web analytics

കേരളത്തിൽ മൂന്നാം വന്ദേഭാരത് ട്രെയിൻ ഓടിക്കാതിരിക്കാൻ റെയിൽവേ ഉദ്യോഗസ്ഥ ലോബിയുടെ നീക്കം; ആദ്യം മടക്കി; വീണ്ടും എത്തിച്ചു; എറണാകുളത്ത് സൗകര്യമില്ലെന്ന് പറഞ്ഞ് കൊല്ലത്ത് ഒതുക്കിയിട്ടു;വീണ്ടും മടക്കുമോ എന്ന് ആശങ്ക

തിരുവനന്തപുരം: രണ്ടു മാസം മുമ്പ് പ്രഖ്യാപിച്ച്, റേക്കുകളടക്കം എത്തിച്ചിട്ടും കേരളത്തിൽ മൂന്നാം വന്ദേഭാരത് ട്രെയിൻ ഓടിക്കാതിരിക്കാൻ റെയിൽവേ ഉദ്യോഗസ്ഥ ലോബിയുടെ നീക്കം. നിലവിലുള്ള മറ്റു രണ്ട് വന്ദേഭാരതും ലാഭത്തിലോടുമ്പോഴാണ് തൊടുന്യായങ്ങൾ പറഞ്ഞ് ബംഗളൂരു- എറണാകുളം ട്രെയിൻ മുടക്കാൻ ശ്രമം നടക്കുന്നത്. എറണാകുളത്ത് ട്രെയിൻ നിറുത്തിയിട്ട് വൃത്തിയാക്കാനും ഇന്ധനം നിറയ്ക്കാനും സൗകര്യവും ജീവനക്കാരുമില്ലെന്ന ന്യായമാണ് പറയുന്നത്. വന്ദേഭാരതിനായി എറണാകുളത്ത് നിർമ്മിച്ച പിറ്റ്‌ലൈനിന്റെ വൈദ്യുതീകരണം പൂർത്തിയായെങ്കിലും നിർമ്മാണത്തിൽ പിഴവുണ്ടെന്ന് പറഞ്ഞ് സുരക്ഷാ സർട്ടിഫിക്കറ്റ് നൽകിയിട്ടുമില്ല. തമിഴ്നാട്ടിലേക്കോ മറ്റോ വന്ദേ ഭാരത് ട്രെയിൻ മാറ്റിക്കൊണ്ടുപോകുന്നതിന്റെ ഭാഗമാണിതെന്നാണ് ആക്ഷേപം. കഴിഞ്ഞ മാർച്ചിൽ ട്രെയിൻ എത്തിച്ചെങ്കിലും പിന്നീട് മടക്കിക്കൊടുത്തിരുന്നു. കഴിഞ്ഞയാഴ്ച വീണ്ടുമെത്തിച്ചെങ്കിലും എറണാകുളത്ത് സൗകര്യമില്ലെന്ന് പറഞ്ഞ് കൊല്ലത്ത് ഒതുക്കിയിട്ടിരിക്കുകയാണ്. വീണ്ടും മടക്കുമോ എന്നാണ് ആശങ്ക. എറണാകുളത്ത് സൗകര്യമില്ലെങ്കിൽ തിരുവനന്തപുരത്തേക്ക് സർവീസ് നീട്ടിക്കൂടേ എന്ന ചോദ്യത്തിനും മറുപടിയൊന്നുമില്ല.

കേരളത്തിൽ ട്രെയിൻ സർവീസുകൾ ലാഭത്തിലാണെങ്കിലും സൗകര്യക്കുറവിന്റെ പേരിൽ പുതിയവ എത്തുന്നത് തടയുന്ന ലോബിയാണ് ഇതിന് പിന്നിലുമെന്നാണ് സൂചന. എറണാകുളം വരെയുള്ളവ കോട്ടയത്തേക്ക് നീട്ടും, നേമത്തും കൊച്ചുവേളിയിലും സൗകര്യങ്ങളൊരുക്കി തിരുവനന്തപുരം സ്റ്റേഷനിലെ തിരക്കു കുറച്ച് കൂടുതൽ ട്രെയിനുകൾക്ക് സൗകര്യമുണ്ടാക്കും, സിഗ്നൽ സംവിധാനം നവീകരിക്കും തുടങ്ങിയ വാഗ്ദാനങ്ങൾ റെയിൽവേ നൽകുന്നുണ്ടെങ്കിലും നടപ്പായിട്ടില്ല. കേന്ദ്ര സർക്കാരിന്റെ പദ്ധതി പ്രകാരം സ്റ്റേഷനുകൾ മോടിപിടിപ്പിക്കുന്ന പണി മാത്രമാണ് ഇപ്പോൾ നടക്കുന്നത്.

കേരളത്തിലോടുന്ന രണ്ട് വന്ദേഭാരതും ലാഭത്തിലാണ്. രാജ്യത്ത് ഒന്നാമതാണ് യാത്രക്കാരുടെ എണ്ണത്തിലും മുന്നിലാണ്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട് 

ഇനം തിരിച്ച് ഫീസും പാക്കേജുകളും പ്രദർശിപ്പിക്കണം; ആശുപത്രികകളിലെ കൊള്ളയ്ക്ക് പൂട്ട്  തിരുവനന്തപുരം: സംസ്ഥാനത്തെ...

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ

ഇന്ത്യ–യുഎഇ ബന്ധത്തിൽ വഴിത്തിരിവ്; മൂന്ന് മണിക്കൂറിൽ നിർണായക തീരുമാനങ്ങൾ ഡൽഹി: യു എ...

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ

പിണറായി സർക്കാരിന്റെ എടുത്തുചാട്ടം; പാഴായത് കോടികൾ; ശബരിമല വിമാനത്താവളം ത്രിശങ്കുവിൽ കോട്ടയം: ശബരിമല...

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ

സതീശനോടാണ് കലി, പണി മൊത്തത്തിൽ; നായർ-ഈഴവ സഖ്യത്തിൽ വിറച്ച് യു.ഡി.എഫ് നേതാക്കൾ തിരുവനന്തപുരം: എൻഎസ്എസും...

Other news

Related Articles

Popular Categories

spot_imgspot_img