണ്ണൂർ: പയ്യന്നൂർ രാമന്തളിയിൽ...

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ സഹോദരി

ഡ്രോൺ പറത്തി ദൃശ്യങ്ങൾ പകർത്തി; എഷ്യാനെറ്റിനും റിപ്പോർട്ടറിനും എതിരെ പരാതിയുമായി ദിലീപിന്റെ...

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം!

യുഡിഎഫ് വോട്ട് ആറു ശതമാനം ഇടിഞ്ഞു; നേട്ടം എല്‍ഡിഎഫിന് മാത്രം! തിരുവനന്തപുരം: തദ്ദേശ...

Other news

അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങാൻ ആരോഗ്യവകുപ്പ്; സ്പെഷ്യൽ ഓഫീസറെ നിയമിച്ചു

അവയവമാറ്റ ഇൻസ്റ്റിറ്റ്യൂട്ട് യുദ്ധകാലാടിസ്ഥാനത്തിൽ തുടങ്ങാൻ ആരോഗ്യവകുപ്പ്; സ്പെഷ്യൽ ഓഫീസറെ നിയമിച്ചു കോഴിക്കോട്: കോഴിക്കോട് സ്ഥാപിക്കാനിരിക്കുന്ന...

ബിജെപിയെ ചിലയിടങ്ങളിൽ സിപിഎം സഹായിച്ചെന്ന് സിപിഐ

ബിജെപിയെ ചിലയിടങ്ങളിൽ സിപിഎം സഹായിച്ചെന്ന് സിപിഐ ആലപ്പുഴ: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന്...

ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ കമ്മീഷന്റെ പ്രത്യേക നിർദേശം

ടൈപ്പ് വൺ പ്രമേഹബാധിതരായ കുട്ടികൾക്ക് പരീക്ഷയിൽ അധിക സമയം; സി.ബി.എസ്.ഇയ്ക്ക് മനുഷ്യാവകാശ...

ബെഞ്ചും ബാറും ഒറ്റക്കെട്ടാണ്;കേസുകൾ തീർപ്പാക്കുന്നതിൽ റെക്കോർഡ് വേഗം കൈവരിച്ച് കേരള ഹൈക്കോടതി

ബെഞ്ചും ബാറും ഒറ്റക്കെട്ടാണ്;കേസുകൾ തീർപ്പാക്കുന്നതിൽ റെക്കോർഡ് വേഗം കൈവരിച്ച് കേരള ഹൈക്കോടതി കൊച്ചി:...

ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സിപ്റ്റോ, ബിഗ് ബാസ്‌കറ്റ്…ക്വിക്ക് ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്കും ഡാർക്ക് സ്റ്റോറുകൾക്കും മോട്ടോർ വാഹന വകുപ്പ് നോട്ടീസ് 

ബ്ലിങ്കിറ്റ്, സ്വിഗ്ഗി, സിപ്റ്റോ, ബിഗ് ബാസ്‌കറ്റ്…ക്വിക്ക് ഡെലിവറി പ്ലാറ്റ്‌ഫോമുകൾക്കും ഡാർക്ക് സ്റ്റോറുകൾക്കും...

വർക്കലയിൽ വന്ദേഭാരത് ഓട്ടോറിക്ഷയിൽ ഇടിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ

വർക്കലയിൽ വന്ദേഭാരത് ഓട്ടോറിക്ഷയിൽ ഇടിച്ചു; ഡ്രൈവർ കസ്റ്റഡിയിൽ വർക്കല: വർക്കല അകത്തുമുറി റെയിൽവേ...

Related Articles

Popular Categories

spot_imgspot_img